ബെംഗളൂരു ∙ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ എ ബില്യൻ ഐസ് ഫോർ എ സേഫർ ബെംഗളൂരു ക്യാംപെയ്നു തുടക്കമായി. സന്നദ്ധസംഘടനയായ ബി പാക്കിന്റെ നേതൃത്വത്തിലാണു പ്രചാരണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കൊപ്പം കുടുംബാംഗങ്ങളെക്കൂടി ബോധവൽക്കരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു ബിപാക്ക് സിഇഒ രേവതി അശോക് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കായി ടോൾ ഫ്രീ നമ്പറുകളും മൊബൈൽ ആപ്പുകളും ഒട്ടേറെയുണ്ടെങ്കിലും പ്രായമായവർക്കു പലപ്പോഴും ഇതിന്റെ ശരിയായ ഉപയോഗം അറിയാത്ത സാഹചര്യമാണ്. ഇത്തരക്കാരെക്കൂടി ഇതിന്റെ ഗുണഫലങ്ങൾ മനസ്സിലാക്കുകയാണു ലക്ഷ്യം. നമ്മ മെട്രോ, ബിഎംടിസി, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകളും…
Read MoreYear: 2017
ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും
ബെംഗളൂരു ∙ ടി.ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും. വൈകിട്ട് 5.45നു കൊടിയേറ്റ്, ജപമാല. കുർബാനയ്ക്കു ഫാ. ജോൺ പായിക്കാട്ട് നേതൃത്വം നൽകും. 15നു രാവിലെ 8.30നു കുർബാനയ്ക്ക് ഫാ. ജോർജ് കണ്ണന്താനം മുഖ്യകാർമികത്വം വഹിക്കും. 16 മുതൽ 21 വരെ വൈകിട്ട് ആറിനു ജപമാല, ലദീഞ്ഞ്, കുർബാന എന്നിവയുണ്ടായിരിക്കും. സമാപനദിനമായ 22നു രാവിലെ 9.15നു കുർബാനയ്ക്കു ഫാ. സേവ്യർ മണവത്ത് മുഖ്യകാർമികത്വം വഹിക്കും. ലേലം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കുമെന്നു…
Read Moreയശ്വന്ത്പുര–കണ്ണൂർ ട്രെയിനിൽ തീ; അപകടം ഒഴിവായി
ബെംഗളൂരു: യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനിലെ രണ്ടു കോച്ചുകൾക്കു താഴെ തീ കണ്ടെത്തിയതു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബി വൺ, ബി ടു എസി കോച്ചുകളുടെ ചക്രങ്ങളുടെ ഭാഗത്താണു തീ കണ്ടത്. വാളയാറിനും എട്ടിമടയ്ക്കുമിടയിൽ ഇന്നലെ പുലർച്ചെ 4.15നായിരുന്നു സംഭവം. പുക കണ്ടു യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. രണ്ടു കോച്ചുകളിലുമായി 13 യാത്രക്കാരുണ്ടായിരുന്നു. മധുക്കര സ്റ്റേഷൻ കടന്ന ട്രെയിൻ വാളയാർ എത്തുന്നതിനു മുൻപാണു പുക കണ്ടത്. ട്രെയിൻ നിന്നതോടെ യാത്രക്കാർ കോച്ചിലെ തീയണപ്പു സംവിധാനങ്ങൾ ഉപയോഗിച്ചു തീ കെടുത്തി. ബ്രേക്ക് ബൈൻഡിങ് മൂലമാണു തീപ്പൊരി ഉണ്ടായതെന്നും…
Read Moreദീപാവലി ആഘോഷിക്കാന്‍ മലയാളികള്‍ക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ആറു സ്പെഷ്യല്‍ ബസുകള്‍.
