ക്രിസ്മസ് ചിത്രങ്ങള്‍ വരവറിയിച്ചു ..’മായ നദിക്ക്’ മികച്ച പ്രതികരണം

 ബെംഗലൂരു ;  ക്രിസ്മസ് സീസണിലെ മലയാള ചിത്രങ്ങളുടെ റിലീസ് ബാംഗ്ലൂര്‍ മലയാളികളെ കൂടെ നോട്ടമിടുന്നതിനു ഉദാഹരണമാണ് വൈഡ് റിലീസിംഗിലൂടെ    തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന മലയാള ചിത്രങ്ങള്‍..നവാഗതനായ പ്രദീപ്‌ എം നായര്‍ സംവിധാനം ചെയ്ത പ്രിത്വിരാജ് ചിത്രം ‘വിമാനം ‘, മമ്മൂട്ടി -അജയ് വാസുദേവ് ടീമിന്റെ ‘മാസ്റര്‍ പീസ്’ , ആഷിഖ് അബു -ടോവിനോ ചിത്രം ‘മായ നദി എന്നിവയാണ് ബെംഗലൂരുവിലെ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത് …ഇതില്‍ ആഷിക്ക് അബു ചിത്രം ‘മായ നദി ‘ കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നത് …ഫീല്‍ ഗുഡ് എന്നതിനേക്കാളുപരി  മികച്ചൊരു ദിശ്യാനുഭവമായി ചിത്രം വിലയിരുത്തപ്പെടുന്നു …
   
ട്രാഫിക്ക് ,ചാപ്പാ കുരിശ് , ഉസ്താദ് ഹോട്ടല്‍ ,ഹൌ ഓള്‍ഡ്‌ ആര്‍ യൂ എന്നീ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം ,മാജിക് ഫ്രൈംസിന്റെ ബാനറില്‍ ലിസ്ടിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന രീതിയിലാണ് ‘വിമാനം ‘പ്രേക്ഷക ശ്രേദ്ധ ആകര്‍ഷിക്കുന്നത് …മികച്ച സിനിമ എന്നാ ലക്ഷ്യത്തില്‍ നവാഗത സംവിധായകനായ പ്രദീപ്‌ നായരുമായുള്ള ഈ സംരഭം വിജയം കണ്ടെന്നു  തന്നെയാണ്  സിനിമയ്ക്ക് ലഭിക്കുന്ന പോസ്റീവ് റിവ്യൂസ് സൂചിപ്പിക്കുന്നത്  …പ്രിത്വി രാജ് എന്ന അഭിനേതാവില്‍ നിന്ന്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത്  നല്‍കുവാന്‍ ചിത്രത്തിന് സാധിക്കുന്നു എന്ന് തന്നെ പറയാം……                                                                                                                                                                                                                                                                                                                      അതെ സമയം അജയ് വാസുദേവ് -മമ്മൂട്ടി ചിത്രം ‘മാസ്റര്‍ പീസ്‌ ‘ ശരാശരിയില്‍ ഒതുങ്ങുന്ന ചിത്രമെന്നാണ് അഭിപ്രായം  …സമ്മിശ്ര തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ..ഉദയ് കൃഷ്ണയുടെ തിരകഥയും ആവറേജ് മാത്രമേന്നെ പറയുവാന്‍ കഴിയൂ ….എന്നാല്‍  വമ്പന്‍ പ്രതീക്ഷയുമായി ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ കോമഡി തരംഗം തീര്‍ത്ത മിഥുന്‍ മാനുവല്‍ -ജയസൂര്യ ടീമിന്റെ ‘ആട്’ 2 കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചുവെങ്കിലും ബെംഗലൂരുവില്‍  എത്തിയിട്ടില്ല  …എന്റര്‍ട്ടെയിന്‍മെന്റ് എന്ന നിലയില്‍ ലോജിക്കുകള്‍ നീക്കി വെച്ച് കാണുകയെങ്കില്‍ ചിത്രം കാഴ്ചക്കാരെ രസിപ്പികുമെന്നതില്‍ തര്‍ക്കമില്ല  ..ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക ബില്‍ഡ് അപ്പും  , അവതരണ രീതിയും തന്നെയാണ് ഒരു വേറിട്ട അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നതെന്ന്  നിസംശയം പറയാം …വരും ദിവസങ്ങളില്‍ ഉദ്യാന നഗരിയെ ‘ഷാജി പാപ്പന്‍’ ഫാന്‍സിനു ആവേശമേകാന്‍ ചിത്രം റിലീസാകുമെന്നു തന്നെ പ്രതീക്ഷിക്കാം …മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ പ്രധാന  വേഷം ചെയ്യുന്ന ശിവ  കാര്‍ത്തികേയന്‍   നായകനായ തമിഴ് ചിത്രം ‘വേലൈക്കാരനും ‘ തിയേറ്ററുകളില്‍  എത്തിയിട്ടുണ്ട് ……
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts