ഗൗരി ലങ്കേഷ് വധം;തുമ്പ് ലഭിച്ചതായി സൂചന;ദൃക്സാക്ഷി അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരായി.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർണായക വിവരം നൽകാൻ ദൃക്സാക്ഷി മുന്നോട്ടുവന്നതായി സൂചന. ഗൗരിയുടെ അയൽവാസിയായ ഒരു വിദ്യാർഥിയാണു കൊലപാതകികളെക്കുറിച്ചു വ്യക്തതയാർന്ന ചിത്രം എസ്ഐടിക്കു നൽകിയിരിക്കുന്നത്. രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ്ധാരികളായ രണ്ടു പേരാണ് ബൈക്കിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഘാതകർ തന്നെ കണ്ടിരുന്നതായും, ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോയിരുന്നതായും വിദ്യാർഥി എസ്ഐടി മുൻപാകെ വിശദീകരിച്ചു. ദൃക്സാക്ഷിയിൽനിന്നുള്ള വിവരങ്ങൾ വിശ്വാസത്തിലെടുത്ത പൊലീസ് സംഘം, പ്രാദേശിക ഗുണ്ടാ…

Read More

സ്വപ്നം…

അനിത ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ നിശബ്ദയായി. ഇത്രയും നേരം ചോദിച്ചതിനൊക്കെ മടിയോ പേടിയോ കൂടാതെ സ്വന്തം ലക്ഷ്യവും സ്വപ്നവും മാത്രം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ആ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ്ക്കാരി മറുപടി പറഞ്ഞിരുന്നത്.. പക്ഷെ ഈ ചോദ്യം അവളെ മൌനിയാക്കി. തൊട്ടു മുന്നത്തെ ചോദ്യത്തിനുള്ള അവളുടെ മറുപടി ഇങ്ങനെ മറ്റൊരു ചോദ്യത്തില്‍ എത്തിക്കും എന്ന് അവള്‍ക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ അവള്‍ക്കു ഇതിനും വ്യക്തമായ ഒരു ഉത്തരവും ഉണ്ടുതാനും. പക്ഷെ എന്തു കൊണ്ടോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ പോലെ ഇതിനു പെട്ടൊന്ന് മറുപടി നല്‍കാന്‍ അവള്‍ക്കു…

Read More

ഇന്റർ കോളജ് ഫെസ്റ്റ് നടത്തി

ബെംഗളൂരു ∙ ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിന്റെ നേതൃത്വത്തിൽ നടത്തിയ റെസിപ്രോ ഇന്റർ കോളജ് ഫെസ്റ്റ് റിയാലിറ്റി ഷോ താരം കിരിക്ക് കീർത്തി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാബു ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. വിനീത് ജോർജ് നേതൃത്വം നൽകി.      

Read More

ലിംഗസമത്വ വാദമുയര്‍ത്തി വാക്കത്തൺ

ബെംഗളൂരു ∙ പെൺഭ്രൂണഹത്യ അവസാനിപ്പിക്കാനും ലിംഗസമത്വം നിലനിർത്താനുമായി മദർഹുഡ് ആശുപത്രി നടത്തിയ വാക്കത്ത‍ൺ ശ്രദ്ധേയമായി. പെൺകുഞ്ഞുങ്ങൾ ഉണ്ടാകേണ്ടതിന്റെയും അവർക്കു വിദ്യാഭ്യാസം നൽകേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതി കബൺപാർക്കിൽ നടത്തിയ ‘കം ടുഗെതർ ടു സ്റ്റാൻഡ് ടുഗെതർ’ വാക്കത്തണിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. മദർഹുഡ് ആശുപത്രി സംഘടിപ്പിച്ച വാക്കത്തണിൽ ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശാലിനി രജനീഷ് മുഖ്യാതിഥി ആയിരുന്നു. സ്കാനിങ് സെന്ററുകളിൽ ആരെങ്കിലും ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞാൽ 104 എന്ന നമ്പരിൽ അറിയിച്ചാൽ ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

Read More

ഗുരുസമാധി ദിനാചരണം

ബെംഗളൂരു∙ എസ്എൻഡിപി യോഗം സി.വി. രാമൻ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ഗുരുസമാധി ദിനാചരണം നടത്തി. പ്രസിഡന്റ് ടി.എൻ.പുഷ്പനാഥ് അധ്യക്ഷത വഹിച്ചു. എൻ.കെ.ഗോപാലകൃഷ്ണൻ, വൽസല, പ്രേമ മുരളി, പി.കെ.ഷാജി, രമണി മോഹനൻ, ഓമന രാജൻ എന്നിവർ നേതൃത്വം നൽകി.

Read More

നമ്മ മെട്രോ മുന്നോട്ട് രണ്ടാംഘട്ടത്തിലെ ആദ്യ സർവീസ് ഡിസംബറിൽ ആരംഭിക്കും.