ബെംഗളൂരു∙ ദീപാവലിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളിൽ റിസർവേഷൻ തുടങ്ങി. നാട്ടിലേക്കു വലിയ തിരക്കു പ്രതീക്ഷിക്കുന്ന 17നു കോട്ടയം (1), എറണാകുളം (2), തൃശൂർ (1), മൂന്നാർ (1), പാലക്കാട് (1) എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ അനുവദിച്ചത്. തിരക്കനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും. അതേസമയം ദീപാവലി ഇടദിവസമായതിനാൽ നാട്ടിലേക്കു വൻതിരക്കു പ്രതീക്ഷിക്കുന്നില്ല. പതിവു ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചായിരിക്കും കേരള ആർടിസി ദീപാവലി സ്പെഷലുകൾ പ്രഖ്യാപിക്കുക. സ്കാനിയ കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത പുതിയ എസി ബസുകളും ദീപാവലി ആകുമ്പോഴേക്കും സർവീസ്…
Read Moreഉദ്യാന നഗരിയില്‍ പെരുമഴക്കാലം..
ബെംഗളൂരു ∙ മഴദൈവങ്ങൾ കനിയാനായി പൂജയർപ്പിച്ചും മേഘക്കൊയ്ത്തു നടത്തിയും കാത്തിരുന്നിട്ടൊടുവിൽ തുടർച്ചയായി മഴ പെയ്യാൻ തുടങ്ങിയപ്പോൾ നഗരനിരത്തുകൾ സാക്ഷാൽ നരകമായി. ഇന്നലെ ഉച്ചയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്തിറങ്ങിയ കനത്ത മഴയിൽ ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി, വിദ്യാരണ്യപുര, യെലഹങ്ക മേഖലകൾ പെരുവെള്ളത്തിൽ മുങ്ങി. വൈകിട്ട് അഞ്ചുവരെ പെയ്ത 42 മില്ലിമീറ്റർ മഴയിൽ മരങ്ങൾ കടപുഴകി. മഞ്ജുനാഥ നഗറിൽ റോഡിലേക്കു മരം വീണതിനെ തുടർന്നു ഗുഡ്സ് ഓട്ടോറിക്ഷ തകർന്നു. എച്ച്എസ്ആർ ലേഒൗട്ടിലും ബൊമ്മനഹള്ളിയിലും വീടുകളിലേക്കു വെള്ളം കയറി. ഇലക്ട്രോണിക് സിറ്റി ഇൻഫോസിസ് പ്രധാന ക്യാംപസ് വെള്ളത്തിലാഴ്ന്നു. നായന്ദനഹള്ളിയിൽ…
Read Moreഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്; 10 ശതമാനം ഓഹരി വിൽക്കാൻ ധാരണ
ബെംഗളൂരു ∙ പ്രതിരോധ നിർമാണ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 10 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള നടപടികളിലേക്കു കടന്നു. 2012ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണിത്. 10 രൂപ മുഖവിലയുള്ള 3615 ഓഹരികൾ വിൽക്കാനാണു തീരുമാനം. ഇന്ത്യൻ സേനകൾക്കായി വിമാനങ്ങൾ നിർമിക്കുകയും അറ്റകുറ്റപ്പണികൾ നിർവഹിക്കുകയും ചെയ്യുന്ന എച്ച്എഎല്ലിന്റെ ഓഹരികൾ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫർ) പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനായി റിലയൻസ് ഡിഫൻസും ആദാനി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പുമൊക്കെ മുന്നോട്ടു വന്നിരിക്കുന്നതിനിടെയാണു സർക്കാരിന്റെ നടപടി. വലിയൊരു നാഴികക്കല്ലാണിതെന്ന്…
Read Moreകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വില്‍ക്കരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തെഴുതി.
