കൊല്ലം∙ ചവറ കെഎംഎംഎല്ലിൽ പാലം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലർക്കും പരുക്ക്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയവർ തിരികെ പോകുന്നതിനിടെയാണ് പാലം തകർന്നത്.
Read MoreYear: 2017
വനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു.
ബെംഗളൂരു∙ വനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു. ബ്രിഗേഡ് റോഡിൽ ഷോപ്പിങ്ങിനും മറ്റുമായി സ്വയം കാറോടിച്ച് എത്തുന്ന സ്ത്രീകൾക്കു സ്മാർട് കാർഡ് ഉപയോഗിച്ച് ഇവിടെ കാർ പാർക്ക് ചെയ്യാം. മണിക്കൂറിന് 30 രൂപയാണു നിരക്ക്. ആദ്യഘട്ടത്തിൽ നാല് സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും എംജി റോഡിലും ചർച്ച് സ്ട്രീറ്റിലും കൂടുതൽ ലേഡീസ് ഓൺലി പാർക്കിങ് ബേകൾ വരുമെന്ന് മേയർ സമ്പത്ത് രാജ് പറഞ്ഞു. ബിബിഎംപി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിലെ 85 റോഡുകളിലാണ് സ്മാർട് പാർക്കിങ് പദ്ധതി ആരംഭിക്കുന്നത്. പാർക്കിങ് കേന്ദ്രത്തിന്റെ 20…
Read Moreവാർദ്ധക്യമൊരു തിരിച്ചറിവ്…
അപ്പൂപ്പാ… കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം… ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു… കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ…. സന്തോഷം കൊണ്ടു ഫോണിൽ കൂടി…
Read Moreസ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ 4 പേരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
ബെംഗളൂരു ∙ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ മൂന്നുപേരെ ഹൈക്കോടതി 10 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഈ കേസിൽ നാലുപേർക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. 2000 മാർച്ച് 22നു കാമാക്ഷിപാളയത്തെ വീട്ടിൽ ശുദ്ധജലം ആവശ്യപ്പെട്ട് എത്തുകയും വീട്ടമ്മ സുധാമണിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് കേസ്. എന്താണ് ദണ്ഡുപാളയ ഗാങ്?ഇവിടെ വായിക്കാം കവർച്ച കേസുകളിൽ മാത്രം ശിക്ഷ വിധിച്ച കോടതി ഇവർക്കെതിരായ മറ്റു കേസുകൾ തള്ളി. മറ്റൊരു പ്രതിയായ ലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.…
Read Moreഭാരത്‌മാല റോഡ് പദ്ധതി: കർണാടകയ്ക്ക് വൻനേട്ടം
ബെംഗളൂരു ∙ കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല ദേശീയപാത നിർമാണ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിനു പുതിയ റിങ് റോഡ്. 6.92 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു– മലപ്പുറം (323 കിലോമീറ്റർ), ബെംഗളൂരു– മംഗളൂരു (319 കിലോമീറ്റർ), ബെംഗളൂരു–നെല്ലൂർ (286 കിലോമീറ്റർ), മംഗളൂരു– റായ്ച്ചൂർ (461 കിലോമീറ്റർ), സൊലാപുർ– ബെള്ളാരി–ഗൂട്ടി (434) എന്നീ ഇടനാഴികളും ബെളഗാവി, ചിത്രദുർഗ എന്നിവിടങ്ങളിൽ റിങ്റോഡുകളും കർണാടകയ്ക്കു ലഭിക്കും. നിർമാണം 2018 ഡിസംബറോടെ തുടങ്ങുമെന്നു കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻഗഡ്കരി ന്യൂഡൽഹിയിൽ പറഞ്ഞു.
Read Moreപിന്‍സീറ്റ് ഇളക്കിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്;ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി.
ബെംഗളൂരു ∙ കർണാടകയിൽ 100 സിസിയിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്ന് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ ഉറപ്പ്. ഡിസംബറിൽ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഭേദഗതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു നടപടി. കർണാടകയിൽ റജിസ്റ്റർ ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനം 100 സിസിയിൽ താഴെയുള്ളവയാണ്. ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തുക പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പുനഃപരിശോധനക്ക് തയാറായത്. നിയമം പുനഃപരിശോധിക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചേഴ്സും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ മോട്ടോർ…
Read Moreനഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം; 85 റോഡുകളിൽ സ്മാർട് പാർക്കിങ് പദ്ധതി ഉടൻ
ബെംഗളൂരു ∙ നഗരത്തിലെ റോഡുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇടംതേടിയുള്ള അലച്ചിലിനു പരിഹാരമായി ‘സ്മാർട് പാർക്കിങ്’ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). 85 റോഡുകൾ കേന്ദ്രീകരിച്ച് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ബെംഗളൂരുവിലെ ബിൽഡിങ് കൺട്രോൾ സൊല്യൂഷൻസിനു നൽകി. ബിബിഎംപി കൗൺസിലിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ ‘സ്മാർട് പാർക്കിങ്’ പദ്ധതിക്കു തുടക്കമാകും. ഓരോ റോഡിലെയും പാർക്കിങ് സ്ഥലം നേരത്തേ ബുക്ക് ചെയ്യാൻ മൊബൈൽ ആപ്പും കമ്പനി വികസിപ്പിക്കും. ഇരുചക്രവാഹനങ്ങൾക്കു 5–15 രൂപയും വലിയ വാഹനങ്ങൾക്കു 15–30 രൂപയുമാണ് മണിക്കൂറിന് ഈടാക്കുക. പാർക്കിങ് സ്ഥലത്തിൽ…
Read Moreസ്പെയിനിനെ 2ന് എതിരെ 5 ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് നേടി.
കൊൽക്കത്ത : സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അണ്ടർ 17 ലോകകപ്പ് മൽസരത്തിൽ ഇംഗ്ലണ്ടിന് ജയം ,ഇന്ന് നടന്ന ഫൈനലിൽ 2 ന് എതിരെ 5 ഗോളുകൾക്കാണ് സ്പെയിനിനെ തകർത്തത്, ആദ്യപകുതിയിൽ 1ന് എതിരെ 2 ഗോളുകൾക്ക് മുന്നിട്ട് നിന്ന ഇംഗ്ലണ്ട് ലീഡ് നിലനിർത്തുകയായിരുന്നു.
Read Moreതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖം മിനുക്കല്‍ തുടരുന്നു;ദരിദ്രവിഭാഗക്കാർക്ക് രണ്ടുകൊല്ലത്തിനകം പാർപ്പിടം, ലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ
ബെംഗളൂരു ∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് ഒരുലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി നിർമിച്ചുനൽകുന്ന ബഹുനില പാർപ്പിട സമുച്ചയ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്വന്തമായി വീടില്ലാതെ നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി താമസിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പട്ടിക വിഭാഗക്കാർ ഫ്ലാറ്റ് സ്വന്തമാക്കാൻ 50,000 രൂപ നൽകിയാൽ മതിയാകും.പാർപ്പിട സമുച്ചയ നിർമാണത്തിനുള്ള ടെൻഡർ കാലതാമസം കൂടാതെ വിളിക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 1100 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നാലായിരത്തോളം ഏക്കർ കയ്യേറ്റ ഭൂമിയിൽ…
Read Moreകോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാജം.
കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഐപി തട്ടിപ്പു’കാര്‍’ എന്ന പേരില്‍ മാതൃഭൂമി ഇക്കാര്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, . ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന…
Read More