ബെംഗളൂരു ∙ യെലഹങ്ക മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യ (സ്വാമി ദയാനന്ദ) യുടെ ഒളിക്യാമറ ദൃശ്യത്തിൽ ഉൾപ്പെട്ട യുവതിയെന്ന് ആരോപിക്കപ്പെടുന്ന കന്നഡ നടി ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇവർക്കൊപ്പമുള്ള ദയാനന്ദ സ്വാമിയുടെ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ചയാണു പ്രാദേശിക ചാനൽ പുറത്തുവിട്ടത്.
ഇതിൽ അസ്വസ്ഥയായ നടി സ്വദേശമായ ശിവമൊഗ്ഗയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതായാണു സൂചന. ദൃശ്യത്തിലുള്ളതു താനല്ലെന്നും മോർഫ് ചെയ്തതാണെന്നും നടി അവകാശപ്പെട്ടിരുന്നു. സ്വാമിയോടു പണം ആവശ്യപ്പെട്ടുവെന്നും കിട്ടാതെ വന്നതോടെയാണു ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നുമുള്ള പ്രചാരണവുമുണ്ടായി. വിവാദത്തെ തുടർന്നു സ്വാമി ദയാനന്ദയെ മഠത്തിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.