ബെംഗളൂരു∙ കേരള സമാജം വൈറ്റ്ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മൽസരത്തിൽ ജിമ്മി, അനിൽകുമാർ ടീമുകൾ ഒന്നാംസ്ഥാനം നേടി. സോൺ ചെയർമാൻ ജയകുമാർ, കൺവീനർ അനിൽകുമാർ, സുഭാഷ്, സുജൻ, ഷാജി എന്നിവർ നേതൃത്വം നൽകി. കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം ∙ കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം 17നു ആർടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിനു കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യമന്ത്രി യു.ടി.ഖാദർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, നാരായണ…
Read MoreMonth: September 2017
എച്ച്എഎൽ വിമാനപുര കൈരളി നിലയം സ്കൂളിൽ അധ്യാപക ദിനാഘോഷം
ബെംഗളൂരു∙ എച്ച്എഎൽ വിമാനപുര കൈരളി നിലയം സ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി. മുൻ അധ്യാപകരായ ഹെൻറി പാട്രിക്, സുമംഗല, സൗഭാഗ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വി.സദാശിവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സുധീഷ്, കെ.രാധാകൃഷ്ണൻ, സോയ കുട്ടപ്പൻ, വി.എം.രാജീവ്, രാധാകൃഷ്ണൻ ജെ.നായർ, ബി.രാജശേഖരൻ, രാഘവൻ നായർ, പ്രേമദാസൻ, വിജയകുമാർ, വി.രാജൻ എന്നിവർ നേതൃത്വംനൽകി.
Read Moreവാട്സ് അപ് സന്ദേശം കണ്ട് ആരും പുറത്തിറങ്ങാതെ ഇരിക്കേണ്ട;നഗരത്തില്‍ കൊടുങ്കാറ്റ് ഇല്ല;കനത്ത മഴയ്ക്ക് സാധ്യത.
ബെംഗളൂരു ∙ കർണാടകയിൽ കൊടുങ്കാറ്റ് ഉണ്ടായേക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്നു സംസ്ഥാന ദുരന്തനിവാരണ ദൗത്യസേന. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദത്തെ തുടർന്നു രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സുന്ദർ മേത്രി അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കലബുറഗി, ബെളഗാവി, യാദ്ഗീർ ജില്ലകളിൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. കാർഷിക മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൃത്രിമമഴ പദ്ധതിയും നിലവിലെ മഴയ്ക്കു കാരണമാണെന്നു…
Read Moreപൂജ അവധി: തിരികെ മടങ്ങുന്നവർക്കായി കേരള ആർടിസിയുടെ 48 സ്പെഷലുകൾ
ബെംഗളൂരു : പൂജ അവധി കഴിഞ്ഞു നാട്ടിൽനിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കേരള ആർടിസി 48 സ്പെഷലുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ മൂന്നുവരെ ദിവസേന 16 സ്പെഷലുകൾ വീതമാണ് ഉണ്ടാവുക. പൂജ, ഗാന്ധിജയന്തി അവധികൾ പരിഗണിച്ചു നാട്ടിലേക്കു നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ബുക്കിങ് ഘട്ടം ഘട്ടമായി വരുംദിവസങ്ങളിൽ ആരംഭിക്കും. നാട്ടിൽനിന്നുള്ള സ്പെഷലുകൾ 1. കോട്ടയം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.00 2. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.30 3. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട്…
Read Moreപഠനയാത്രപോയ അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ബസ് ചിക്കമംഗളൂരിന് സമീപം അപകടത്തിൽ പെട്ടു;രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു.
