പോലീസ് റിക്രൂട്ട്മെന്റ് അഴിമതി: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹന്തേഷ് പാട്ടീലിനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

കലബുറഗി ജില്ലയിലെ അഫ്സൽപൂർ ബ്ലോക്ക് പ്രസിഡന്റും രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ അടുത്ത അനുയായിയാണ് മഹന്തേഷ് പാട്ടീൽ. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോൺഗ്രസ് എംഎൽഎ എം വൈ പാട്ടീലിനേയും ഗൺമാൻ അയ്യണ്ണ ദേശായിയേയും സഹായിച്ചത് ഇയാളാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അയ്യണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 545 സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ 54,041 വിദ്യാർഥികൾ പങ്കെടുത്തു. എന്നാൽ, പരീക്ഷയിൽ കൃത്രിമം നടന്നതായി ചില ഉദ്യോഗാർത്ഥികൾ ആരോപിച്ചിരുന്നു, സിഐഡിയുടെ അന്വേഷണത്തിൽ ഇത് ശേരിയാണെന്ന് കണ്ടെത്തി. പാട്ടീലിന്റെ അറസ്റ്റോടെ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us