ചെന്നൈയേൻ എഫ് സിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചു കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൻ്റെ അവസാനമിനുട്ടിൽ ചെന്നൈ സ്റ്റേഡിയത്തേയും സൂപ്പർ മച്ചാൻസിനേയും നിശബ്ദരാക്കി കൊണ്ട് മഞ്ഞപ്പടയെ ആവേശത്തിമർപ്പിലാക്കി റമോസ് സ്റ്റൈൽ ഗോളിലൂടെ കേരളത്തിൻ്റ സ്വന്തം സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിൻ്റെ സമനില ഗോൾ നേടി.
ഇരുടീമുകളും പതിയെ മധ്യനിര കേന്ദ്രീകരിച്ച് പാസ്സിങ് ഗെയിം കളിച്ചു തുടങ്ങിയ മത്സരത്തിൻ്റെ 23ആം മിനുട്ടിൽ പെക്കൂസൻ്റെ മികച്ച പാസ്സിൽ ഗോൾക്കീപ്പർ മാത്രം മുന്നിൽ, ജാക്കിഛന്ദ് ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു കളിയിലെ ഏറ്റവും നല്ലൊരു അവസരം പാഴാക്കി . 9മിനുട്ടുകൾക്കകം ചെന്നൈയുടെ ഒരവസരം ജെറിയുടെ ഫ്രീകിക്കിലൂടെ പുറത്തേക്ക് , ആദ്യ പകുതി ഗോൾ രഹിതം.
രണ്ടാം പകുതിയിലും ഇരുടീമുകളും ഉണർന്നു കളിച്ചപ്പോൾ 55 ആം മിനുട്ടിൽ ലാറുത്താരയുടെ ക്രോസ് ചെന്നൈയേൻ ഡിഫെൻഡെർ മെയിൽസൺ ആൽവേസിലൂടെ ഗോൾപോസ്റ്റിലേക്ക് ഒരു ഡൈവിങ് സേവിലൂടെ ഓൺഗോൾ തടഞ്ഞു രക്ഷകനായി കരൺജീത്ത് സിങ്.
തുടർന്നും 72ആം മിനുട്ടിൽ പെക്കൂസൻ ബോക്‌സിനു വെളിയിൽ നിന്നും ഒരു പവ്വർ ഫുൾ ഷോർട്ട് അതും മനോഹരമായ് സേവ് ചെയ്തു കരണ്ജീത്ത് സിങ്,
മിനുട്ടുകൾക്കകം പകരക്കാരനായി ഇറങ്ങിയ ഗ്രിഗറി നെൽസൺൻ്റെ പെനാൽറ്റി ബോക്സിനു വെളിയിൽ നിന്നുള്ള ഷോർട്ട് മികച്ച സേവിലൂടെ ബ്ലാസ്റ്റേഴ്‌സിൻ്റെ ഗോൾക്കീപ്പർ പോൾ റച്ചൂബക്കയും രക്ഷപ്പെടുത്തി, ഇരുടീമിൻ്റേയും ഗോൾക്കീപ്പർമാരുടെ പേരിലവസാനിക്കുമായിരുന്ന സൗത്ത് ഇന്ത്യൻ ഡേർബി 89 ആം മിനുട്ടു മുതൽ കഥമാറി.
89ആം മിനുട്ടിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ സന്ദേശ് ജിങ്കനും കൂട്ടരും ട്രാപ്പിൽ ആയി , ഫ്രാൻസിസ്കോ ഫെർണാണ്ടസിൻ്റെ ഷോർട്ട് പെനാൽറ്റി ബോക്സിൽ വച്ച് ജിങ്കൻ്റെ അൺടറാമിനും താഴെ ടച്ച് ചെയ്ത ബോൾ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു , പകരക്കാരനായി ഇറങ്ങിയ മിഹെലിക് അനായാസം ബോൾ റച്ചൂബക്കയ്ക്കു എതിർദിശയിൽ ഇടതു കോർണറിലേക്ക് പ്ലേസ് ചെയ്തു വലകുലുക്കി ചെന്നൈ 1 ബ്ലാസ്റ്റേഴ്‌സ് 0.
വളരെ ചുരുങ്ങിയ മിനുട്ടുകൾ മാത്രം കേരള ബോക്സിൻ്റെ വലതു കോർണറിൽ പരമാവധി ബോൾ പിടിച്ചു സമയം തീർക്കാൻ ചെന്നൈയേൻ കളിക്കാർ കിണഞ്ഞു ശ്രമിച്ചു, മൂന്ന് പോയിൻ്റുമായ് ചെന്നൈ ഗ്രൗണ്ട് വിടുമെന്ന് സകലരും ഉറപ്പിച്ച നിമിഷം, ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം, 94ആം മിനുട്ടിൽ ത്രോയിൽ നിന്നും വലതു വിങ്ങിൽ ലഭിച്ച ബോൾ ബ്ലാസ്റ്റേഴ്‌സ് ക്യപ്ടൻ ജിങ്കൻ അളന്നു മുറിച്ചൊരു സ്ലൈഡിങ് ക്രോസ്, കേരളത്തിൻ്റെ സ്വന്തം വിനീതിൻ്റെ മറ്റൊരു മനോഹര ഫിനിഷിങ്ങിലൂടെ കരൺജീത്ത് സിങിനേം കടന്ന് ബോൾ വലകുലുക്കിപ്പോൾ ഫൈനൽ വിസിലും ആയിരക്കണക്കിന് മഞ്ഞപ്പട ഫാൻസിൻ്റെ ആവേശവും ഒരുമിച്ച് മുഴങ്ങി , സമനിലയോടെ ഇരുടീമുകളും ഓരോ പോയിൻ്റ് വീതം നേടി.
മികച്ച സേവുകളോടെ കരൺജീത്ത് സിങ് ഹിറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിൻ്റെ ലാറുത്താര എമേർജിഗ് പ്ലെയർ അവാർഡും കരസ്ഥമാക്കി.
നാളത്തെ ആദ്യമത്സരത്തിൽ ഗോവ പൂനൈ സിറ്റിയേം രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഡെൽഹി ഡൈനാമോസിനെയും നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.