മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഹെലികോപ്ടർ സവാരി 15ന് ആരംഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ ലളിത് മഹൽ പാലസ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്നാണ് സർവീസ് നടത്തുക. 15 മിനിറ്റ് ദൈർഘ്യമുള്ള സവാരിക്ക് 2300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഒരു കോപ്ടറിൽ ആറു പേർക്ക് യാത്ര ചെയ്യാം. മൈസൂരു നഗരത്തിന്റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന ഹെലികോപ്ടർ സവാരിക്ക് മുൻ വർഷങ്ങളിലും ഒട്ടേറെ പേരെത്തിയിരുന്നു. ഇത്തവണ രണ്ട് ഹെലികോപ്ടറുകളാണ് സവാരിക്ക് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിതരണത്തിന് ഹെലിപാഡിൽ കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്.
Read MoreMonth: September 2017
പരിസ്ഥിതി പ്രേമികളുടെയും പരിസരവാസികളുടെയും കടുത്ത പ്രതിഷേധം ഫലം കണ്ടു;അൻപതോളം മരങ്ങളെ സംരക്ഷിച്ച് ജയമഹൽ റോഡ് വികസനം
ബെംഗളൂരു ∙ പരിസ്ഥിതി പ്രേമികളുടെയും പരിസരവാസികളുടെയും കടുത്ത പ്രതിഷേധം ഫലം കണ്ടു. അൻപതിലേറെ മരങ്ങൾ സംരക്ഷിച്ചുകൊണ്ടു ജയമഹൽ റോഡിനു വീതികൂട്ടാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) തീരുമാനം. റോഡ് വികസനത്തിനു തടസ്സമായ 52 മരങ്ങൾ ഘട്ടംഘട്ടമായി പിഴുതെടുത്തു മാറ്റി നടും. റോഡ് വികസനം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി അറിയിച്ചു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ മേക്കറി സർക്കിൾവരെയുള്ള റോഡിനു വീതി കൂട്ടാൻ 112 മരങ്ങളാണു മുറിച്ചുനീക്കാൻ തീരുമാനിച്ചത്. എന്നാൽ പരിസ്ഥിതി പ്രേമികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയതോടെ റോഡിനു വീതികൂട്ടൽ അനിശ്ചിതമായി നീണ്ടു. മരങ്ങളിൽ പകുതിയോളം സംരക്ഷിക്കാമെന്ന…
Read Moreനഗരത്തില്‍ ഓണാഘോഷങ്ങള്‍ തുടരുന്നു.
ബെംഗളൂരു∙ ഇന്ദിരാനഗർ ഈസ്റ്റ് കൾചറൽ അസോസിയേഷൻ ഓണാഘോഷം രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ഭവനനിർമാണ മന്ത്രി എം.കൃഷ്ണപ്പ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടി ഭാമ മുഖ്യാതിഥിയായിരുന്നു. ഇസിഎ പ്രസിഡന്റ് ആർ.കെ.എൻ പിള്ള, ജോസ് ജയിംസ്, സോണി കുര്യൻ, വേണു രവീന്ദ്രൻ, വി.പി.എം തിലകൻ എന്നിവർ നേതൃത്വം നൽകി. ചെറുതാഴം ചന്ദ്രനും ചിറക്കൽ നിധീഷും അവതരിപ്പിച്ച ഡബിൾ തായമ്പക, കലാമണ്ഡലം രമിത്ത് രമേശ് അവതരിപ്പിച്ച ചാക്യാർകൂത്ത്, ഗായകൻ മധുബാലകൃഷ്ണനും സയനോരയും ചേർന്നുള്ള ഗാനമേള എന്നിവയും അരങ്ങേറി. ∙ കഗദാസപുര ബസവനഗർ സെന്റ് മേരീസ് പള്ളിയിൽ…
Read Moreസഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഐടി ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു ∙ സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശിയും ഈജിപുര നിവാസിയുമായ അരിന്ദം (28) ആണ് അറസ്റ്റിലായത്. യുവതിയെ പ്രണയം നടിച്ച് ഈജിപുരയിലെ താമസ സ്ഥലത്തു കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇതു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് പലവട്ടം മാനഭംഗപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം കൂടി ആവശ്യപ്പെട്ടതോടെ എതിർത്തു. പിന്നീട് യുവാവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ വിഡിയോ ഒരു അശ്ലീല വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതേ…
Read Moreസിഗ്നൽ
