കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ സര്‍വിസ് ഇന്ന് ആരംഭിക്കും.

ബെംഗളൂരു : കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ, ബെംഗളൂരു -ശ്രീഹരിക്കോട്ട സർവീസുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ശാന്തിനഗറിലെ കെഎസ്ആർടിസി സെൻട്രൽ‌ ഓഫിസിൽ രാവിലെ ഒൻപതിനു മന്ത്രിമാരായ എച്ച്.എം. രേവണ്ണ, രാമലിംഗറെഡ്ഡി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

കെഎസ്ആർടിസി ചെയർമാനും എംഎൽഎയുമായ കെ. ഗോപാല പൂജാരി, എൻ.എ. ഹാരിസ് എംഎൽഎ, മേയർ സമ്പത്ത് രാജ് തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയിലേക്കും ശ്രീഹരിക്കോട്ടയിലേക്കും ഡയമണ്ട് ക്ലാസ് വിഭാഗത്തിൽപ്പെട്ട എസി ബസുകളാണ് സർവീസ് നടത്തുക. ആലപ്പുഴ ബസ് വൈകിട്ട് 7.46നു ബെംഗളൂരുവിൽ നിന്നു പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts