കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ സര്‍വിസ് ഇന്ന് ആരംഭിക്കും.

ബെംഗളൂരു : കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ, ബെംഗളൂരു -ശ്രീഹരിക്കോട്ട സർവീസുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ശാന്തിനഗറിലെ കെഎസ്ആർടിസി സെൻട്രൽ‌ ഓഫിസിൽ രാവിലെ ഒൻപതിനു മന്ത്രിമാരായ എച്ച്.എം. രേവണ്ണ, രാമലിംഗറെഡ്ഡി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കെഎസ്ആർടിസി ചെയർമാനും എംഎൽഎയുമായ കെ. ഗോപാല പൂജാരി, എൻ.എ. ഹാരിസ് എംഎൽഎ, മേയർ സമ്പത്ത് രാജ് തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയിലേക്കും ശ്രീഹരിക്കോട്ടയിലേക്കും ഡയമണ്ട് ക്ലാസ് വിഭാഗത്തിൽപ്പെട്ട എസി ബസുകളാണ് സർവീസ് നടത്തുക. ആലപ്പുഴ ബസ് വൈകിട്ട് 7.46നു ബെംഗളൂരുവിൽ…

Read More

‘പടക്കം പൊട്ടിക്കാൻ തുറന്ന സ്ഥലങ്ങൾ ഒരുക്കാന്‍ ബി.ബി.എം.പി.ക്ക് നിര്‍ദേശം.

ബെംഗളൂരു∙ ദീപാവലി ആഘോഷത്തിന് പടക്കങ്ങൾ പൊട്ടിക്കുന്നതിനായി തുറന്ന സ്ഥലങ്ങൾ ഒരുക്കാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ബിബിഎംപിക്ക് നിർദേശം നൽകി. വീടുകൾക്ക് മുന്നിലും ഇടുങ്ങിയ വഴികളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ബിബിഎംപി നിയന്ത്രണത്തിലുള്ള ഗ്രൗണ്ടുകളിൽ ഇതിനു വേണ്ട സൗകര്യമൊരുക്കാനുള്ള നിർദേശം. അപകടങ്ങളുണ്ടായാൽ നേരിടുന്നതിന് വേണ്ടി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ഗ്രൗണ്ടുകളിൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ വേണ്ടിയുള്ള ക്രമീകരണങ്ങൾ നേരത്തെ ആരംഭിക്കണം. ആഘോഷത്തിനുശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തണം.

Read More

കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്നു പറഞ്ഞ് തൃത്താല എം.എല്‍.എ.

കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയം നിർത്തണമെന്ന് തൃത്താല എംഎൽഎ വി.ടി. ബൽറാം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പാക്കി. അതിനുകിട്ടിയ പ്രതിഫലമാണ് സോളർ കേസ് അന്വേഷണമെന്നും ബൽറാം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇനിയെങ്കിലും കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉൾപ്പെടെയുള്ള അഴിമതിക്കാർക്കെതിരെ രംഗത്തുവരണമെന്നും ബൽറാം കുറിച്ചു. പൂര്‍ണ രൂപം താഴെ..

Read More

നഗരത്തില്‍ ട്രാഫിക് സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കുക;കഴിഞ്ഞ ദിവസം ഒറിസക്കാരന്‍ ടെക്കി മരിച്ചത് ട്രാഫിക് “കശപിശ”യില്‍.

ബെംഗളൂരു ∙ ഐടി ജീവനക്കാരൻ റോഡരികിൽ കുത്തേറ്റു മരിച്ച കേസിൽ ഗുണ്ടാത്തലവൻ കാർത്തിക്(24) അറസ്റ്റിൽ. ഇയാളുടെ കൂട്ടാളി അരുൺ ഒളിവിലാണ്. ഒഡീഷ സ്വദേശി പ്രണോയ് മിശ്ര(28)യാണ് തിങ്കളാഴ്ച പുലർച്ചെ മഡിവാളയിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ ബൈക്കിൽ പ്രണോയിയുടെ സ്കൂട്ടർ തട്ടിയതിനെത്തുടർന്ന് 500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. സമീപത്തെ മൊബൈൽ ഫോൺ ടവറിലെ സിസി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കൊലപാതകികളെ കണ്ടെത്താൻ സഹായിച്ചത്. ഹുസ്കൂർ ഗേറ്റിനു സമീപത്തു നിന്നാണ് കാർത്തികിനെ പിടികൂടിയത്. ‌ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച ഇവർ പൊലീസിനു നേരെ കല്ലെറിഞ്ഞു.…

Read More

കാണ്മാനില്ല..

ബെംഗളൂരു ∙ തിരുവല്ല സ്വദേശി മുത്തേടത്ത് ജോർജ് വർഗീസി (86)നെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നു പരാതി. എസ്ജി പാളയ വെങ്കിടേശ്വര ലേഔട്ടിലെ തേഡ് ക്രോസിൽ മകൾ അനിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ജോർജ് പിന്നെ തിരിച്ചുവന്നില്ല. രണ്ടരവർഷമായി ഇവിടെ താമസിക്കുന്ന ജോർജിന് ഓർമക്കുറവുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരുമകൻ ഷാജി ജോർജ് എസ്ജി പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫോൺ: 9886292519.

Read More

ഓലക്കും ഉബെര്‍നും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ ടാക്സി സര്‍വിസ് റെഡി;വലിയ നിരക്കില്‍ ഓടാന്‍ തയ്യാറാകുന്ന ‘ടൈഗര്‍’ വെല്ലുവിളി ആകില്ല എന്ന ഉറപ്പില്‍ ഓലയും ഉബെറും.

