ബെംഗളൂരു ∙ ബിസിനസിൽ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള നഗരമെന്ന ഖ്യാതി ബെംഗളൂരുവിന്. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിൽ സാൻഫ്രാൻസിസ്കോ ഉൾപ്പെടെ ലോകോത്തര നഗരങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു മുന്നിലെത്തിയത്. രണ്ടാംസ്ഥാനത്തുള്ള സാൻഫ്രാൻസിസ്കോയ്ക്കു പിന്നിലായി മുംബൈയും ന്യൂഡൽഹിയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കണ്ടുപിടിത്തം, പുതിയ സങ്കേതങ്ങൾ വികസിപ്പിക്കൽ, സംരംഭകത്വം, സാമ്പത്തിക ചുറ്റുപാട് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബെംഗളൂരു ഒന്നാമതാണെന്നു സർവേയിൽ പറയുന്നു.
Read MoreYear: 2017
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കനത്ത സുരക്ഷയിൽ ഇന്നു ടിപ്പുജയന്തി.
ബെംഗളൂരു ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കനത്ത സുരക്ഷയിൽ ഇന്നു ടിപ്പുജയന്തി. സർക്കാർ സംഘടിപ്പിക്കുന്ന ടിപ്പുജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു സംസ്ഥാനത്തെമ്പാടും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായ കുടക് മേഖല അതീവ ജാഗ്രതയിലാണ്. ഇവിടെ നാളെ രാവിലെ എട്ടുവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ പരിപാടികൾ നടക്കുന്ന മടിക്കേരി, വീരാജ്പേട്ട്, സോമവാർപേട്ട് എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി. ഈ ദിവസങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ നയിക്കുന്ന പരിവർത്തന യാത്ര ജില്ലയിൽ പ്രവേശിക്കുന്നതു നേരത്തേ വിലക്കിയിരുന്നു. വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ചതിനാലാണിത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഉഡുപ്പി,…
Read Moreസംസ്ഥാനത്ത് ഐടി–അനുബന്ധ മേഖലയിലെ തൊഴിലാളി യൂണിയനു തൊഴിൽവകുപ്പ് അംഗീകാരം നൽകി.
ബെംഗളൂരു ∙ സംസ്ഥാനത്ത് ഐടി–അനുബന്ധ മേഖലയിലെ തൊഴിലാളി യൂണിയനു തൊഴിൽവകുപ്പ് അംഗീകാരം നൽകിയത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കു കൂടുതൽ ആത്‌മവിശ്വാസം പകരുമെന്നു ഭാരവാഹികൾ. കൂട്ടപ്പിരിച്ചുവിടൽ(ലേഓഫ്), കുറഞ്ഞ വേതനം തുടങ്ങി ഐടി–അനുബന്ധ ജോലിക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ(കെഐപിയു) ഈ മേഖലയിലെ ഒരേയൊരു തൊഴിലാളി യൂണിയനാണ്. മറ്റു തൊഴിലാളി യൂണിയനുകളുടേതായ എല്ലാ അവകാശങ്ങളും കെഐപിയുവിനും ഉണ്ടെന്നു ജനറൽ സെക്രട്ടറി വിനീത് വാകിൽ പറഞ്ഞു. ഇനി മുതൽ തൊഴിലുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ യൂണിയന്…
Read Moreസുങ്കതഘട്ടെ പാർക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കേസ്: കൊലയാളി പിടിയിൽ
ബെംഗളൂരു ∙ പാർക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി റായ്ച്ചൂരിൽ പിടിയിൽ. വിജയപുരയ ജില്ലയിൽ നിന്നുള്ള ഗുന്ദന ഗൗഡ(22) കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് ബസവലിംഗ(21) ആണ് അറസ്റ്റിലായത്. മരിച്ച യുവാവിന്റെ ചിത്രം പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞ മാസം 13നു സുങ്കതഘട്ടെയിലെ പാർക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇയാൾ മറ്റൊരാൾക്കൊപ്പം ബാറിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഉത്തര കന്നഡയിൽ നിന്നുള്ളവരുടെ സംഭാഷണ ശൈലിയാണ്…
Read Moreപട്ടാപ്പകൽ മോഷണം; മലയാളിയുടെ പാസ്പോർട്ടും വീസയും നഷ്ടപ്പെട്ടു.
ബെംഗളൂരു ∙ സിറ്റി റെയിൽവേ സ്റ്റേഷനിൽ മലയാളിയുടെ പാസ്പോർട്ടും വീസയും അടങ്ങിയ ബാഗ് പട്ടാപ്പകൽ മോഷണംപോയി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അനസ് സലീം ആണ് കവർച്ചക്കിരയായത്. സിസി ക്യാമറകൾ ഉൾപ്പെടെ നിരീക്ഷണ സംവിധാനമുണ്ടായിട്ടും റെയിൽവേ പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും സലീം പറഞ്ഞു. വിദേശ ജോലിക്കുള്ള അഭിമുഖ പരീക്ഷ കഴിഞ്ഞു വീസ വാങ്ങാനാണ് ബെംഗളൂരുവിലെത്തിയത്. ഇന്നലെ വൈകിട്ട് നാട്ടിലേക്കു മടങ്ങാനായി ഉച്ചയ്ക്ക് രണ്ടരയോടെയാണ് മജസ്റ്റിക് സ്റ്റേഷനിൽ എത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിൽ കയറിയ അനസ്, ബാഗ് കസേരയിൽ വച്ചശേഷം ശുചിമുറിയിൽ കയറി. തിരിച്ചെത്തിയപ്പോഴേക്കും ബാഗ്…
Read Moreഅധാറിനെ ചീത്ത പറയുന്നവര്‍ ഇത് കൂടി വായിക്കുക;100 ദിവസത്തിനുള്ളിൽ രക്ഷിച്ചത് 505 കുട്ടികളെ.
ബെംഗളൂരു∙ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) രക്ഷപ്പെടുത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിച്ചത് ആധാർ കാർഡ്. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 505 കുട്ടികളെയാണ് കർണാടകയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് സംഘം രക്ഷപ്പെടുത്തിയത്. ഇതിൽ 246 കുട്ടികളെ കണ്ടെത്തിയ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. സ്വന്തം നാടോ വീടോ സംബന്ധിച്ച് കുട്ടികളിൽ നിന്ന് കൃത്യമായി ഉത്തരം ലഭിക്കാൻ ബുദ്ധിമുട്ടിയപ്പോഴാണ് ആധാർ കാർഡിന്റെ സാധ്യതകൾ പരിശോധിച്ചത്. എൻറോളിങ് സെന്ററിലെത്തി കുട്ടികളുടെ വിരലടയാളം പതിപ്പിച്ചപ്പോഴാണ് 90 ശതമാനം പേർക്കും ആധാർ…
Read More4157 പേര്‍ക്ക് ജോലി നഷ്ട്ടപ്പെട്ടു;2025 ആകുമ്പോഴേക്കും ഐ.ടി. രംഗത്ത് പുതുതായി 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടർന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിെട ആറ് പ്രമുഖ ഐ.ടി. കമ്പനികളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 4157 പേർക്കാണ്. കഴിഞ്ഞ ഏപ്രിൽമുതൽ സെപ്റ്റംബർവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000-ത്തോളം പേർക്ക് പുതുതായി ജോലിലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി. വ്യവസായ കൂട്ടായ്മയായ നാസ്‌കോം നടപ്പുസാമ്പത്തികവർഷം ഒന്നരലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകൾ കണക്കുകൾ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി. രംഗത്തുള്ളവർ പറയുന്നു. കൂട്ടപ്പിരിച്ചുവിടൽ ഭീഷണി ഐ.ടി. ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിച്ചത്. കർണാടകത്തിൽ ഐ.ടി. മേഖലയിൽ 40 ലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. ബെംഗളൂരുവിൽ മാത്രം 15 ലക്ഷത്തോളം…
Read Moreബാനസവാടി സ്റ്റേഷൻ മാറ്റം: മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ധർണ 18ന്
ബെംഗളൂരു ∙ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടിരുന്ന രണ്ടു കേരള ട്രെയിനുകൾ ജനുവരിമുതൽ ബാനസവാടി സ്റ്റേഷനിലേക്കു മാറ്റുന്നതിനെതിരെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 18നു ധർണ നടത്തും. കർണാടകയിലെ ഒട്ടേറെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കർണാടക കേരള ട്രാവലേഴ്സ് ഫോറ (കെകെടിഎഫ്) ത്തിന്റെ ആഭിമുഖ്യത്തിൽ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ വൈകിട്ടു 4.30നാണു ധർണ നടത്തുക. ബാനസവാടിയിലേക്കു മാറ്റുന്നതിനു പകരം ഈ ട്രെയിനുകൾ മൈസൂരുവിലേക്കു നീട്ടി പ്രശ്നം പരിഹരിക്കണമെന്നാണു പ്രധാന ആവശ്യം. ബെംഗളൂരു–എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08), ആഴ്ചയിൽ രണ്ടുദിവസം വീതമുള്ള ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ്…
Read Moreമൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു∙ കർണാടക ആർടിസി മൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു. വൈകിട്ട് അഞ്ചിന് എൽ ആൻഡ് ടി ക്യാംപസിൽ നിന്നു പുറപ്പെടുന്ന ബസ് ഇൻഫോസിസ്, ഹെബ്ബാൾ, റെയിൽവേ സ്റ്റേഷൻ വഴി 6.25നു മന്ദാകാലിയിലെ വിമാനത്താവളത്തിലെത്തും. തിരിച്ച് വൈകിട്ട് ഏഴിനു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ബസ് 8.20ന് എൽ ആൻഡ് ടിയിലെത്തും.കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബസ് സർവീസ് ആരംഭിച്ചത്.
Read Moreഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദിന്റെ വവ്വാലുകളുടെ നൃത്തം മികച്ച നാടകം;സിജു മേക്കാടന്‍ മികച്ച നടന്‍
ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദക്ഷിണമേഖല നാടക മൽസരത്തിൽ മികച്ച നാടകമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് അവതരിപ്പിച്ച വവ്വാലുകളുടെ നൃത്തം തിരഞ്ഞെടുത്തു. ചെന്നൈ മക്തൂബ് അവതരിപ്പിച്ച ഒരു വാലന്റൈൻസ് ഡേ എന്ന നാടകത്തിലെ അഭിനയത്തിന് സിജു മേക്കാടൻ മികച്ച നടനായും അതേ നാടകത്തിലെ അഭിനയത്തിന് അനശ്വര സുരേഷിനെ മികച്ച നടിയായും തിരഞ്ഞെടുത്തതായി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ അറിയിച്ചു.
Read More