ബെംഗളൂരു ∙ നമ്മ മെട്രോ രണ്ടാംഘട്ടത്തിൽ കനക്പുര റോഡ് വരെയുള്ള ട്രെയിൻ സർവീസ് 2018 ഡിസംബറോടെ തുടങ്ങുമെന്നു ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്. തെക്ക്–വടക്ക് (ഗ്രീൻലൈൻ) ഇടനാഴിയിൽ യെലച്ചനഹള്ളി മുതൽ അ‍ഞ്ജനപുര ടൗൺഷിപ് വരെയുള്ള റീച്ച് 4–ബി പാതയാണു രണ്ടാംഘട്ടത്തിൽ ആദ്യം നിർമാണം പൂർത്തിയാവുക. 6.5 കിലോമീറ്റർ പാതയുടെ നിർമാണപ്രവൃത്തികൾ അടുത്ത മാർച്ചോടെ പൂർത്തീകരിക്കാമെന്നു കരാറുകാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിനുശേഷം പാളം വിന്യസിക്കലും സിഗ്‌നൽ ജോലികളും തുടങ്ങും. ഇവിടെ നിർമാണം ത്വരിതഗതിയിലാണു പുരോഗമിക്കുന്നത്. അഞ്ജനപുര ക്രോസ് റോഡ‍്, കൃഷ്ണലീല പാർക്ക്, വജ്രഹള്ളി, തലഘട്ടപുര, അഞ്ജനപുര…

Read More

ഗൗരി ലങ്കേഷ്: എഴുത്തുകാരൻ യോഗേഷിന്റെ മൊഴിയെടുത്തു

ബെംഗളൂരു ∙ പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) എഴുത്തുകാരൻ യോഗേഷിന്റെ മൊഴിയെടുത്തു. ഗൗരി വധത്തെ തുടർന്നു കർണാടക സർക്കാർ സുരക്ഷ ഏർപ്പെടുത്തിയ 18 പുരോഗമനവാദികളിൽ ഒരാളാണ് യോഗേഷ്. 2015ൽ തനിക്കെതിരെ കൊലപാതക ശ്രമം ഉണ്ടായതിനെക്കുറിച്ചും ഗൗരി ലങ്കേഷിനെക്കുറിച്ചുമാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചതെന്നു യോഗേഷ് പറഞ്ഞു. ഗൗരി ലങ്കേഷ് ഹിന്ദു മതത്തിന് എതിരായിരുന്നില്ല. എന്നാൽ പിന്നാക്ക വിഭാഗങ്ങളും ദലിത് യുവാക്കളും വലതുപക്ഷ വർഗീയവാദത്തിന് ഇരയാകുന്നതിനെ എതിർത്തിരുന്നു. ഗൗരി വധവുമായി ബന്ധപ്പെട്ട് ബസവേശ്വര മഠാധിപതി പ്രണവാനന്ദ സ്വാമിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ…

Read More

മരണത്തിന്റെ സൈബര്‍ മുഖങ്ങള്‍

“Everyone left me when I needed them most” (എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് എല്ലാവരും എന്നെ കൈവിട്ടു) 2016 മെയ്യ് 16 റഷ്യ Novaya Gazeta എന്ന പത്രത്തിൽ Galina Mursaliyeva എന്ന റിപ്പോര്‍ട്ടർ എഴുതിയ ലേഖനം ഒരു ഞെട്ടലോടെയാണ് ലോക൦ വായിച്ചത്. സ്വയം ജീവൻ വെടിഞ്ഞ 12 വയസ്സുകാരിയായ തന്റെ മകളുടെ കമ്പ്യൂട്ടറിലെ ഓൻലൈന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോളാണ് നിഗൂഢമായ ഒരു രഹസ്യ കുട്ടായ്മയെ കുറിച്ച് അറിഞ്ഞത്. അതൊരു മരണത്തിന്റെ കുട്ടായ്മ ആയിരുന്നു, “the group of Death”. തന്റെ മകൾ…

Read More

എറണാകുളം–യശ്വന്ത്പുര സ്പെഷൽ സർവീസ് ഡിസംബർ 27 വരെ നീട്ടി;ശബരിമല,ക്രിസ്തുമസ് യാത്രകള്‍ക്ക് ഉപകാരപ്പെടും..

ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര(06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ 27 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽട്രെയിനിന്റെ സർവീസ് ആദ്യം ജൂലൈ 25വരെയും പിന്നീട് ഓഗസ്റ്റ് 30 വരെയും പിന്നീട് സെപ്റ്റംബർ 26 വരെയും നീട്ടിയിരുന്നു. ശബരിമല, ക്രിസ്മസ് തിരക്കു കൂടി കണക്കിലെടുത്താണ് സർവീസ് മൂന്നു മാസം കൂടി നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും.…

Read More

മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഇരിപ്പിടങ്ങള്‍

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ഈസ്റ്റ് വെസ്റ്റ് കോറിഡോറിലേയും നോർത്ത് സൗത്ത് കോറിഡോറിലേയും സ്റ്റേഷനുകളിലാണിവ സ്ഥാപിച്ചത്. ഒരു പ്ലാറ്റ്ഫോമിൽ മൂന്നുപേർക്ക് വീതം ഇരിക്കാവുന്ന മൂന്നു സെറ്റു കസേരകളാണുണ്ടാകുക. നേരത്തെ ഒരു സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഭിന്നശേഷിക്കാർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇരിപ്പിടങ്ങളിൽ മുൻഗണനയുണ്ടാകും. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ശുദ്ധജലവും ശുചിമുറി സൗകര്യവും ഉറപ്പുവരുത്താനും ബിഎംആർസിഎൽ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും ശുദ്ധജലം ലഭ്യമാകുന്നില്ലെന്നുള്ള പരാതിയെ തുടർന്നാണ് നടപടി.

Read More
Click Here to Follow Us