“നമ്മ ടൈഗര്‍” നെ രക്ഷിക്കാന്‍ ടാക്സി നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍;മിനി, മൈക്രോ യാത്രയ്ക്കു ചെലവ് കൂടും

ബെംഗളൂരു : വെബ്ടാക്സികൾ ഉൾപ്പെടെ ബെംഗളൂരുവിൽ സർവീസ് നടത്തുന്ന എല്ലാ ടാക്സികളുടെയും യാത്രാക്കൂലി സർക്കാർ ഏകീകരിച്ചു. വാഹനത്തിന്റെ വിലയനുസരിച്ച് നാലു വിഭാഗങ്ങളിലായാണ് മിനിമം, മാക്സിമം നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ‌ഇതുവരെ ഓല, ഊബർ പോലുള്ള വെബ്ടാക്സികളുടെ യാത്രാക്കൂലിയിൽ കൃത്യമായ മാനദണ്ഡം ഉണ്ടായിരുന്നില്ല. തിരക്കു കുറഞ്ഞ സമയങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലും തിരക്കു കൂടുമ്പോൾ വൻ നിരക്കിലുമാണ് ഇവ സർവീസ് നടത്തിയിരുന്നത്. ചെറുകാറുകൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോൾ ആഡംബര വെബ്ടാക്സികളിൽ(എ–ക്ലാസ്) കുറഞ്ഞ നിരക്ക് 100 രൂപയിൽ കൂടുതലായിരുന്നു. തിരക്കനുസരിച്ച് ചാർജ് മാറിമറിയുന്ന…

Read More

അവസാനം കാല്‍ നടക്കാരുടെ പ്രശ്നങ്ങള്‍ ട്രാഫിക്‌ പോലിസ് മനസിലാക്കി;വരുന്നു നഗരത്തിൽ അറുപതിടത്ത് പെഡസ്ട്രിയൻ സിഗ്‌നൽ

ബെംഗളൂരു∙ നഗരത്തിൽ 60 ഇടങ്ങളിൽ കാൽനടയാത്രക്കാർക്കായി പെഡസ്ട്രിയൻ സിഗ്‌നൽ സംവിധാനം സ്ഥാപിക്കും. തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് സിഗ്‌നൽ സ്ഥാപിക്കുന്നതെന്നു ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. നിർമാണം പൂർത്തിയായ ടെന്‍ഡര്‍ ഷുവർ റോഡുകളിൽ പെഡസ്ട്രിയൻ സിഗ്നൽ സ്ഥാപിച്ചെങ്കിലും ഇവ ഉപയോഗിക്കുന്നതു സംബന്ധിച്ചു പലർക്കും ആശയക്കുഴപ്പമുണ്ട്. ഒരു തവണ ബട്ടൺ അമർത്തിയാൽ അഞ്ച് സെക്കൻഡ് സമയം റെഡ് ലൈറ്റ് തെളിയും. ഇതിനിടെ റോഡ് മുറിച്ചുകടക്കാം. പെഡസ്ട്രിയൻ സിഗ്‌നലിന്റെ ഉപയോഗം സംബന്ധിച്ച് കാൽനടയാത്രക്കാർക്കും വാഹന ഉടമകൾക്കും ബോധവൽക്കരണം ആവശ്യമാണ്. ഇതിനുള്ള നടപടികളും…

Read More

പള്ളി പെരുന്നാൾ സമാപിച്ചു

ബെംഗളൂരു∙ കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു. ആദ്യഫല ശേഖരണത്തിന്റെ ഉദ്ഘാടനം ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. വികാരി ടി.കെ.തോമസ് കോറെപ്പിസ്കോപ്പ, സെക്രട്ടറി ജോൺസൻ ഫിലിപ്, ജോൺ തോമസ് എന്നിവർ നേതൃത്വം നൽകി.

Read More

കാതോലിക്കാ ബാവാ നാളെ നഗരത്തിൽ

ബെംഗളൂരു : വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നാളെ ബെംഗളൂരുവിലെത്തും. മാറത്തഹള്ളി സെന്റ് ബസേലിയോസ് ഇടവകയുടെ നേതൃത്വത്തിൽ സർജാപുരയിൽ നിർമിക്കുന്ന ഹോളി ട്രിനിറ്റി പള്ളിക്ക് 13നു രണ്ടിന് അദ്ദേഹം തറക്കല്ലിടും. 13നും 14നും മാറത്തഹള്ളി സെന്റ് ബസേലിയോസ് പള്ളി പെരുന്നാളിനും പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിനു പള്ളിയിൽ സ്വീകരണം. തുടർന്നു പ്രദക്ഷിണം, ആശിർവാദം, അത്താഴവിരുന്ന്. 14നു രാവിലെ എട്ടിനു കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ…

Read More

വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍;നീക്കം സുപ്രീം കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയെ തുടര്‍ന്ന്.

