വ്യാപാര മേള ജയമഹല്‍ പാലസ് ഗ്രൗണ്ടില്‍ ആരംഭിച്ചു.

ബെംഗളൂരു∙ കേരളക്കരയുടെ ഭക്ഷ്യവിഭവങ്ങളും കലാരൂപങ്ങളുമായി വ്യാപാര -സാംസ്കാരിക മേള ഇന്ന് വൈകിട്ട് അഞ്ചിനു കേരള തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു . കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന വ്യാപാര-സാംസ്കാരിക മേളയ്ക്കു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തെ ജയമഹൽ പാലസ് ഗ്രൗണ്ട് വേദിയാകുന്നു.

20 വരെ തുടരുന്ന മേളയിൽ കേരളീയ നാടൻവിഭവങ്ങളുമായി കുടുംബശ്രീയുടെ ഭക്ഷണശാലകൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെ വിൽപന സ്റ്റാളുകളുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങില്‍ ബിബിഎംപി മേയർ ആർ.സമ്പത്ത് രാജ്, പി.സി.മോഹൻ എം.പി, കോർപറേറ്റർ ഗുണശേഖർ, എന്നിവർ പങ്കെടുക്കും.മിൽമ, ബാംബൂ മിഷൻ, മാർക്കറ്റ് ഫെഡ്, കേരള സോപ്സ്, തീരദേശ വികസന കോർപറേഷൻ, കൈരളി ഹാൻഡി ക്രാഫ്റ്റ്സ്, കയർഫെഡ്, കേരള പൊലീസ്, ടൂറിസം വകുപ്പ് എന്നിവയ്ക്കു പുറമെ സ്വകാര്യ സംരംഭകരുടെ സ്റ്റാളുകളും മേളയിലുണ്ടാകും.

ബെംഗളൂരുവിൽ ആദ്യമായാണു കേരള സർക്കാർ വ്യാപാരമേള സംഘടിപ്പിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ.കെ.അമ്പാടി പറഞ്ഞു. കേരളത്തിന്റെ സംസ്‌കാരവും രുചിക്കൂട്ടും തനത് ഉൽപന്നങ്ങളും അയൽസംസ്ഥാനങ്ങൾക്കു പരിചയപ്പെടുത്തുക, മറുനാടൻ മലയാളികൾക്കു സ്വന്തം നാടിനെ അടുത്തറിയാന്‍ അവസരമൊരുക്കുക എന്നിവയാണു ലക്ഷ്യമിടുന്നത്.

മേളയോടനുബന്ധിച്ചു കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ കോർത്തിണക്കിയുള്ള സാംസ്കാരിക പരിപാടികൾ വൈകിട്ട് ആറിന് ആരംഭിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ കാലടി സർവകലാശാല, കോടമ്പാക്കം, അസിമ ബാൻഡ്, കരിന്തലക്കൂട്ടം എന്നിവയ്ക്കു പുറമെ ബെംഗളൂരുവിലെ മലയാളി സംഘങ്ങളായ കേരളസമാജം, ദീപ്തി വെൽഫയർ അസോസിയേഷൻ, റിഥം ഓഫ് കേരള, മ്യൂസിക്ക് കഫെ, കലാവൈഭവ എന്നീ സംഘങ്ങളുടെ കലാപരിപാടികളും ദൃശ്യവിരുന്നേകും.

ജയമഹൽ പാലസ് ഗ്രൗണ്ടിൽ രാവിലെ പത്തു മുതൽ രാത്രി പത്തുവരെയുള്ള പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us