മൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു∙ കർണാടക ആർടിസി മൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു. വൈകിട്ട് അഞ്ചിന് എൽ ആൻഡ് ടി ക്യാംപസിൽ നിന്നു പുറപ്പെടുന്ന ബസ് ഇൻഫോസിസ്, ഹെബ്ബാൾ, റെയിൽവേ സ്റ്റേഷൻ വഴി 6.25നു മന്ദാകാലിയിലെ വിമാനത്താവളത്തിലെത്തും.

തിരിച്ച് വൈകിട്ട് ഏഴിനു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ബസ് 8.20ന് എൽ ആൻഡ് ടിയിലെത്തും.കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബസ് സർവീസ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us