മലപ്പുറത്ത് മുന്ന് മുസ്ലീം പെൺകുട്ടികൾ നടുറോട്ടിൽ ഫ്ലാഷ് മൊബ് നടത്തുകയും അതിനെ കണ്ടാലറക്കുന്ന വാക്കുകളുപയോഗിച്ച് ചില സൈബർ ആങ്ങളമാർ ആക്രമിക്കുകയും ചെയ്ത വിഷയത്തിന് അധികം പഴക്കമായിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ പ്രകടനം നടത്തിയ ഒമാൻ മലയാളം എഫ് എം റേഡിയോയിലെ റേഡിയോ ജോക്കിയായ സൂരജിന്റെ അനുഭവങ്ങളും നമ്മൾ കണ്ടു.
ഭീഷണി മൂലമുള്ള ജീവഭയം കാരണം ഒരു ഘട്ടത്തിൽ അദ്ദേഹം റേഡിയോയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുക കൂടി ചെയ്തു, തന്റെയും സ്ഥാപനത്തിന്റെയും നിലനിൽപ്പിനെ വരെ ബാധിക്കും എന്ന ഘട്ടത്തിലായിരുന്നു അത്.പിന്നീട് തീരുമാനം മാറ്റി. ചില വിശ്വസങ്ങളെ വിമർശിക്കുന്നവർ നേരിടുന്ന ഭീഷണി നമ്പർ വൺ കേരളത്തിൽ ഇപ്പോൾ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.
ആ ലിസ്റ്റിലേക്കാണ് പവിത്രൻ തീക്കുനി എന്ന കവിയും ഇപ്പോൾ എത്തിച്ചേർന്നത്, വളരെ കഷ്ടപ്പാടിന്റെ ഭൂതകാലമുണ്ടായിരുന്ന പവിത്രൻ തീക്കുനിയുടെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകളിൽ നിന്ന് അഗ്നി സ്ഫുരണങ്ങൾ ചിതറിത്തെറ്റിക്കാറുണ്ടായിരുന്നു.എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം എഴുതിയ “പർദ്ദ ” എന്ന കവിതയിലെ തീയാണ് മേൽപ്പറഞ്ഞ വിഭാഗം വെള്ളമൊഴിച്ചു കെടുത്തിയത്. ഭയപ്പെട്ട കവി വാലും ചുരുട്ടി ഓടുകയും ചെയ്തു.
ഏറ്റവും രസകരമായ കാര്യം പെരുമാൾ മുരുകൻറേയും മറ്റും ” ആവിഷ്കാര സ്വാതന്ത്ര്യ ” ത്തിന് വേണ്ടി ഘോര ഘോരം വാദിക്കുന്ന ഒരു വിഭാഗം ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് ഇതുവരെ ഈ വിഷയത്തിൽ ഒരഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല.
അതേ സമയം കെ സുരേന്ദ്രനേ പോലുള്ള ബി ജെ പി നേതാക്കൾ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ.
“പെരുമാൾ മുരുകൻ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യംവെച്ച് എഴുത്തു നിറുത്തി എന്നു പറഞ്ഞപ്പോൾ എന്തൊരു ഭൂകമ്പമായിരുന്നു കേരളത്തിൽ. അദ്ദേഹത്തെ അജ്ഞാതനായ ആരോ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞായിരുന്നു ഈ നാടകം മുഴുവൻ. ഇവിടെയിപ്പോൾ മാപ്പുപറച്ചിലും പിൻവലിക്കലും നിത്യേന തുടരുമ്പോഴും ഒരു സാംസ്കാരികനായകനെയും കാണാനില്ല. പുരസ്കാരങ്ങളൊന്നും ആരും തിരിച്ചുകൊടുക്കുന്നുമില്ല. സത്യത്തിൽ ജിഹാദി തീവ്രവാദികളേക്കാൾ വെറുക്കപ്പെടേണ്ടവർ ഈ നാണം കെട്ട വർഗ്ഗമാണ്. തലച്ചോറ് പാർട്ടി ആപ്പീസിൽ പണയംവെച്ച വെറും ഏഴാംകൂലികൾ.”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.