ഐടിപിഎൽ റോഡിനു കുറുകെ വൻ മരം കടപുഴകി വീണു; ട്രാഫിക് ജാം

ബെംഗളൂരു : ഐടി പി എൽ റോഡിൽ മഴയത്തും കാറ്റിലും പെട്ട് വൻ മരം കടപുഴകി വീണു.റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്, യാത്രികർ സമാന്തര റോഡുകൾ തിരഞ്ഞെടുക്കുന്നതാണ്  അഭികാമ്യം. ഐ ടി പി എൽ റോഡിൽ ഉടുപ്പി ഹോട്ടലിന് സമീപമാണ് സംഭവം, മരം മുറിച്ചു മാറ്റാനുള്ള നടപടികൾ തുടരുന്നു.

Read More

ഇൻഫോസിസ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കും

ബെംഗളൂരു∙ രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. ഇലക്ട്രോണിക് സിറ്റിയിലെ പ്രധാന ക്യാംപസിന് പുറമെയാണ് ഹെബ്ബാൾ കർലെ ടൗണിലെ കർലെ പാർക്കിൽ രണ്ടാമത്തെ കേന്ദ്രം വരുന്നത്. 2004ൽ ദേവനഹള്ളി വിമാനത്താവളത്തിന് സമീപം 300 ഏക്കറിൽ ഇൻഫോസിസ് ക്യാംപസ് ആരംഭിക്കാൻ സ്ഥലമേറ്റെടുത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. നഗരത്തിലെ നാല് ദിക്കുകളെ കൂട്ടിയോജിപ്പിച്ചുള്ള റിങ് റോഡിന്റെ സാമീപ്യമാണ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കാൻ ഇൻഫോസിസിന് അനുകൂലമായത്. ഇലക്ട്രോണിക് സിറ്റി ക്യാംപസിൽ മാത്രം 25,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 10,000 കോടിരൂപ…

Read More

നമ്മ മെട്രോയ്ക്ക് 2000 കോടി രൂപയുടെ സഹായവാഗ്ദാനവുമായി എഐഐബി

ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനായി 2000 കോടി രൂപയുടെ സഹായവാഗ്ദാനവുമായി ദ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി). രണ്ടാംഘട്ടത്തിലെ നാഗവാര–ഗോട്ടിഗെരെ പാതയുടെ നിർമാണത്തിനാണു സാമ്പത്തിക സഹായ വാഗ്ദാനം. പ്രതിവർഷം രണ്ടുശതമാനം പലിശനിരക്കിൽ 20 വർഷം കൊണ്ടാണു വായ്പ തിരിച്ചടയ്ക്കേണ്ടതെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ എംഡി പ്രദീപ് സിങ് ഖരോല പറഞ്ഞു. 13.9 കിലോമീറ്റർ ഭൂഗർഭപാത ഉൾപ്പെടുന്ന നാഗവാര–ഗോട്ടിഗെരെ പാതയ്ക്കു 11,014 കോടി രൂപയാണു കണക്കാക്കുന്ന ചിലവ്.

Read More

കേരളപ്പിറവി, കന്നഡ രാജ്യോൽസവാഘോഷം നടത്തി.

ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക അൾസൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയും കന്നഡ രാജ്യോൽസവവും ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ആർ.ഹരീഷ്കുമാർ പതാക ഉയർത്തി. സി.വി.രാമൻ നഗർ ജനറൽ ആശുപത്രിക്കു സ്ട്രെച്ചറുകൾ സംഭാവന നൽകി. സെക്രട്ടറി അനിൽകുമാർ, ഗോവിന്ദൻ, ഉണ്ണിക്കൃഷ്ണൻ, സുരേഷ്കുമാർ, ഗോപാൽ കുമാർ, ഒ.സന്തോഷ്, സതീഷ്, ശ്രീകുമാർ, രാകേഷ്, രാജി എസ്.നായർ, ഐശ്വര്യ, സതീഷ്, ലീന, മാസ്റ്റർ ശ്യാം, സതീഷ് എന്നിവർ നേതൃത്വം നൽകി.