ബെംഗളൂരു : തിരക്കനുസരിച്ചു യാത്രാക്കൂലി കുത്തനെ കൂടുന്ന ‘സർജ് പ്രൈസിങ്’ ഉണ്ടാകില്ലെന്ന വാഗ്ദാനവുമായി ടൈഗർ(ടിവൈജിആർ) വെബ്ടാക്സി സർവീസ് 25 മുതൽ. മുൻമുഖ്യമന്ത്രിയും ജനതാദൾ(എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നൽകുന്ന സംരംഭമാണിത്. ഓല, ഊബർ കമ്പനികളിൽനിന്നു തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുടെ കൂട്ടായ്മയാണ് നടത്തിപ്പുകാർ. പതിനായിരത്തോളം ടാക്സികൾ ഉപയോഗിച്ചാണ് ടൈഗർ ആപ് പ്രവർത്തനം തുടങ്ങുകയെന്നു കൂട്ടായ്മ നേതാവ് തൻവീർ പാഷ പറഞ്ഞു. ഇതിനകം എണ്ണായിരത്തോളം ഡ്രൈവർമാർ കമ്പനിയിൽ റജിസ്റ്റർ ചെയ്തു. ഇവരുടെ രേഖകൾ പരിശോധിച്ചു വരികയാണ്. ഇപ്പോൾ മറ്റു കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുന്ന ഡ്രൈവർമാരും ഒപ്പം…

Read More

ബിരിയാണിയുടെ ചരിത്രം..

പാചകത്തിൽ ഞാൻ വളരെ മോശമാണ്.  പക്ഷേ ഏതൊരു മലബാറുകാരനെയും പോലെ ആരെങ്കിലും ഉണ്ടാക്കി തരുന്ന  വത്യസ്ഥമായ ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കാനറിയാം. അത് കൊണ്ട് തന്നെ ഞാൻ എഴുതാന്‍ പോവുന്നത് നമുക്കെല്ലാവക്കും വളരെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയെ കുറിച്ചുള്ള ഒരു ലഘു ലേഖനമാണ്.. വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന്” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുനത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. പേർഷ്യയിൽ ഉണ്ടായിരുന്ന…

Read More

എച്ച്.ജി.രമേഷ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ബെംഗളൂരു ∙ ജസ്റ്റിസ് എച്ച്.ജി.രമേഷ് കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.കെ.മുഖർജി ഇന്നു വിരമിക്കുന്നതിന തുടർന്നാണ് നിയമനം. 1957 ജനുവരി 16ന് ജനിച്ച രമേഷ് 1982 ജൂലൈ 16ന് ആണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. തുടർന്നു കർണാടക ഹൈക്കോടതിയിൽ 2003 വരെ പ്രാക്ടീസ് ചെയ്തു. 2003 മേയ് 12ന് അഡീഷനൽ ജഡ്ജിയായി നിയമിതനായി. 2004 സെപ്റ്റംബർ 24നു സ്ഥിരം ജഡ്ജിയായി. കർണാടക ഹൈക്കോടതിയിൽ മുതിർന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ജയന്ത് പാട്ടീൽ കഴിഞ്ഞ ദിവസം സ്ഥലം…

Read More

സ്റ്റാര്‍ട്ട്‌അപ്പ്‌ സംരംഭം പരാജയപ്പെട്ടു;യുവ എഞ്ചിനീയര്‍ ജീവനൊടുക്കി.

ബെംഗളൂരു :സ്റ്റാർട്ടപ് സംരംഭം നടത്തുകയായിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. സമ്പിഗെ റോഡ് ക്രോസ് 11ലെ അപാർട്മെന്റിൽ താമസിച്ചിരുന്ന മഞ്ജുനാഥ് (29) ശനിയാഴ്ച വൈകിട്ട് ഭാര്യവും മകളും പുറത്തുപോയ സമയത്തു ജീവനൊടുക്കുകയായിരുന്നു. ഐടി കമ്പനിയിലെ ജോലിവിട്ടു രണ്ടു വർഷം മുൻപാണു സ്റ്റാർട്ടപ് കമ്പനി ആരംഭിച്ചത്. സമീപകാലത്തു വൻ സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്നു നിരാശനായിരുന്നുവെന്നു ഭാര്യ സരിത പറഞ്ഞു. ആത്‌മഹത്യക്കുറിപ്പ് ലഭിച്ചതായി മല്ലേശ്വരം പൊലീസ് പറഞ്ഞു.

Read More

മരണം പുല്‍കേണ്ട ജന്മങ്ങള്‍ ..

ജനൽ പാളികൾ ഭേദിച്ചു ഇരുണ്ടു, ഇടുങ്ങിയ ആ മുറിയിലേക്ക്  പുലർക്കാല വെളിച്ചം , പതിയെ ഒളിഞ്ഞു നോക്കുന്ന മട്ടിൽ     പ്രകാശം പരത്തി.  ഒരുമൂലയിൽ ,ആ ചെറിയ കട്ടിലിൽ  ചുരുണ്ട് കൂടിയ അയാൾ …. വെളിച്ചം കണ്ണിലേക്ക്  ഇരച്ചു കയറിയതിനാലാവാം പതിയെ കണ്ണുതുറന്നു , ചുക്കിചുളിഞ്ഞ ആ മുഖത്ത് കുഴിയിലാണ്ട കണ്ണുകളെ കാണാൻ പോലും പ്രയാസം, കൈകാലുകൾ മെലിഞ്ഞൊട്ടിയിരിക്കുന്നു,  മുഷിഞ്ഞു നാറിയ ഒരു പരുക്കൻ കമ്പിളി  പോലെ തോന്നിക്കുന്ന പുതപ്പ് ,തണുപ്പായതിനാലാവാം   ശരീരത്തോട് കൂട്ടിപിടിച്ച് അതിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നു ആ മുനുഷ്യൻ ……….…

Read More
Click Here to Follow Us