ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോണിന്റെ ഓണാഘോഷപരിപാടികൾ മഡിവാള മാരുതി നഗറിലുള്ള ഹോളിക്രോ സ് ഹാളിൽ വച്ച് നടന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് ശേഷം രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം വിവിധ കായിക പരിപാടികളും നാടൻ കളികളും അരങ്ങേറി. ആറു മാസം മാത്രം പ്രായമായ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷം പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും വ്യത്യസ്ഥത പുലർത്തി. ഉണ്ണികൃഷ്ണൻ, ഡിജോൺ, ദീനി ഡിപിൻ, വഫ, മിഥുൻ, ജീവ, നിഷാദ്,നിതിൻ ഘോഷ് ,അമോഗ് ദേവ്,രതീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read MoreMonth: September 2017
ഗൗരി ലങ്കേഷ് വധം:ഇരുട്ടില്‍ തപ്പി കര്‍ണാടക പോലിസ്;സ്കോട്‌ലൻഡ് യാർഡിന്റെ സഹായം തേടുന്നു
ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധത്തിൽ കുറ്റാന്വേഷണ ഏജൻസിയായ സ്കോട്ട്ലൻഡ് യാർഡിന്റെ സഹായത്തോടെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങുന്നു. ലണ്ടനിൽ നിന്നുള്ള സ്കോട്ട്ലൻഡ് യാർഡ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഇതിനായി ബെംഗളൂരുവിലെത്തിയെന്നു സൂചനയുണ്ട്. നിലവിലുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് കഴിഞ്ഞയാഴ്ച എസ്ഐടി സ്കോട്ട്ലൻഡ് യാർഡിനെ അറിയിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനാകും ഇവരെ പ്രയോജനപ്പെടുത്തുക. 2015 ഓഗസ്റ്റ് 30ന് കന്നഡ പുരോഗമന സാഹിത്യകാരൻ എംഎം കൽബുറഗി വെടിയേറ്റു മരിച്ച കേസ് അന്വേഷണത്തിലും കർണാടക പൊലീസിന്റെ ക്രിമിനൽ…
Read Moreപൂജ അവധിക്ക് കേരളത്തിലേക്ക് 22 സ്പെഷലുകളുമായി കർണാടക ആർടിസി.
ബെംഗളൂരു ∙ പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു കർണാടക ആർടിസിക്ക് 22 സ്പെഷൽ സർവീസുകൾ. കോട്ടയം (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (4), മൂന്നാർ (1), കോഴിക്കോട് (2), മാഹി (1), കണ്ണൂർ (3), കാസർകോട് (1) എന്നിവിടങ്ങളിലേക്ക് 27 മുതൽ 29 വരെയാണ് അധിക സർവീസ്. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ദസറ ആഘോഷം പ്രമാണിച്ച് 28നു മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും കർണാടക ആർടിസി രണ്ടു സ്പെഷൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തിനു ബെംഗളൂരുവിൽ നിന്ന് അൻപതോളം സ്പെഷൽ ബസുകളാണ് കർണാടക…
Read Moreജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ 10–ാം ഭാഗവത സപ്താഹ യജ്ഞം 18ന് തുടങ്ങും
ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ 10–ാം ഭാഗവത സപ്താഹ യജ്ഞം 18ന് തുടങ്ങും. വൈകിട്ട് ഏഴിന് യജ്ഞത്തിനു തിരിതെളിക്കും. പെരുമ്പള്ളി കേശവൻ നമ്പൂതിരി, പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യൻമാർ. 19 മുതൽ ദിവസവും രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പാരായണവും പ്രഭാഷണവും. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ നാഗപൂജ നാളെ ഉച്ചയ്ക്കു 12നു നടക്കുമെന്നു ക്ഷേത്രസമിതി സെക്രട്ടറി എം.എൻ.കുട്ടി അറിയിച്ചു.
Read Moreനഗരത്തില്‍ ഓണാഘോഷങ്ങള്‍ തുടരുന്നു..
കേരളത്തിൽ ഓണം വന്നുപോയെങ്കിലും ബെംഗളൂരു മലയാളികൾക്ക് അങ്ങനങ്ങ് ഓണത്തെ പറഞ്ഞുവിടാൻ മനസില്ല. ഓണാവധിക്കു നാട്ടിൽ പോയവരെയും ഓണം മറുനാട്ടി്ൽ ആഘോഷിച്ചവരെയും ഒരുമിച്ചു ചേർത്ത് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളി സംഘനടകള്‍ മലയാളി ഫോറം ബെംഗളൂരു∙ ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം നാളെ രാവിലെ ഒൻപതിന് ഹൊസൂർ റോഡിലെ നിംഹാൻസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിനു പൂക്കളമൽസരം, പായസ മൽസരം, ഓണസദ്യ, ശിങ്കാരിമേളം, കലാപരിപാടികൾ, വൈകിട്ട് അഞ്ചിനു മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കവിതാ സായാഹ്നം, പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.30ന്…
Read Moreചെറു മഴപെയ്താല്‍ വെള്ളത്തിലാകുന്ന നഗരത്തെ രക്ഷപ്പെടുത്താന്‍ ബിബിഎംപി;സർവേ നടത്താൻ ബിഎംടിഎഫ്