Read More

ഒളിക്യാമറ ദൃശ്യത്തിൽ ഉൾപ്പെട്ട കന്നഡ നടി ആത്മഹത്യയ്ക്കു ശ്രമിച്ചു

ബെംഗളൂരു ∙ യെലഹങ്ക മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യ (സ്വാമി ദയാനന്ദ) യുടെ ഒളിക്യാമറ ദൃശ്യത്തിൽ ഉൾപ്പെട്ട യുവതിയെന്ന് ആരോപിക്കപ്പെടുന്ന കന്നഡ നടി ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇവർക്കൊപ്പമുള്ള ദയാനന്ദ സ്വാമിയുടെ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ചയാണു പ്രാദേശിക ചാനൽ പുറത്തുവിട്ടത്. ഇതിൽ അസ്വസ്ഥയായ നടി സ്വദേശമായ ശിവമൊഗ്ഗയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതായാണു സൂചന. ദൃശ്യത്തിലുള്ളതു താനല്ലെന്നും മോർഫ് ചെയ്തതാണെന്നും നടി അവകാശപ്പെട്ടിരുന്നു. സ്വാമിയോടു പണം ആവശ്യപ്പെട്ടുവെന്നും കിട്ടാതെ വന്നതോടെയാണു ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നുമുള്ള പ്രചാരണവുമുണ്ടായി. വിവാദത്തെ തുടർന്നു സ്വാമി ദയാനന്ദയെ മഠത്തിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Read More

രജിസ്ട്രേഷന്‍ ഓഫീസില്‍ ഇനി പലതവണ കേറി ഇറങ്ങേണ്ട;ഭീമമായ തുക ബ്രോക്കെര്‍ക്ക് കൊടുക്കേണ്ട;അപേക്ഷ നൽകൽ, ഫീസ് അടയ്ക്കൽ, രേഖകൾ സമർപ്പിക്കൽ എല്ലാം ഓണ്‍ലൈന്‍ ആയി.

ബെംഗളൂരു ∙ കർണാടകയിൽ ഭൂമി–വസ്തു റജിസ്ട്രേഷനു വേണ്ടി ഇനി സബ്–റജിസ്ട്രാർ ഓഫിസിൽ കാത്തു കിടക്കേണ്ട. അപേക്ഷ നൽകൽ, ഫീസ് അടയ്ക്കൽ, രേഖകൾ സമർപ്പിക്കൽ തുടങ്ങി റജിസ്ട്രേഷൻ സംബന്ധമായ ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. തുടർന്ന് ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന സമയത്തു സബ്–റജിസ്ട്രാർ ഓഫിസിൽ നേരിട്ടെത്തുക. ഓൺലൈൻ വഴി സമർപ്പിച്ച രേഖകൾ ശരിയെന്നു ബോധ്യപ്പെട്ടാൽ 12 മിനിറ്റിനുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കാം. സർട്ടിഫിക്കറ്റിന്റെ പകർപ്പും അന്നുതന്നെ ലഭിക്കും. സബ് റജിസ്ട്രാർ ഓഫിസ് പലവട്ടം കയറിയിറങ്ങി ആഴ്ചകൾകൊണ്ടു നടത്തിയിരുന്ന റജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി മൂന്നുദിവസംകൊണ്ടു പൂർത്തിയാക്കാം.നിലവിൽ നേരിട്ടുള്ള റജിസ്ട്രേഷനു…

Read More

കേരള ആർടിസി ബസുകളിൽ ക്രിസ്തുമസ് അവധിക്കാല റിസർവേഷൻ ആരംഭിച്ചു;ഇന്ന് തന്നെ ടിക്കറ്റ് ഉറപ്പാക്കൂ.

ബെംഗളൂരു : ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ പോകാനുള്ളവർക്ക് ഡിസംബർ 22 ന് ഉള്ള ടിക്കറ്റുകളുടെ ബുക്കിംഗ് കേരള ആർ ടി സി തുടങ്ങി. ക്രിസ്തുമസ് ട്രെയിൻ ടിക്കെറ്റുകൾ മുൻപേ വെയിറ്റിംഗ് ലിസ്റ്റിൽ ആയ സ്ഥിതിക്ക് കേരള ആർ ടി സി യുടെ ടിക്കെറ്റുകളും അതിവേഗം വിറ്റഴിഞ്ഞേക്കാം. സ്വകാര്യ ബസുകളേക്കാൾ നിരക്ക്  കുറവാണ് എന്നതാണ് കേരള ആർ ടി സി യുടെ സവിശേഷത. പതിവു ഷെഡ്യൂളുകളിലെ സീറ്റുകൾ തീരുന്ന മുറക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്. നാട്ടിലേക്കുള്ള വൻതിരക്ക് മുന്നിൽകണ്ട് ചില സ്വകാര്യ ബസുകൾ…

Read More
Click Here to Follow Us