52 രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. കേന്ദ്രത്തിന് 54% ഓഹരിയുള്ള മിനി നവരത്ന വിഭാഗത്തിൽ പെട്ട ബെമ്‌ലിന്റെ 26% ഓഹരികൾ കൂടി വിൽക്കണമെന്ന നിതി ആയോഗ് ശുപാർശ പ്രായോഗികമല്ല. തന്ത്രപ്രധാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്ന 2000ലെ എൻഡിഎ സർക്കാർ നിലപാടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലാഭമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചാൽ കുത്തകകൾ ലാഭം കൊയ്യുമെന്നല്ലാതെ രാജ്യത്തിനു ഗുണമില്ലെന്നും ഈ നടപടി രാജ്യരക്ഷയെ തന്നെ ബാധിക്കാമെന്നും കത്തിൽ പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച സിദ്ധരാമയ്യയ്ക്കു ബെമ‌്‌ലിന്റെ പ്രശ്നങ്ങൾ വിവരിച്ചു കത്തയച്ചിരുന്നു.