ബെംഗളുരു : കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് പഠന യാത്ര പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് കര്‍ണാടകത്തിലെ ചിക്കമംഗലൂരില്‍ അപകടത്തില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഐറിന്, മെറിന് എന്നീ വിദ്യാര്‍ഥികള്‍ മരിച്ചതായാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ ബാച്ചിലെ 74 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കുമൊപ്പം…
Read Moreഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ചു;ശുചീകരണ തൊഴിലാളികൾക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം
ബെംഗളൂരു ∙ മഹാനഗരസഭ(ബിബിഎംപി)യിലെ ശുചീകരണ തൊഴിലാളികൾക്ക് (പൗരകർമികർ) അടുത്തമാസം മുതൽ ശമ്പളം നേരിട്ടു ലഭിക്കും. ഇതുവരെ ഉണ്ടായിരുന്ന കരാർ സമ്പ്രദായം എടുത്തുകളഞ്ഞ് ശമ്പളം നേരിട്ടു നൽകണം എന്ന പൗരകർമികരുടെ ആവശ്യം നടപ്പാക്കാമെന്നു ബെംഗളൂരു വികസനമന്ത്രി കെ.ജെ.ജോർജ് ഉറപ്പുനൽകിയിരുന്നു. കരാറുകാർ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്നതു ചൂണ്ടിക്കാട്ടി പൗരകർമികരുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. അടുത്ത മാസം മുതൽ ഇവർക്കു ശമ്പളം നേരിട്ടു ലഭിക്കുമെന്നു മന്ത്രി ഉറപ്പുനൽകിയതായി ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
Read Moreഉത്തരേന്ത്യയിലേക്കുള്ള 14 ട്രെയിൻ സർവീസുകൾ റദ്ദാക്കി
ബെംഗളൂരു ∙ പ്രളയബാധിതമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെയിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാത്തതിനാൽ ബെംഗളൂരുവിൽനിന്നുള്ള 14 സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. യശ്വന്ത്പുര–കാമാഖ്യ എസി എക്സ്പ്രസ്(സെപ്റ്റംബർ 9), കാമാഖ്യ–യശ്വന്ത്പുര എസി എക്സ്പ്രസ്(13), ന്യൂട്ടിൻസുക്കിയ–ബെംഗളൂരു എക്സ്പ്രസ്(8, 15), ബെംഗളൂരു–ന്യൂട്ടിൻസുക്കിയ എക്സ്പ്രസ്(12), ഗുവാഹത്തി–കന്റോൺമെന്റ് എക്സ്പ്രസ്(10, 11, 12), കന്റോൺമെന്റ്–ഗുവാഹത്തി എക്സ്പ്രസ്(8, 13, 14, 15), കാമാഖ്യ–കന്റോൺമെന്റ് ഹംസഫർ എക്സ്പ്രസ്(12), കന്റോൺമെന്റ്–കാമാഖ്യ ഹംസഫർ(15) എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
Read Moreയശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിന് ഒരു കോച്ച് കൂടി
ബെംഗളൂരു∙ യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിന് (16527/ 16528) ഒരു സെക്കൻഡ് ക്ലാസ് അധിക കോച്ച് കൂടി അനുവദിച്ചു. നേരത്തേ താൽക്കാലികമായി അനുവദിച്ചിരുന്ന കോച്ച് ഇന്നലെ മുതലാണ് സ്ഥിരമാക്കിയത്. സേലം വഴിയുള്ള ട്രെയിനിന് ഇതോടെ 11 സെക്കൻഡ് ക്ലാസ്, നാല് ജനറൽ, രണ്ട് എസി ടുടയർ, ഒരു എസി ത്രിടയർ കോച്ചുകളാണുള്ളത്. കഴിഞ്ഞ മാസമാണ് ട്രെയിൻ പൂർണമായും എൽഎച്ച്ബി കോച്ചുകളാക്കി മാറ്റിയത്.
Read Moreആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സിന്റെ നൃത്തപരമ്പര
ബെംഗളൂരു∙ ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സിന്റെ നേതൃത്വത്തിൽ സമകാലിക നൃത്തപരമ്പര ‘യാഷ്ടി’ നാളെ വൈകിട്ട് 7.30നു വസന്തനഗർ അലൈൻസ് ഫ്രാൻസൈസിൽ നടക്കും. ഹേമഭാരതി പളനിയാണു നൃത്തം ചിട്ടപ്പെടുത്തിയതെന്ന് ആട്ടക്കളരി ഡയറക്ടർ ജയചന്ദ്രൻ പാലാഴി അറിയിച്ചു.
Read Moreസന്തോഷവാര്‍ത്ത! കേരളത്തിലും കര്‍ണാടകയിലും ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു കര്‍ണാടകയിലെ നികുതി തിരികെ ലഭിക്കും;റീഫണ്ടിന് ഇപ്പോള്‍ അപേക്ഷനല്‍കാം.
ബെംഗളൂരു: അന്യ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനവുമായി 30 ദിവസത്തിലധികം തങ്ങിയതിനു കർണാടകയിൽ ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു തുക തിരികെ കിട്ടാൻ റീഫണ്ടിന് അപേക്ഷിക്കാം. നിയമ ഭേദഗതിയിലൂടെ പിരിച്ചെടുത്ത നികുതിപ്പണം തിരികെ നൽകണമെന്ന സുപ്രീം കോടതി ഉത്തരവാണ് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹന ഉടമകൾക്ക് ആശ്വാസമായത്. കേസിൽ നൽകിയ അപ്പീലിൽ കർണാടക സർക്കാർ വിജയിച്ചാൽ മാത്രം റോഡ് നികുതി തിരികെ അടയ്ക്കേണ്ടതുള്ളു. വാഹനവുമായി കർണാടകയിൽ എത്തി ഒരു വർഷം പൂർത്തിയാകും മുൻപ് ഇവിടത്തെ ആജീവനാന്ത റോഡ് നികുതി അടയ്ക്കേണ്ടി വന്ന വാഹന ഉടമകളെല്ലാം…
Read More