ന്യൂഡൽഹി :വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍, ഇന്ത്യയിലെ നഴ്സിംഗ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധിമുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു,നഴ്സിംഗ്   കോഴ്സുകള്‍ക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല എന്ന് മാത്രമല്ല ഐ എൻ സി യുടെ വെബ്സൈറ്റിൽ നിന്നും മറ്റു രേഖകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിരുന്നു. മുൻപ് കർണാടകയിലെ നഴ്സിംഗ് കോളേജുകളുടെ അംഗീകാരം ഐ എൻ സി എടുത്തുകളയുകയും അതുമായി ബന്ധപ്പെട്ട് നഴ്സിംഗ് കോളേജുകൾ സുപ്രീം കോടതിയെ…

Read More

ഫിലിം ഫെസ്റ്റിവലിങ്ങെത്തി! റജിസ്ട്രേഷൻ അടുത്ത ആഴ്ച്ച ആരംഭിക്കും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും. പത്താമത് ചലച്ചിത്രമേളയിൽ ഓൺലൈൻ റജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെയുളള മേളയിൽ നഗരത്തിലെ രണ്ടു മൾട്ടിപ്ലക്സുകളിലായി 14 സ്ക്രീനുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. രാജാജിനഗർ ഓറിയോൺ മാളിലെ 11 സ്ക്രീനിലും സമ്പിഗെ റോഡ് മന്ത്രിമാളിലെ പിവിആർ സിനിമാസിലെ മൂന്നു സ്ക്രീനിലുമായി 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൈസൂരുവിലെ…

Read More

ഗോവയെ പോലെ നഗരത്തിൽ ബൈക്ക് ടാക്സി നിയമവിധേയമാക്കുന്നു;കൂടെ ഇ-റിക്ഷകളും.

ബെംഗളൂരു ∙ ബൈക്ക് ടാക്സി സർവീസുകൾ നിയമവിരുദ്ധമാക്കിയ നടപടി പുനഃപരിശോധിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്ക് (ഇ–റിക്ഷ) പെർമിറ്റ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിലൂടെ തടസ്സമില്ലാതെയുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ബൈക്ക് ടാക്സി സർവീസുകൾ തുടങ്ങാൻ വെബ്ടാക്സി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ), ബിഎംടിസി തുടങ്ങിയവയുമായി ചർച്ച നടത്തിയെങ്കിലും വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നു ഗതാഗത കമ്മിഷണർ ദയാനന്ദ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കു കുറഞ്ഞ ചെലവിൽ തുടർയാത്ര ലഭിക്കുമെന്നതാണു ബൈക്ക് ടാക്സികളുടെ ഗുണം.…

Read More

ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ആണെങ്കിൽ അപകടത്തിൽ പെട്ടാൽ ഇൻഷ്യൂറൻസ് തുക പോലും ലഭിക്കില്ല; കർണാടക ഹൈക്കോടതിയുടെ നിർണായകമായ വിധി.

ബെംഗളൂരു : അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹന യാത്രികർ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു കർണാടക ഹൈക്കോടതി. ബൈക്കപകടത്തിൽപ്പെട്ട രണ്ടുപേർക്കു 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. കർണാടക മോട്ടോർവാഹന നിയമത്തിലെ 230ാം വകുപ്പനുസരിച്ച് ബൈക്ക് യാത്രികർ ഐഎസ്ഐ(നമ്പർ 4151:1993) മുദ്രയുള്ള ഹെൽമറ്റ് ധരിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എൽ. നാരായണ സ്വാമി ചൂണ്ടിക്കാട്ടി. നിർമിച്ച കമ്പനി, വർഷം, വലുപ്പം തുടങ്ങിയ വിശദാംശങ്ങളും ഹെൽമറ്റിൽ ഉണ്ടാകണം. 2014ൽ ഉണ്ടായ അപകടത്തിൽ…

Read More

കൃത്യമായ ഇടപെടലുകൾ നടത്തിയ മലയാളി സംഘടനകൾക്ക് കൊടുക്കാം ഒരു കയ്യടി;

ബെംഗളൂരു : കെ കെ ടി എഫ് പോലുള്ള മലയാളി യാത്രക്കാരുടെ സംഘടനയുടെയും ബാംഗ്ലൂർ കേരള സമാജത്തിന്റെയും നിതാന്ത പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങി,  മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും തുടർ യാത്രാ ദുരിതത്തിനും താൽക്കാലിക പരിഹാരം. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷാർഥം സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറിനും  ട്രാഫിക് അഡീഷനൽ…

Read More

ഹ്യൂമേട്ടന് ഹാട്രിക്ക്, ഡൽഹിയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്…

ഡൽഹി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  ഇന്ന് കളത്തിലിറങ്ങിയ കറുത്ത കൊമ്പന്മാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു ഡൽഹിയെ തോല്പിക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ ഇറക്കിയ അതെ ഫോർമേഷനിൽ ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് ഡൽഹിക്കെതിരെ ഇറക്കിയപ്പോൾ സിഫെനിയോസിനു പകരം കിസീറ്റോക്കു ഫൈനൽ ഇലവനിൽ സ്ഥാനം ലഭിച്ചു. മുന്നേറ്റ നിരയിൽ ഹ്യൂമിന് പിറകിൽ ബെർബ സ്ഥാനം പിടിച്ചപ്പോൾ പേക്കൂസോണും ജാക്കിയും വിങ്ങുകളിൽ കളിച്ചു. ഡൽഹി ആകട്ടെ കഴിഞ്ഞ കളിയുടെ ആത്മവിശ്വാസത്തിൽ വിജയത്തിന്റെ പടി ചവിട്ടാൻ ആണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ഹ്യൂമേട്ടൻ, തന്റെയും ബ്ലാസ്റ്റേഴ്സിന്റെയും സീസണിലെ ആദ്യ ഹാട്രിക് നേടി ഡൽഹിയെ പരാജയത്തിലേക്ക് തള്ളി ഇടുകയായിരുന്നു.…

Read More
Click Here to Follow Us