ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു.

ബെംഗളുരു: ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു. നവംബര്‍ 30ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം നാളെ നടക്കും.

ബെംഗളുരു കേന്ദ്രമാക്കി നടത്തിയ ആദ്യ ലീഗിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ടൂര്‍ണമെന്റ് 2018ലെ എഡിഷനില്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് സംഘാടകരുടെ ശ്രമം. ഇത്തവണ 150 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 116 കളിക്കാര്‍ നാലു ടീമുകളിലായി കളിക്കും. ഓരോ ടീമിലും 30 കളിക്കാര്‍ വീതമുണ്ടാകും.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പുരുഷ വനിതാ കളിക്കാരെ കൂടാതെ കുട്ടികളുടെ ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ് വളക്കൂറുള്ള മണ്ണില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന് അരങ്ങുണരുമ്പോള്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് ബിപിഎല്‍ കമ്മീഷണര്‍ നീരജ് മിശ്ര അറിയിച്ചു. ടൂര്‍ണമെന്റിന് പുതിയ സീസണിലും വലിയ തോതിലുള്ള സ്‌പോണ്‍സര്‍മാരുണ്ട്. ജിന ഗ്രൂപ്പ്, പ്രൈമ ഡയഗണോസ്റ്റിക്‌സ്, ഇന്ദിരാനഗര്‍ ക്ലബ്ബ്, ടൈറ്റന്‍, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഇംഗ്ലീഷ് ബ്രേവിങ് കമ്പനി, യോണിക്‌സ് തുടങ്ങിയ പ്രമുഖര്‍ സ്‌പോണ്‍സര്‍മാരാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

കളിക്കാര്‍ക്കും ടീമിനും വന്‍തുക പാരിതോഷികങ്ങളും നല്‍കും. ഡിസംബര്‍ 8നാണ് ടൂര്‍ണമെന്റ് സമാപിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts