ബെംഗളൂരു ∙ നമ്മ മെട്രോയുടെ ഞായറാഴ്ചകളിലെ സർവീസ് ഇടവേള കുറച്ചു. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ രാവിലെ 8.45 മുതൽ 10.30 വരെയുള്ള സമയത്തെ സർവീസ് ഇടവേളയാണു 15 മിനിറ്റിൽനിന്നു പത്തു മിനിറ്റായി ചുരുക്കിയത്. പക്ഷേ, സർവീസ് പഴയതുപോലെ രാവിലെ എട്ടിനു മാത്രമേ ആരംഭിക്കുകയുള്ളൂ. ഞായറാഴ്ചകളിൽ രാവിലെ മെട്രോയിൽ തിരക്കു വർധിച്ച സാഹചര്യത്തിലാണ് ഇടവേള കുറച്ചത്. എന്നാൽ പ്രവൃത്തിദിവസങ്ങളിലെപ്പോലെ രാവിലെ അഞ്ചുമണിക്കു സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിൽ അന്തിമതീരുമാനം വൈകുകയാണ്. മെട്രോ ട്രെയിനിന്റെയും പാതയുടെയും അറ്റകുറ്റപ്പണികൾക്കു വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യത്തിലാണു ഞായറാഴ്ച എട്ടിനു സർവീസ് ആരംഭിക്കുന്നതെന്നാണു…
Read MoreMonth: November 2017
കേരള ആര്‍ടിസി ചിന്തിച്ചു നിര്‍ത്തിയിടത്ത് നിന്ന് കര്‍ണാടക ആര്‍ടിസി ചിന്തിച്ച് തുടങ്ങുന്നു;ബെംഗളൂരു പമ്പ സര്‍വീസ് പ്രഖ്യാപിച്ച് കര്‍ണാടക.
ബെംഗളൂരു : ശബരിമല കാലമായതിനാല്‍ നഗരത്തില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസ് പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ ടി സി.റെയില്‍വേ യും കേരള ആര്‍ ടി സിയും ഇതുവരെ ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യല്‍ സര്‍വിസുകള്‍ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. ഉച്ചക്ക് 01:30 ന് ഒരു ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ മറ്റൊരു ബസ് 01:40 നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.രണ്ടു ബസ്സും അടുത്ത ദിവസം രാവിലെ 08;45നും 08;55 നും പമ്പയില്‍ എത്തും ,അവിടെ നിന്നും വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെടുന്ന ബസ്…
Read Moreനമ്മ മെട്രോ അടുത്തവര്‍ഷം മുതല്‍ ലാഭാത്തിലാകും;പ്രതിദിനം മൂന്നരലക്ഷം യാത്രക്കാർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ 60 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയാണ് ടിക്കറ്റിനത്തിൽ വരുമാനമായി ലഭിക്കുന്നത്.
ബെംഗളൂരു∙ ബെംഗളൂരു മെട്രോ അടുത്ത വർഷം പകുതിയോടെ ലാഭത്തിലെത്തുമെന്ന് പ്രതീക്ഷ. മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായിട്ട് അഞ്ച് മാസം പിന്നിട്ടതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ബിഎംആർസിഎല്ലിന് തുണയായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 41.66 കോടിരൂപയുടെ നഷ്ടമാണ് ബിഎംആർസിഎൽ നേരിടേണ്ടി വന്നത്. മെട്രോയുടെ ആദ്യറീച്ചിൽ സർവീസ് ആരംഭിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും വരുമാനത്തിന്റെ ഭൂരിഭാഗവും വായ്പ അടയ്ക്കാൻ മാത്രമാണ് ബിഎംആർസിഎല്ലിന് കഴിയുന്നത്. പ്രതിദിനം മൂന്നരലക്ഷം യാത്രക്കാർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ 60 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയാണ് ടിക്കറ്റിനത്തിൽ വരുമാനമായി ലഭിക്കുന്നത്. അടുത്ത വർഷം…
Read Moreമഹാദേവപുര പ്രഗതി ക്ലബ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി.