ബെംഗളൂരു∙ മഴ പെയ്താൽ പെരുവെള്ളത്തിലാഴുന്ന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കോറമംഗല, എസ്ടി ബെഡ്, ജെസി റോഡ്, ശാന്തിനഗർ ബസ് സ്റ്റേഷൻ, എച്ച്എസ്ആർ ലേഒൗട്ട്, കെആർ പുരം, നന്ദഗോകുല ലേഒൗട്ട് തുടങ്ങിയിടങ്ങളിൽ മഴച്ചാലുകളും മറ്റും കയ്യേറിയുള്ള നിർമാണങ്ങളെക്കുറിച്ച് സർവേ നടത്താൻ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ടാസ്ക് ഫോഴ്സ് (ബിഎംടിഎഫ്). ഇവർ നടത്തുന്ന അവലോകനത്തിന്റെ പശ്ചാത്തലത്തിൽ, കയ്യേറ്റമൊഴിപ്പിച്ച് മഴവെള്ളച്ചാൽ തെളിക്കുന്ന നടപടികളുമായി ബിബിഎംപി മുന്നോട്ടു പോകും. മഹാനഗരത്തിലെ 132 കിലോമീറ്റർ മഴവെള്ളച്ചാലുകളുടെ നിർമാണ പ്രവർത്തനങ്ങൾ 2018 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജ്. 62…
Read Moreനമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു. ട്രിനിറ്റി, ഇന്ദിരാനഗർ, ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിലും വൈറ്റ്ഫീൽഡ് ഫീനിക്സ് മാർക്കറ്റ് സിറ്റി, കോറമംഗല ഫോറം മാൾ, ഗരുഡ മാൾ എന്നിവിടങ്ങളിലുമാണു പുതിയ ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുന്നതെന്നു ട്രാഫിക് ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗോയൽ പറഞ്ഞു. നിലവിൽ എംജി റോഡ് മെട്രോ സ്റ്റേഷനിലാണു പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ വന്നിറങ്ങുന്നവരിൽ നിന്ന് ഓട്ടോക്കാർ അമിത നിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു…
Read Moreസിപിഎം ഉടന്‍തന്നെ പിളരും;വിഎസ് നെ ചിലര്‍ ചേര്‍ന്ന് ഒതുക്കി;പാര്‍ട്ടിയെ നയിക്കുന്നത് കേരള-കണ്ണൂര്‍ ലോബി;എല്ലാ എംപിമാരും അപ്പിള്‍ ഉപയോഗിക്കുന്നവര്‍;എന്റെ ജീവന് ഭീഷണി ഉണ്ട്;കാരാട്ടും ഭാര്യയും എല്ലാ വര്‍ഷവും വിനോദ സഞ്ചാരത്തിന് വിദേശത്ത് പോകുന്നത് ലാളിത്യം കൊണ്ടാണോ? റിപെബ്ലിക് നു ഋതബ്രത ബാനെര്‍ജി നല്‍കിയ അഭിമുഖത്തിന്റെ മലയാള പരിഭാഷയുടെ ആദ്യ ഭാഗം.
ലേഡീസ് ആന്റ് ജെന്റിൽമെൻ നാഷൻ വാണ്ട് സ് ടു നോ എന്ന പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം. ഈ പരിപാടിയുടെ ഉദ്ദേശം ഒരു വ്യക്തിക്ക് തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും മുന്നോട്ടുവക്കാനുള്ള അവസരമാണ്, മാത്രമല്ല അയാളുടെ വെളിപ്പെടുത്തലുകൾ ശരിയാണോ എന്നുറപ്പാക്കുന്നതിനൊപ്പം തന്നെ ഇതുതായി ബന്ധപ്പെട്ട മറ്റൊരു ചോദ്യവും ഉയരാതിരിക്കും എന്നും ഉറപ്പിക്കണം. ഇതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇന്നെന്റെ കൂടെ ഉള്ളത് ഋതബ്രത ബാനർജി ,ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതീകമായ യുവാവ് … രാജ്യസഭാ മെമ്പർ… ഈ പരിപാടി നടക്കുമ്പോഴും താങ്കൾ കമ്യുണിസ്റ്റ് പാർട്ടിയിൽ ആണോ ?…
Read Moreകാത്തിരിപ്പിന് അവസാനമായി;കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു.
ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒൻപതുമുതലാണ് ഐരാവത് ഡയമണ്ട് ക്ലാസ് സീരീസിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്. രാത്രി 7.45നു ബെംഗളൂരു ശാന്തിനഗറിൽനിന്നു പുറപ്പെട്ടു ഹൊസൂർ, സേലം, കോയമ്പത്തൂർ, തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. തിരിച്ചു രാത്രി ഏഴിന് ആലപ്പുഴയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 6.30നു ബെംഗളൂരുവിലെത്തും. 1080 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കർണാടക ആർടിസി നിലവിൽ തിരുവനന്തപുരത്തേക്കു മാത്രമാണ് ആലപ്പുഴ വഴി…
Read Moreഇനി ജയിലില്‍ 4 ഇന്റര്‍നെറ്റ് കിട്ടില്ല!!!!;പരപ്പന അഗ്രഹാര ജയിലില്‍ ജാമര്‍ സ്ഥാപിക്കുന്നു.
ബെംഗളൂരു∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്ന് നിലവിലുള്ള 2ജി മൊബൈൽ ജാമറുകൾക്കു പകരം 4ജി ജാമറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. വകുപ്പ് ഏറ്റെടുത്തശേഷം ആദ്യമായി പാരപ്പന ജയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജയിലിനുള്ളിലെ നിയന്ത്രണങ്ങളും മറ്റും അവലോകനം ചെയ്തതിനൊപ്പം തടവുപുള്ളികളോടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ജയിലിലെ ഓരോ ബാരക്കും സന്ദർശിച്ചതായും, ആർക്കും പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതായും മന്ത്രി പറഞ്ഞു. ഇത് ഉറപ്പു വരുത്താനായി ജയിൽ അധികൃതരോടു കൃത്യമായ ഇടവേളകളിൽ…
Read More