ബെംഗളൂരു ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്‌ൽ (ഭാരത് ഏർത്ത് മൂവേഴ്സ് ലിമിറ്റഡ്) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. രാജ്യരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള തന്ത്രപ്രധാന സ്ഥാപനമായ ബെമ്ൽ വർഷം 20 കോടി രൂപ ലാഭവിഹിതമായും 600 കോടി രൂപ നികുതിയായും കേന്ദ്രസർക്കാരിനു നൽകുന്നുണ്ട്. 52 രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. കേന്ദ്രത്തിന് 54% ഓഹരിയുള്ള മിനി നവരത്ന വിഭാഗത്തിൽ പെട്ട ബെമ്‌ലിന്റെ 26% ഓഹരികൾ കൂടി വിൽക്കണമെന്ന നിതി ആയോഗ് ശുപാർശ പ്രായോഗികമല്ല. തന്ത്രപ്രധാനമായ…
Read Moreതുടര്‍ച്ചയായ ഹോണ്‍ അടി;പിടിവീഴും.
ബെംഗളൂരു : കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇത്തരം ഹോൺ ഉപയോഗിച്ചതിനു നൂറുകണക്കിനു വാഹനങ്ങളാണ് ഇന്നലെ പിടിയിലായത്. പിഴ ഈടാക്കി ഹോണുകൾ അഴിച്ചെടുത്തശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുത്തത്. പിടിയിലായവയിലേറെയും നഗരത്തിൽ നിന്നുള്ള ഹ്രസ്വദൂര സ്വകാര്യ ബസുകളായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ട്രാഫിക് പൊലീസ് വ്യക്തമാക്കി. ഇത്തരം ഹോണുകൾ കണ്ടെത്തി നീക്കം ചെയ്യാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി അഡീഷനൽ കമ്മിഷണർ (ട്രാഫിക്) ആർ. ഹിതേന്ദ്ര പറഞ്ഞു. ടൗൺഹാൾ, ഹഡ്സൻ സർക്കിൾ, രാജാജി നഗർ എന്നിവിടങ്ങളിലെല്ലാം പൊലീസ് ഇന്നലെ ഹോൺ…
Read Moreബിഎംടിസി ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ:യാത്രക്കാർക്ക് പരാതി നല്‍കാം.
ബെംഗളൂരു ∙ സർവീസ് നടത്തുന്നതിനിടെ ബിഎംടിസി ബസുകളിലെ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇനി യാത്രക്കാർക്കു പരാതി നൽകാം. ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണു പുതിയ നടപടി. ബിഎംടിസി ടോൾ ഫ്രീ നമ്പരിലും വാട്സ് ആപ് മുഖേനയും ബന്ധപ്പെട്ടവർക്കു പരാതി നൽകാമെന്നു ബിഎംടിസി എംഡി അൻജും പർവേശ് പറഞ്ഞു. ബസിന്റെ റൂട്ട് നമ്പരും സമയവും സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. വാട്സ്ആപ്പിൽ ചിത്രം സഹിതം പരാതി നൽകാം. ടോൾ ഫ്രീ നമ്പർ: 18004251663. വാട്സ്…
Read Moreവിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ രൂപ രേഖ തയ്യാറായി;പ്രതീക്ഷിക്കുന്ന ചെലവു 4000കോടി രൂപ.
ബെംഗളൂരു ∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) മുഖ്യമന്ത്രിക്കു സമർപ്പിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര പാതയ്ക്ക് അനുബന്ധമായാണ് എയർപോർട്ട് പാത. ഗോട്ടിഗെരെയിൽ തുടങ്ങുന്ന 29 കിലോമീറ്റർ മെട്രോ പാതയ്ക്ക് 5900 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന് ഉള്ളിലെ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെടെ ആറു സ്റ്റേഷനുകൾ ഈ പാതയിലുണ്ടാവും. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്ത് തറനിരപ്പിലൂടെയും ശേഷിച്ച ഭാഗങ്ങളിൽ മേൽപ്പാതയിലൂടെയുമാണ് മെട്രോ സർവീസ് നടത്തുക. ഹെഗ്ഡെ നഗർ,…
Read More