എച്ച്.ജി.രമേഷ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ബെംഗളൂരു ∙ ജസ്റ്റിസ് എച്ച്.ജി.രമേഷ് കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.കെ.മുഖർജി ഇന്നു വിരമിക്കുന്നതിന തുടർന്നാണ് നിയമനം. 1957 ജനുവരി 16ന് ജനിച്ച രമേഷ് 1982 ജൂലൈ 16ന് ആണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.

തുടർന്നു കർണാടക ഹൈക്കോടതിയിൽ 2003 വരെ പ്രാക്ടീസ് ചെയ്തു. 2003 മേയ് 12ന് അഡീഷനൽ ജഡ്ജിയായി നിയമിതനായി. 2004 സെപ്റ്റംബർ 24നു സ്ഥിരം ജഡ്ജിയായി. കർണാടക ഹൈക്കോടതിയിൽ മുതിർന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ജയന്ത് പാട്ടീൽ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതിന്റെ പേരിൽ രാജിവച്ചു. തുടർന്നാണ് എച്ച്.ജി.രമേഷിനെ ആക്ടിങ് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയോഗിച്ചിരിക്കുന്നത്.

  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us