നഗരത്തില്‍ ഓണാഘോഷങ്ങള്‍ തുടരുന്നു..

കേരളത്തിൽ ഓണം വന്നുപോയെങ്കിലും ബെംഗളൂരു മലയാളികൾക്ക് അങ്ങനങ്ങ് ഓണത്തെ പറഞ്ഞുവിടാൻ മനസില്ല. ഓണാവധിക്കു നാട്ടിൽ പോയവരെയും ഓണം മറുനാട്ടി്ൽ ആഘോഷിച്ചവരെയും ഒരുമിച്ചു ചേർത്ത് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളി സംഘനടകള്‍

മലയാളി ഫോറം

ബെംഗളൂരു∙ ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം നാളെ രാവിലെ ഒൻപതിന് ഹൊസൂർ റോഡിലെ നിംഹാൻസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിനു പൂക്കളമൽസരം, പായസ മൽസരം, ഓണസദ്യ, ശിങ്കാരിമേളം, കലാപരിപാടികൾ, വൈകിട്ട് അഞ്ചിനു മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കവിതാ സായാഹ്നം, പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വിജയകുമാർ എംഎൽഎ, ആർ.വി.ദേവരാജ് എംഎൽഎ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അഡ്വ.മെന്റോ ഐസക്ക് അറിയിച്ചു.

കലാവേദി

കലാവേദിയുടെ ഓണാഘോഷം ഇന്നും നാളെയും മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. ഇന്ന് വൈകിട്ട് 5.30നു പൊതുസമ്മേളനം ഭക്ഷ്യമന്ത്രി യു.ടി.ഖാദർ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയും നടൻ വിനോദ് കോവൂരും ഒന്നിക്കുന്ന കോമഡി ഷോ, വിധു പ്രതാപും അഖില ആനന്ദും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. നാളെ രാവിലെ എട്ടിനു പൂക്കളമൽസരം, ഓണസദ്യ, ഉദയൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കണ്ണൂർ ഗ്രാമവേദിയുടെ നാടൻപാട്ടുകൾ, കലാനിധി നൃത്ത മന്ദിരത്തിന്റെ നൃത്താഞ്ജലി എന്നിവയുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.രമേശ് അറിയിച്ചു.

ബാട്യരായനപുര

കർണാടക കൃഷി മന്ത്രി കൃഷ്ണ ബൈരഗൗഡയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാട്യരായനപുര നിയോജകമണ്ഡലത്തിലെ ഓണാഘോഷം ഇന്ന് രാവിലെ 9.30നു സഹകാർനഗർ കൊടിഗഹള്ളി ഗേറ്റിന് സമീപത്തെ ഗുൻഡാൻജനേയ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കളം, ചെണ്ടമേളം, വിവിധ കലാപരിപാടികൾ, ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേള, ഓണസദ്യ എന്നിവയുണ്ടായിരിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ചലച്ചിത്ര നടി ശാന്തികൃഷ്ണ എന്നിവർ പങ്കെടുക്കും. പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ സുനിൽ തോമസ് കൂട്ടങ്കേരിൽ, സുരേഷ് ബാബു എന്നിവർ അറിയിച്ചു. ഫോൺ: 9632524264.

ഹെബാൾ ഓർത്തഡോക്സ് പള്ളി

ഹെബാൾ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഓണാഘോഷം നാളെ നടക്കും. രാവിലെ 7.30നു കുർബാന, 10.30 നു കായികമേള, ഓണസദ്യ .ഉച്ചക്ക് രണ്ടിനു പൊതുസമ്മേളനം കൃഷി മന്ത്രി കൃഷ്ണബൈരഗൗഡ ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ.സന്തോഷ് കെ.സാമുവൽ അറിയിച്ചു.

യശ്വന്ത്പുര കേരളസമാജം

യശ്വന്ത്പുര കേരളസമാജം സംഘടിപ്പിക്കുന്ന പൂക്കളമൽസരം ഒക്ടോബർ രണ്ട് രാവിലെ പത്തിനു സമാജം ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 25നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9886000061.

പ്രോഗ്രസീവ് അസോസിയേഷൻ

പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം നാളെ രാവിലെ എട്ടിനു യെലഹങ്ക റെയിൽ വീൽ ഫാക്ടറി എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പൂക്കളമൽസരം, വടംവലി, ചിത്രരചന, ഗാനമേള എന്നിവയുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സുരേഷ് അറിയിച്ചു. ഫോൺ: 8660913261.

എച്ച്എഎല്‍ അസോസിയേഷൻ

മലയാളി അസോസിയേഷൻ ഓഫ് എച്ച്എഎല്ലിന്റെ ഓണാഘോഷം നാളെ രാവിലെ പത്തിനു എച്ച്എഎൽ കൺവൻഷൻ സെന്ററിൽ നടക്കും. ബി.ബസവരാജ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കലാപരിപാടികൾ, മഹൽ തിയറ്റേഴ്സിന്റെ നാടകം, ഗ്രാമകല പാലക്കാടിന്റെ നാടൻകലാവിരുന്ന്, ഓണസദ്യ എന്നിവയുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.അബ്ദുൾ സലാം, സെക്രട്ടറി സി.മോഹനൻ എന്നിവർ അറിയിച്ചു.

കന്റോൺമെന്റ് കേരള സമാജം

കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം നാളെ രാവിലെ പത്തിന് ആർടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടൻ മധു മുഖ്യാതിഥിയായിരിക്കും. കർണാടക ഭക്ഷ്യമന്ത്രി യു.ടി.ഖാദർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, എ.നാരായണസ്വാമി എംഎൽഎ, ബൈരതി സുരേഷ് എംഎൽസി, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കവി അനിൽ പനച്ചൂരാൻ എന്നിവർ പങ്കെടുക്കും. കലാപരിപാടികൾ, ചെണ്ടമേളം, അൻവർ സാദത്ത്, ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കുമെന്ന് സോൺ കൺവീനർ ഹരികുമാർ, ചെയർമാൻ കെ.പി.എസ്. സുരേന്ദ്രർ എന്നിവർ അറിയിച്ചു. ഫോൺ: 9686665995, 9731534331.

അനഗൽപുര അസോസിയേഷൻ

അനഗൽപുര മലയാളി വെൽഫെയർ കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നാളെ രാവിലെ 11.30നു സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം നിർവഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us