തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ കളി കാണാനെത്തിയ 23891 ആരാധകരുടെ മുന്നില്‍ ടീം ഗോള്‍ നേടുവാന്‍ കഷ്ടപ്പെടുകയായിരുന്നു. എടുത്ത് പറയാനാകുന്ന നിമിഷങ്ങളൊന്നും തന്നെ മത്സരത്തില്‍ പിറന്നില്ല എന്നത് മത്സരത്തിന്റെ വിരസതയെ വെളിവാക്കുന്നതാണ്.
സമീഗ് ഡ്യൂയറ്റി , ജെറി സഖ്യം പല തവണ ആക്രമണ മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിലും വ്യത്യസ്തമായ സമീപനങ്ങള്‍ ഇരു ടീമുകളില്‍ നിന്നും ഇല്ലായിരുന്നുവെങ്കിലും ആദ്യ മിനുട്ടുകളില്‍ ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ കൊല്‍ക്കത്ത നടത്തി. മത്സരത്തിന്റെ അവസാന മിനുട്ടില്‍ ക്യൂക്കിക്ക് ലഭിച്ച അവസരമാണ് നഷ്ടപ്പെടുത്തിയതോടെ ഗോള്‍ എന്ന കൊല്‍ക്കത്തയുടെ മോഹങ്ങളും അവസാനിച്ചു. നിലവിലെ ചാമ്പ്യന്മാരില്‍ നിന്ന് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ എടുത്ത് പറയാവുന്ന പ്രകടനം ഒന്നും തന്നെ ഇല്ല എന്നത് ടീം മാനേജ്മെന്റിനു ഏറെ ആശങ്ക പരത്തുന്നതാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.
മെമോ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ജെറി എമേർജിഗ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.
നാളത്തെ മത്സരത്തിൽ ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റ് എഫ് സി യെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.