ജനലിലൂടെ പാഞ്ഞുവന്ന വെളിച്ചത്തെ പ്രാകിക്കെണ്ടാണ് അന്നും അവന്റെ ദിവസം തുടങ്ങിയത്…അന്ന് കണ്ണുതുറക്കാന്‍അവനു ഒട്ടും മടി തോന്നിയില്ല. കെെ നീട്ടി മേശയില്‍ ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓന്‍ ചെയ്ത് ഒരു സെല്‍ഫി എടുത്ത് വാട്സപ്പില്‍ സ്റ്റാറ്റസ് ഇടാനും അവന്‍ മറന്നില്ല. ഒന്നിനുപുറകെ ഒന്നായി മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അന്നത്തെ ദിവസം അവനു ഏറെ പ്രത്യേകതകൾ ഉള്ളതാണ്. അതിനെപ്പറ്റി അറിവുള്ള കൂട്ടുകാരുടെ ഉപദേശങ്ങൾ ഒരു ചിരിയോടെ വായിച്ചുകൊണ്ടിരിക്കവെവാണ് ഡിസ്പ്ലേയില്‍ തെളിഞ്ഞു നിന്ന സമയത്തിലേക്ക് അവന്റെ കണ്ണോടിയത്. നെഞ്ചുവരെ കിടന്ന പുതപ്പ് വലിച്ചുനീക്കി റെഡിയായി അവന്‍ പുറത്തേയ്ക്കി ഇറങ്ങി.…
Read Moreഅതീവ സുരക്ഷ, അതിലേറെ സൗകര്യം അടിപൊളി,ഇതും സർക്കാർ ബസ്!;ഐരാവത് ക്ലബ് ക്ലാസ് സീരീസിലുള്ള പുതിയ ബസുകളിൽ രണ്ടെണ്ണം ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തും.
ബെംഗളൂരു∙ കർണാടക ആർടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സീരിസിലെ പുതിയ ബസുകൾ നിരത്തിലേക്ക്. ഭാരത് സ്റ്റേജ് നാല് (ബിഎസ് ഫോർ) നിലവാരം പുലർത്തുന്ന വോൾവോയുടെ 23 മൾട്ടി ആക്സിൽ എസി ബസുകളാണ് വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തത്. ഐരാവത് ക്ലബ് ക്ലാസ് സീരീസിലുള്ള പുതിയ ബസുകളിൽ രണ്ടെണ്ണം ബെംഗളൂരു -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തും. നിലവിലുള്ള പഴയ ബസുകൾക്കു പകരമാണു പുതിയ ബസുകളെത്തുന്നത്. ഒക്ടോബർ ആദ്യവാരം സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നു ചെന്നൈ, വിജയവാഡ, ശ്രീഹരിക്കോട്ട, മംഗളൂരു, മണിപ്പാൽ,…
Read Moreബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 17 ന്
ബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ഈ മാസം 17 നു മഡിവാള മാരുതി നഗറില്‍ ഉള്ള ഹോളി ക്രോസ് ഹാളില്‍ നടക്കും. വിവിധ കല-കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കും,കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+91 9986326575.
Read Moreമലയാളിയായ സുമോജ് മാത്യു കര്‍ണാടക പ്രദേശ് കോണ്‍ഗ്രെസിന്‍റെ ന്യുനപക്ഷ സെല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍.
ബെംഗളൂരു: മലയാളിയായ സുമോജ് മാത്യുവിനെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രെ സിന്‍റെ ന്യുനപക്ഷ സെല്‍ ബെംഗളൂരു സോണിന്റെ ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രെസിന്‍റെ ബെംഗളൂരു സോണിന്റെ ചെയര്‍മാന്‍ മുദബിര്‍ അഹമെദ് ഖാന്‍ തന്റെ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
Read More‘സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ?
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ വാക്കാൽ വിമർശനം നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് നാദിർഷാ വെള്ളിയാഴ്ച രാവിലെ 10ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റി. കോടതി പരാമർശങ്ങൾ ഇങ്ങനെ: ‘സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ…
Read Moreപാർക്കിംഗ് ഭയം വേണ്ട;ഫ്രീഡം പാർക്കിന് സമീപം മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നു;850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം.
ബെംഗളൂരു∙ ഫ്രീഡം പാർക്കിനു സമീപം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം അടുത്ത ജനുവരിയോടെ പ്രവർത്തനമാരംഭിക്കും. നാലുനിലകളിലായി നിർമാണം നടക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ ഒരേസമയം 850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 79.81 കോടിരൂപ ചെലവഴിച്ചാണ് ബിബിഎംപി പാർക്കിങ് കേന്ദ്രം സ്ഥാപിക്കുന്നത്. മജസ്റ്റിക്, ഗാന്ധിനഗർ മേഖലകളിലെ രൂക്ഷമായ പാർക്കിങ് പ്രശ്നം ഏറക്കുറെ പരിഹരിക്കാൻ പുതിയ പാർക്കിങ് കേന്ദ്രം ഉപകരിക്കുമെന്ന് നിർമാണ പ്രവൃത്തികൾ നേരിട്ടു കണ്ടശേഷം ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു
Read More