ഹംപി ഉത്സവത്തോടനുബന്ധിച്ചുള്ള ഹെലികോപ്ടർ സർവീസ് ഇന്നലെ ആരംഭിച്ചു. ഹോട്ടൽ മയൂര ഭുവനേശ്വരിയിലെ ഹെലിപാഡിൽനിന്നാണു ഹംപിയുടെ ആകാശക്കാഴ്ചകൾ വീക്ഷിക്കാനുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കർണാടക സാംസ്കാരിക വകുപ്പ്, കർണാടക ടൂറിസം വികസന കോർപറേഷൻ, ബെള്ളാരി ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വോക്ക് ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ തേടിയുള്ള പൈതൃക യാത്ര ഹംപിയെ നേരിട്ടറിയാൻ എത്തിയവർക്കു വേറിട്ട അനുഭവമായി. ഹംപി ഉത്സവത്തോട് അനുബന്ധിച്ചാണു വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കൂട്ടിയിണക്കി ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചത്. കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ടൂറിസം വകുപ്പ്, ബെള്ളാരി ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണു 10 കിലോമീറ്റർ നീളുന്ന യാത്ര സംഘടിപ്പിച്ചത്. നവംബർ മൂന്നുമുതൽ അഞ്ചുവരെയാണു 12 വേദികളിലായി ഹംപി ഉത്സവം നടക്കുന്നത്.