ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരോട് ബസ്, മെട്രോ യാത്ര ശീലമാക്കാൻ ടെക് പാർക്കുകളുടെ ഉപദേശം. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രീസ് അസോസിയേഷനാണ് ജീവനക്കാർക്കു പൊതുഗതാഗതം ശീലമാക്കാൻ നിർദേശം നൽകിയത്. നിലവിൽ 400 ബിഎംടിസി ബസുകളാണ് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്തുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് സിൽക് ബോർഡ് വരെയുള്ള ഷട്ടിൽ ബസ് സർവീസുകളുമുണ്ട്.
ജയനഗർ മെട്രോ സ്റ്റേഷൻ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷൻ, ജയദേവ ആശുപത്രി എന്നിവിടങ്ങളിലേക്ക് ബിഎംടിസി പുതിയ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ സിഇഒ എൻ.എസ്.രമ പറഞ്ഞു.പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പലരെയും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ബിഎംടിസി ബസ് സർവീസുകൾ കാര്യക്ഷമമാവുകയും മെട്രോയുടെ രണ്ടാംഘട്ടം ഇലക്ട്രോണിക് സിറ്റിയിലേക്ക് നീട്ടുകയും ചെയ്യുന്നതോടെ അൻപത് ശതമാനത്തിലധികം പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും രമ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related