ആവേശം നിറഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യൻസ് ഡേർബിയിൽ ചെന്നൈയേൻ എഫ് സിക്കു വിജയം , ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എടികെ കൊൽക്കത്തയെ തോൽപ്പിച്ചാണ് ചെന്നൈയേൻ വിജയം.
ആദ്യ മിനിറ്റുകൾ മുതൽ ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ച വെച്ചു പലപ്പോഴും എടികെ യുടെ അറ്റാക്കിങ് ഗെയിം ചെന്നേയൻ ബോക്സിൽ നിറഞ്ഞു നിന്നു അങ്ങനെ ആദ്യ പകുതി ഗോൾ രഹിതം .
ആർത്തു വിളിക്കുന്ന ചെന്നൈയേൻ സൂപ്പർ മച്ചാൻസിനു മുന്നിൽ അവർ തോൽക്കാൻ തയ്യാറായില്ല , രണ്ടാം പകുതിയുടെ തുടക്കം മുതലേ ആക്രമണം അഴിച്ചു വിട്ടു ചെന്നൈയേൻ എഫ് സി.
65ആം മിനുട്ടിലെ ചെന്നൈയേൻ കോർണർ കിക്കിൽ നിന്നും ലഭിച്ച ത്രൂ പാസ് സെർന ഹെഡ് ചെയ്തത് ബാറിൽ തട്ടി മടങ്ങിയപ്പോൾ
തൊട്ടടുത്ത് നിന്ന ജെജെ അനായാസം പന്ത് ഹെഡ് ചെയ്തു സ്കോർ ബോർഡ് ചലിപ്പിച്ചു.
പൊരുതിക്കളിച്ച കൊൽക്കത്ത 77ആം മിനിറ്റുട്ടിൽ സെക്വീനയുടെ ഗോളിലൂടെ പകരം വീട്ടി ഗോൾനില 1:1
ആയിരക്കണക്കിന് സൂപ്പർ മച്ചാൻസിനേം മറ്റു കാണികളേം ആവേശത്തിലാഴ്ത്തി വീണ്ടും ചെന്നൈയേൻ ഗോൾ 84ആം മിനുട്ടിൽ കാൽഡെറോൺ
വലകുലുക്കി എന്നാൽ അഞ്ചു മിനുട്ടിനകം സൂപ്പർ താരം റോബി കീൻ ൻ്റെ അളന്നു മുറിച്ച പാസിൽ നിന്നും കുഖി ഗോൾ നേടി മറീന അരീനയെ നിശബ്ദരാക്കി. 2:2
ആർത്തിരമ്പുന്ന കാണികൾക്കു മുമ്പിൽ ചെന്നൈയേൻ പടക്കു സമനില മതിയായിരുന്നില്ല മിനുട്ടുകൾക്കകം ഇജുറി ടൈമിൻ്റെ ആദ്യ മിനുട്ടിൽ ചെന്നൈയേൻ വിജയ ഗോൾ ജെജെ നേടി. തിരിച്ചടിക്കാൻ സമയവും ചെന്നൈയേൻ പ്രതിരോധവും സമ്മതിച്ചില്ല. പോരാട്ടത്തിനൊടുവിൽ ചെന്നൈയേൻ വിജയം.
ചെന്നൈയേൻ എഫ് സി 3
എടികെ 2 .
രണ്ടു ഗോളുകൾ നേടി ചെന്നൈയേൻ ജെജെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ എടികെ യുടെ വിപിൻ എമേർജിഗ് പ്ലെയർ അവാർഡ് കരസ്ഥമാക്കി.
തുടർച്ചയായ മുന്നാം ജയത്തോടെ ചെന്നേയൻ എഫ് സി നാലു കളികളിൽ നിന്നും 9 പോയൻ്റോടെ ഒന്നാം സ്ഥാനത്തും , വെറും രണ്ടു പോയൻ്റോടെ എടികെ കൊൽക്കത്ത അവസാന സ്ഥാനത്തും നിൽക്കുന്നു .
ഗുഹാത്തിയിൽ നടക്കുന്ന നാളത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബാഗ്ലൂർ എഫ് സി യെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.