നഗരത്തില്‍ ട്രാഫിക് സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കുക;കഴിഞ്ഞ ദിവസം ഒറിസക്കാരന്‍ ടെക്കി മരിച്ചത് ട്രാഫിക് “കശപിശ”യില്‍.

ബെംഗളൂരു ∙ ഐടി ജീവനക്കാരൻ റോഡരികിൽ കുത്തേറ്റു മരിച്ച കേസിൽ ഗുണ്ടാത്തലവൻ കാർത്തിക്(24) അറസ്റ്റിൽ. ഇയാളുടെ കൂട്ടാളി അരുൺ ഒളിവിലാണ്. ഒഡീഷ സ്വദേശി പ്രണോയ് മിശ്ര(28)യാണ് തിങ്കളാഴ്ച പുലർച്ചെ മഡിവാളയിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ ബൈക്കിൽ പ്രണോയിയുടെ സ്കൂട്ടർ തട്ടിയതിനെത്തുടർന്ന് 500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

സമീപത്തെ മൊബൈൽ ഫോൺ ടവറിലെ സിസി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കൊലപാതകികളെ കണ്ടെത്താൻ സഹായിച്ചത്. ഹുസ്കൂർ ഗേറ്റിനു സമീപത്തു നിന്നാണ് കാർത്തികിനെ പിടികൂടിയത്. ‌ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച ഇവർ പൊലീസിനു നേരെ കല്ലെറിഞ്ഞു. കത്തി വീശിയ കാർത്തികിനെ മുട്ടിനു താഴെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. അരുൺ കടന്നുകളഞ്ഞു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

കാമുകിയെ കാണാൻ മഡിവാളയിലെ താമസസ്ഥലത്തുനിന്നു പുലർച്ചെ ഇറങ്ങിയ പ്രണോയ് മിശ്രയുടെ സ്കൂട്ടർ പ്രതികളുടെ ബൈക്കിൽ തട്ടി. ബൈക്കിന്റെ കേടുപാട് തീർക്കാൻ ഇവർ 500 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു വിസമ്മതിച്ച് മുന്നോട്ടു പോയ പ്രണോയ് മിശ്രയെ ഇവർ പിന്തുടർന്നു തടയുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്തതായി ഡപ്യൂട്ടി കമ്മിഷണർ (സൗത്ത് ഈസ്റ്റ്) എം.ബി. ബോറലിംഗയ്യ പറഞ്ഞു. കാർത്തികിനെതിരെ കൊലപാതകത്തിനും കവർച്ചയ്ക്കും കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts