ബന്ദ് ദിനത്തില്‍ ഭയപ്പെട്ടത് സംഭവിച്ചില്ല;നാട്ടില്‍ പോകാന്‍ ഇറങ്ങിയവര്‍ക്കെല്ലാം ബസും ട്രെയിനും കിട്ടി.

ബെംഗളൂരു : ബന്ദിനെ തുടർന്നു കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചത് ഉച്ചയ്ക്കു രണ്ടു മണിയോടെ. 2.15നു ഗുരുവായൂർ ഡീലക്സാണ് ആദ്യം പുറപ്പെട്ടത്. മൈസൂരുവിൽനിന്നു 2.30നു കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ ബസും സർവീസ് നടത്തി. രാവിലെ കോഴിക്കോട്, ബത്തേരി, കണ്ണൂർ സർവീസുകൾക്കു പുറമെ തിരുവനന്തപുരത്തേക്ക് മൈസൂരു വഴിയുള്ള മൂന്നു സ്കാനിയ എസി സർവീസും റദ്ദാക്കിയിരുന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

റിപ്പബ്ലിക് ദിന അവധിക്കായി നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്കിനെ തുടർന്നു പതിവു സർവീസുകൾക്കു പുറമെ 11 സ്പെഷൽ സർവീസുകളും കേരള ആർടിസി ഇന്നലെ നടത്തി. സ്പെഷൽ ബസുകളെല്ലാം വൈകിട്ട് അഞ്ചിനു ശേഷമായിരുന്നതിനാൽ ബന്ദ് ബാധിച്ചില്ല. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും വൈകിട്ട് അഞ്ചിനുശേഷമാണ് സർവീസ് ആരംഭിച്ചത്. 17 സ്പെഷൽ ബസുകളാണ് കർണാടക ആർടിസി ഓടിച്ചത്.

ബന്ദിൽ വലഞ്ഞ യാത്രക്കാരിൽനിന്നു കൊള്ള നിരക്കാണ് സർവീസ് നടത്തിയ വെബ് ടാക്സികളും ഓട്ടോറിക്ഷകളും ഈടാക്കിയത്. രണ്ടു കിലോമീറ്റർ ദൂരത്തിന് 100 രൂപ വരെയാണ് ഓട്ടോക്കാർ ഈടാക്കിയത്. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ചുരുക്കം ഓട്ടോറിക്ഷകൾ സർവീസ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts