ജയനഗർ മെട്രോ സ്റ്റേഷൻ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷൻ, ജയദേവ ആശുപത്രി എന്നിവിടങ്ങളിലേക്ക് ബിഎംടിസി പുതിയ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ സിഇഒ എൻ.എസ്.രമ പറഞ്ഞു.പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പലരെയും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ബിഎംടിസി ബസ് സർവീസുകൾ കാര്യക്ഷമമാവുകയും മെട്രോയുടെ രണ്ടാംഘട്ടം ഇലക്ട്രോണിക് സിറ്റിയിലേക്ക് നീട്ടുകയും ചെയ്യുന്നതോടെ അൻപത് ശതമാനത്തിലധികം പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും രമ പറഞ്ഞു.