ബെംഗളൂരു∙ ഹാസൻ സകലേശ്പുരക്കടുത്തു കർണാടക ആർടിസിയും സ്വകാര്യബസും കൂട്ടിയിടിച്ചു മലയാളി യുവതി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. 15 പേർക്കു പരുക്കേറ്റു. കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം പി.എം. അബ്ദുൾ സലാം പാണലത്തിന്റെ മകളും ബെംഗളൂരുവിൽ ഐടി സ്ഥാപനത്തിൽ ജീവനക്കാരിയുമായ ഫാത്തിമത് സുനീറ(27), മംഗളൂരു സ്വദേശി യശോദ ഭട്ട്(44), ആന്ധ്രപ്രദേശ് സ്വദേശി ബെംഗളൂരുവിൽ താമസിക്കുന്ന കാർത്തിക് റെഡ്ഡി(45) എന്നിവരാണു മരിച്ചത്. മരിച്ച ഫാത്തിമത്ത് സുനീറയുടെ പിതാവ് അബ്ദുൾ സലാം പാണലത്ത്(57), കഡബയിലെ രവികുമാർ(33), മംഗളൂരു കദ്രിയിലെ സതീഷ് കാമത്ത്(60), വിദ്യ(50), ബൊമ്മബെട്ടുവിലെ നവീൻ പ്രകാശ്(35), മല്ലേശ്വരത്തെ…
Read MoreDay: 6 December 2017
നമ്മ മെട്രോയിൽ തുപ്പിയാൽ ഇനി പിഴ 200 രൂപ
ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിലും സ്റ്റേഷനിലും പാൻമസാലയും ച്യൂയിംഗവും ചവച്ചു തുപ്പുന്നത് തടയാൻ പരിശോധന ശക്തമാക്കാൻ ബിഎംആർസിഎൽ. മെട്രോ ട്രെയിനിൽ തിരക്കേറിയതോടെ പാൻമസാല ഉൽപന്നങ്ങളും ച്യൂയിംഗവും ട്രെയിനിനകത്ത് തുപ്പുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. തുപ്പുന്നവരിൽ നിന്ന് 200 രൂപ പിഴയും ഈടാക്കും. ഗോവണിയിലും പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിന് താഴെയും ട്രെയിനിനകത്ത് ബോഗികൾ തമ്മിൽ ഘടിപ്പിക്കുന്നതിന്റെ ഇടയിലുമാണ് കൂടുതൽ ച്യൂയിംഗം അവശിഷ്ടങ്ങൾ കാണുന്നത്. മജസ്റ്റിക് കെംപഗൗഡ സ്റ്റേഷനിലാണ് ച്യൂയിഗം അവശിഷ്ടങ്ങൾ കൂടുതൽ കണ്ടെത്തിയത്. ട്രെയിനിലും സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകും.
Read Moreസെക്യൂരിറ്റി ജീവനക്കാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു
മടിക്കേരി∙ സോമവാർപേട്ടിൽ സെക്യൂരിറ്റി ജീവനക്കാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. കവർകോളിയിലെ കാപ്പിത്തോട്ടത്തിന്റെ സൂക്ഷിപ്പുകാരനായ മഞ്ചപ്പയാണ് (65) മരിച്ചത്. കാവൽപ്പുരയിൽ കിടന്നുറങ്ങുന്നതിനിടെ തുറന്നു കിടന്ന ജനാലയിലൂടെ പുള്ളിപ്പുലി ഉള്ളിലേക്ക് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുഖവും ഇടതു കൈയും പൂർണമായി കടിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പു നടത്തി. മഞ്ചപ്പയുടെ കുടുംബാംഗങ്ങൾക്ക് വനംവകുപ്പ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുള്ളിപ്പുലിയെ കുടുക്കാനായി സമീപ പ്രദേശങ്ങളിൽ കെണി ഒരുക്കിയിട്ടുണ്ട്.
Read Moreകേരള സമാജം അമച്വർ നാടക മൽസരം നടത്തുന്നു
ബെംഗളൂരു ∙ ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം ജനുവരിയിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ സ്ക്രിപ്റ്റ് സഹിതം അപേക്ഷിക്കണം. ഒന്നാംസമ്മാനമായി 25,000 രൂപയും റോളിങ് ട്രോഫിയും രണ്ടാംസമ്മാനമായി 15,000 രൂപയും ലഭിക്കുമെന്നു ചെയർമാൻ പി.വിക്രമൻപിള്ള, കൺവീനർ രാജഗോപാൽ എന്നിവർ അറിയിച്ചു. ഫോൺ: 9916674387
Read Moreനിർധനർക്ക് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയില്‍ സൌജന്യമായി പഠിക്കാം
ബെംഗളൂരു ∙ സമൂഹത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന വിഭാഗങ്ങൾക്കു സൗജന്യ പഠന സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ യൂണിവേഴ്സിറ്റി. എച്ച്ഐവി ബാധിതർ, ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർ, ഭിന്നലിംഗക്കാർ, കുഷ്ഠരോഗം ബാധിച്ചവർ, തടവുശിക്ഷ അനുഭവിക്കുന്നവരുടെ മക്കൾ എന്നിവർക്കു സൗജന്യമായി പഠന സൗകര്യം ഒരുക്കുമെന്നു വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പ്രഫ. ബി.സി.മൈലരപ്പ പറഞ്ഞു. അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ ഇതു ചർച്ചചെയ്തു പാസാക്കും. ഈ വിഭാഗത്തിൽപെടുന്നവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ അപ്രാപ്യമാകുന്ന സാഹചര്യത്തിലാണ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ നടപടി. നിലവിൽ പട്ടിക ജാതി, വർഗ വിഭാഗത്തിൽപെട്ടവർക്കു മാത്രമാണു യൂണിവേഴ്സിറ്റി പഠനത്തിനുള്ള സ്കോളർഷിപ് നൽകുന്നത്.
Read Moreറോഡിലൂടെ മാത്രം വാഹനമോടിക്കുക;നടപ്പാത കയ്യേറി വാഹനമോടിച്ചാല്‍ ലൈസെന്‍സ് റദ്ദാക്കും.
ബെംഗളൂരു: നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങളുമായി കുതിച്ചുപായുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കുന്നു. പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് എസിപി ആർ.ഹിതേന്ദ്ര പറഞ്ഞു. ടെൻഡർ ഷുവർ റോഡുകളുടെ വശങ്ങളിലുള്ള വീതിയേറിയ നടപ്പാതയിലൂടെ പോലും അമിത വേഗത്തിൽ ഇരുചക്രവാഹനങ്ങളുമായി യുവാക്കൾ പാഞ്ഞുപോകുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. പിഴ ചുമത്തിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഗതാഗതക്കുരുക്കൊഴിയാത്ത റോഡുകളിൽ നിന്ന് ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റി ഓടിക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഔട്ടർ റിങ് റോഡടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിൽ റോഡിനേക്കാളും ഉയർന്ന് നിൽക്കുന്ന…
Read Moreബിഎംടിസി ബസുകളിൽ, വശങ്ങളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന പരസ്യങ്ങൾ ഇനി സ്ഥാപിക്കില്ലെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ.
ബെംഗളൂരു : ബിഎംടിസി ബസുകളിൽ, വശങ്ങളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന പരസ്യങ്ങൾ ഇനി സ്ഥാപിക്കില്ലെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു കരാറെടുത്ത ഏജൻസികൾ ഇതിനായി സമർദം ശക്തമാക്കുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. ബസിന്റെ ഇരുവശത്തും സൈഡ് ഗ്ലാസുകൾക്കു മുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നത് പെട്ടെന്നു ശ്രദ്ധയിൽപ്പെടുമെന്നതിനാലാണ് അതിനുള്ള അനുമതി പുനസ്ഥാപിക്കാൻ ഏജൻസികൾ ആവശ്യപ്പെടുന്നത്. പരസ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതിനെ തുടർന്ന് ഏജൻസികൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. യാത്രക്കാർക്കു സ്ഥലമറിയാൻപോലും സൈഡ് ഗ്ലാസുകളിലെ പരസ്യങ്ങൾ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇവ നിരോധിക്കാൻ ബിഎംടിസി തീരുമാനിച്ചത്. 2016-17ൽ 13.40…
Read More