കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വ്യാപാര സാംസ്കാരിക മേള ജയമഹൽ പാലസ് ഗ്രൗണ്ടിൽ മന്ത്രി കെ ടി ജലീൽ ഉൽഘാടനം ചെയ്തു.

ബെംഗളൂരു . കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വ്യാപാര സാംസ്കാരിക മേള ജയമഹൽ പാലസ് ഗ്രൗണ്ടിൽ മന്ത്രി കെ ടി ജലീൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഇൻഫർമേഷൻ വകുപ്പ് ഡയറക്ടർ ഡോ. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. അഡീഷനൽ ഡയറക്ടർ പി.വിനോദ്, ‍ഡപ്യൂട്ടി ഡയറക്ടർമാരായ ടി.എ.ഷൈൻ, പി.എസ്.രാജശേഖരൻ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ തനത് കലാരൂപങ്ങളും പുതിയ കാലഘട്ടത്തിന്റെ കലാവിരുന്നുമായുള്ള സാംസ്കാരിക മേളയ്ക്കും തുടക്കമായി. തൃശൂരിലെ വായാലി ഗ്രൂപ്പ് മുളവാദ്യത്തോടെയാണ് സാംസ്കാരിക മേള ആരംഭിച്ചത്. റിഥംസ് ഓഫ് കേരളയുടെ ഗാനസന്ധ്യയും കേരളസമാജം ബാംഗ്ലൂരിലെ കലാകാരൻമാരുടെ…

Read More

വ്യാപാര മേള ജയമഹല്‍ പാലസ് ഗ്രൗണ്ടില്‍ ആരംഭിച്ചു.

ബെംഗളൂരു∙ കേരളക്കരയുടെ ഭക്ഷ്യവിഭവങ്ങളും കലാരൂപങ്ങളുമായി വ്യാപാര -സാംസ്കാരിക മേള ഇന്ന് വൈകിട്ട് അഞ്ചിനു കേരള തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു . കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന വ്യാപാര-സാംസ്കാരിക മേളയ്ക്കു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തെ ജയമഹൽ പാലസ് ഗ്രൗണ്ട് വേദിയാകുന്നു. 20 വരെ തുടരുന്ന മേളയിൽ കേരളീയ നാടൻവിഭവങ്ങളുമായി കുടുംബശ്രീയുടെ ഭക്ഷണശാലകൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെ വിൽപന സ്റ്റാളുകളുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങില്‍ ബിബിഎംപി മേയർ ആർ.സമ്പത്ത് രാജ്, പി.സി.മോഹൻ എം.പി, കോർപറേറ്റർ ഗുണശേഖർ, എന്നിവർ പങ്കെടുക്കും.മിൽമ,…

Read More

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു .

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് ഗൗരി ലങ്കേഷ് വീടിനു മുന്നിൽ വെടിയേറ്റ് മരിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

Read More

റോഡില്‍ “മത്സ്യകന്യക”,പ്രതിഷേധത്തിന്റെ പലവഴികള്‍ തേടി നഗരവാസികള്‍.

ബെംഗളൂരു ∙ മനേക്‌ഷാ പരേഡ് ഗ്രൗണ്ടിനു സമീപം കാമരാജ് റോഡിലെ കുഴിയിൽ മൽസ്യ കന്യകയെ കണ്ട് വഴിയാത്രക്കാർ ആദ്യം അമ്പരന്നു. ആർട്ടിസ്റ്റ് നഞ്ചുണ്ടസ്വാമിയെ കണ്ടതോടെ കാര്യം വ്യക്തമായി. നഗരത്തിലെ അപകടക്കുഴികൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വർഷംതോറും ഈ കലാകാരൻ പ്രതിഷേധവുമായി രംഗത്തു വരാറുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പേരുടെ ജീവനാണ് കുഴികൾ നിറഞ്ഞ ബെംഗളൂരുവിലെ റോഡുകളിൽ പൊലിഞ്ഞത്. കുഴികളിൽ ചെടികൾ നട്ടും നിരത്തുകൾക്കു മരണാനന്തര ക്രിയ നടത്തിയുമെല്ലാം നഗരവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. എന്നാൽ, നഞ്ചുണ്ടസ്വാമിയുടെ കലാപരമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൻതരംഗമായി. വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ…

Read More

കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ സര്‍വിസ് ഇന്ന് ആരംഭിക്കും.

ബെംഗളൂരു : കർണാടക ആർടിസിയുടെ ബെംഗളൂരു–ആലപ്പുഴ, ബെംഗളൂരു -ശ്രീഹരിക്കോട്ട സർവീസുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ശാന്തിനഗറിലെ കെഎസ്ആർടിസി സെൻട്രൽ‌ ഓഫിസിൽ രാവിലെ ഒൻപതിനു മന്ത്രിമാരായ എച്ച്.എം. രേവണ്ണ, രാമലിംഗറെഡ്ഡി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കെഎസ്ആർടിസി ചെയർമാനും എംഎൽഎയുമായ കെ. ഗോപാല പൂജാരി, എൻ.എ. ഹാരിസ് എംഎൽഎ, മേയർ സമ്പത്ത് രാജ് തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയിലേക്കും ശ്രീഹരിക്കോട്ടയിലേക്കും ഡയമണ്ട് ക്ലാസ് വിഭാഗത്തിൽപ്പെട്ട എസി ബസുകളാണ് സർവീസ് നടത്തുക. ആലപ്പുഴ ബസ് വൈകിട്ട് 7.46നു ബെംഗളൂരുവിൽ…

Read More
Click Here to Follow Us