ബെംഗളൂരു∙ കന്നഡ രാജ്യോൽസവത്തോടനുബന്ധിച്ച് മഹാദേവപുരയിലെ പ്രഗതി ക്ലബിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി. ബി.എ.ബസവരാജ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ജയറാം റെഡ്ഡി അധ്യക്ഷത വഹിച്ചു. കോർപറേറ്റർമാരായ സുരേഷ്, നാഗരാജ്, സുബറെഡ്ഡി എന്നിവർ പ്രസംഗിച്ചു.
Read Moreസുവര്‍ണ കര്‍ണാടക കേരളസമാജം മലയാളം ക്ലാസ് ഉദ്ഘാടനം നടത്തി.
ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം പ്രസിഡന്റ് രാജൻ ജേക്കബും ചെയർമാൻ ഷാജൻ ജോസഫും ചേർന്ന് നിർവഹിച്ചു. കോഓർഡിനേറ്റർ ദാമോദരൻ, കൺവീനർ സി.രമേശൻ, ജെസി വിൽസൻ, കെ.പി.ഷിജോ എന്നിവർ നേതൃത്വം നൽകി. എല്ലാ ഞായറാഴ്ചയും വൈകിട്ട് മൂന്ന് മുതലാണ് ക്ലാസുകൾ. ഫോൺ: 9986547394.
Read Moreഹാദിയ എന്ന അഖില സേലത്ത് മെഡിക്കല്‍ കോളേജില്‍ എത്തി.
ന്യൂഡല്‍ഹി: സേലത്തേക്ക് പോകാനായി ഹാദിയ ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചു.1.20നുള്ള വിമാനത്തിൽ കോയമ്പത്തൂരിലെത്തിച്ച ശേഷംറോഡ് മാർഗ്ഗമാണ് സേലത്തേക്ക് പോകുന്നത്. രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പ്രതികരിച്ചു. ഭർത്താവിനൊപ്പപോവണമമെന്നാണ് ആഗ്രഹം എന്നും ഹാദിയ യാത്ര തിരിക്കും മുൻപ് പറഞ്ഞു. ഹാദിയ പഠിക്കുന്ന കോളേജിന് പൊലീസ് സംരക്ഷണം തേടുമെന്ന് ശിവരാജ് ഹോമിയോ കോളേജ് എംഡി കൽപന ശിവരാജ് പറഞ്ഞു. സേലം കലക്ടർക്കും കമ്മീഷണർക്കും എംഡി കത്ത് നൽകി. ഹാദിയയ്ക്ക് കോളേജിലും…
Read Moreബെലന്തൂർ, വർത്തൂർ തടാകങ്ങൾക്കും പിന്നാലെ കഗ്ഗദാസപുര തടാകത്തിലും വിഷപ്പത
ബെംഗളൂരു : ബെലന്തൂർ, വർത്തൂർ തടാകങ്ങൾക്കു പിന്നാലെ കഗ്ഗദാസപുര തടാകത്തിലും വിഷപ്പത. സി.വി. രാമൻനഗറിനു സമീപമുള്ള തടാകത്തിൽ നിന്നാണ് രണ്ടാഴ്ചയിലേറെയായി വൻതോതിൽ വിഷപ്പത ഉയരുന്നത്. കാറ്റിൽ സമീപത്തെ അപാർട്മെന്റുകളിലേക്കും പത എത്തിയിട്ടുണ്ട്. വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് വിഷപ്പതയ്ക്കു കാരണം. തടാകത്തിന്റെ സമീപത്ത് വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ സംസ്കരിക്കാത്ത മലിനജലവും വൻതോതിൽ എത്തുന്നുണ്ട്. തടാക സംരക്ഷണത്തിനായി സമീപവാസികളുടെ നേതൃത്വത്തിൽ ഞായറാഴ്ചകളിൽ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. എന്നാൽ വിഷപ്പത ഓരോ ദിവസവും കൂടി വരുകയാണ്. ബെലന്തൂർ, വർത്തൂർ, കസവനഹള്ളി, രാമപുര തടാകങ്ങളിലെല്ലാം…
Read Moreസാഹിത്യസമ്മേളനത്തിൽ വൻ ജനപങ്കാളിത്തം
മൈസൂരു ∙ അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തിന്റെ സമാപന ദിനത്തിൽ സമ്മേളന നഗരിയിലേക്ക് എത്തിയത് ആയിരങ്ങൾ. കന്നഡ സാഹിത്യ കൃതികൾ വാങ്ങാനുള്ളവരുടെ തിരക്കാണ് പ്രദർശന സ്റ്റാളുകളെ സജീവമാക്കിയത്. കന്നഡ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അംഗീകാരം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ ഊർജിതമാക്കുക, ഹംപി കന്നഡ സർവകലാശാല കേന്ദ്രീകരിച്ച് ഭാഷാ പ്രോൽസാഹനത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് സമാപനദിനത്തിൽ ചർച്ച ചെയ്തത്. കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, മന്ത്രി എച്ച്.കെ.പാട്ടീൽ എന്നിവർ സമാപനച്ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷത്തെ സാഹിത്യ സമ്മേളനം ധാർവാഡിലായിരിക്കുമെന്ന് സാഹിത്യ സമ്മേളനം പ്രസിഡന്റ് ചന്ദ്രശേഖർ പാട്ടീൽ…
Read More2031 ആകുമ്പോഴേക്കും ബെംഗളൂരുവിൽ രണ്ടുകോടി ജനങ്ങൾ!
ബെംഗളൂരു ∙ ബാംഗ്ലൂർ വികസന അതോറിറ്റിയുടെ (ബിഡിഎ) നവീകരിച്ച പദ്ധതിരേഖ പ്രകാരം 2031ന് ഉള്ളിൽ നഗരത്തിലെ ജനസംഖ്യ രണ്ടു കോടി കടക്കും. 2011ലെ സെൻസസ് പ്രകാരം 90.45 ലക്ഷമാണ് നിലവിലെ ജനസംഖ്യ. വെള്ളവും വൈദ്യുതിയും ഗതാഗതവും തന്നെയായിരിക്കും അന്നും നഗരജീവിതത്തിലെ പ്രധാന വെല്ലുവിളികൾ. പുതുതായി മൂന്നു റിങ് റോഡുകളും മോണോ റെയിൽ, ലൈറ്റ് റെയിൽ, ബസ് റാപിഡ് ട്രാൻസിസ്റ്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും കാലോചിതമായി നടപ്പിലാക്കേണ്ടി വരും.
Read Moreവിശന്നിരിക്കുന്നവർക്ക് നല്‍കാന്‍ ആഹാരമുണ്ടോ, ഈ ‘ഫ്രിജിൽ’ വയ്ക്കാം
ബെംഗളൂരു ∙ പാവപ്പെട്ടവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകാൻ താൽപര്യമുള്ളവർക്ക് ഇനി ‘കമ്യൂണിറ്റി ഫ്രിജി’നെ ആശ്രയിക്കാം. ബിടിഎം സെക്കൻഡ് സ്റ്റേജ് ഡോളർ ലേഔട്ടിലെ കോത്ത ലൈഫ് അപ്പാർട്മെന്റിനു സമീപമാണു നഗരത്തിലെ ആദ്യത്തെ കമ്യൂണിറ്റി ഫ്രിജ് സ്ഥാപിച്ചിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ പബ്ലിക് ഫൗണ്ടേഷനാണ് ഈ ഉദ്യമത്തിനു പിന്നിൽ. ഭക്ഷണം കിട്ടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പേർ മരിക്കുമ്പോഴും ചിലർ ഭക്ഷണം പാഴാക്കുന്നു. മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ…
Read More