കുമിളകള്‍…

ശാന്തമായി ഒഴുകുന്ന വെള്ളത്തിൻ്റെ തണുപ്പോർത്തിട്ടാവാം മീനൂട്ടീ പുഴക്കരയിൽ അലസമായി ഉറക്കച്ചവടോടെ നിൽക്കുന്നു , പെട്ടെന്ന് അതാ അരുൺ ഓടി വന്നു ഒറ്റ തള്ള് …ദേ കിടക്കുന്നു വെള്ളത്തിൽ……

കുലുങ്ങി ചിരിക്കുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം അവനും പൊട്ടി ചിരിച്ചു….

” “ഡാ…കൊരങ്ങൻ ചേട്ടാ നിനക്ക് ഞാൻ തരാട്ടാ……അമ്മയോടു പറയട്ടെ”……

മുട്ടോളം വെള്ളത്തിൽ നനഞ്ഞ മീനൂട്ടീ
‘ഓ എന്തായാലും നനഞ്ഞു ഇനികുളിച്ചിട്ടു കേറാം’
എന്ന ഭാവത്തിൽ മുങ്ങിക്കുളി തുടങ്ങി, കൂടെ കുട്ടി പട്ടാളവുമിറങ്ങി , വെള്ളം പരസ്പരം തെറിപ്പിച്ചും , സ്കൂളിലെ കിന്നര കഥകൾ പറഞ്ഞും ഒരൊന്നൊന്നര മണിക്കൂർ നീരാട്ടമാണ്……

“മീനൂട്ടി നീ വരുന്നുണ്ടോ”…???

കുട്ടിപ്പട്ടാളം ഇനി സ്കൂളിലേക്ക്…..

“സ്കൂൾ വിട്ടാൽ വേഗം വന്നോണം”

അമ്മയുടെ നിർദ്ദേശം കുണുങ്ങി കേട്ടു അവൾ…..

“മീനൂട്ടി പോവാം” ….??

പുറത്ത് നാൽവർ സംഘമെത്തി …അവരോടൊപ്പം പതിവു പോലെ പാടവരമ്പിലൂടെ തോടും, പാലവും റോഡും കടന്ന് അവൾ സ്കൂളിലെത്തി ……

അരുൺ തന്റെ മണൽകുട്ടയും കാറ്റു നിറച്ച ട്യൂബുമെടുത്തിറങ്ങി , ഹംസക്കാടെ വീട്ടിലിന്നു രണ്ടു ലോഡ് മണൽ കൊടുക്കാന്നു ഏറ്റതാണ്,കൂടെ കട്ടയ്ക്കു നിന്നു, ഗിയാസും , രഘുവും ഊളിയിട്ടു മണൽ വാരി കൊട്ടകൾ നിറച്ച് ഒരൊന്നൊന്നര ടാക്ടർ ലോഢായി…….

അഛൻ്റെ മരണത്തോടെ അരുൺ തുടങ്ങി വെച്ച ഡിഗ്രീ പഠനം പോലും പാതി വഴയിലുപേക്ഷിച്ചു കൂലപ്പണിക്ക് ഇറങ്ങി , മണൽ വാരൽ തുടങ്ങിയതിൽ പിന്നെ പണത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല ആ കുടുംബം….

“ഡാ …അരുണേ നമ്മുടെ താഴ പാലത്തിന്റെ കീഴെ ഒരാൾക്കൂട്ടം വാ പോയി നോക്കാം ” ……

രഘുവിൻ്റ കൂടെ ചെന്നു അതാ മീനൂട്ടിയുടെ കുട്ടിപട്ടാളം ഓടി വരന്നു….

“ദേ നമ്മുടെ മീനൂട്ടി വെള്ളത്തിൽ വീണു”

കരച്ചിലടയ്ക്കാതെ റിയയും , ഷാമിലും …..

ഒറ്റ ചാട്ടത്തിൽ അരുണും രഘുവം പുഴയുടെ ആയങ്ങളിലേക്ക് ഊളിയിട്ടു……രണ്ടാളും ആഴങ്ങളിൽ പുഴയുടെ
അടിത്തട്ട് വരേ എത്തി….

രണ്ടു മിനുട്ടോളം ശ്വാസമടക്കി നിന്നു… ഈശ്വരാ എൻ്റെ മീനൂട്ടീ ഈ ആഴപ്പരപ്പിൽ ….

തിരിച്ചൊന്നു പൊങ്ങി ഒരു നിമിഷം ശ്വാസമെടുത്ത് വീണ്ടും അതിശക്തിയായ് വെള്ളത്തിലേക്ക് ഊളിയിട്ടു….. അതിനിടെ ഗിയാസും അവൻ്റെ കൂട്ടുകാരൻ ഗള്ളിവറും പുഴയിലിറങ്ങി……

ഇടക്കെപ്പോഴോ …..

“ഗിയാസേ ,രഘൂ….ടാ…എൻ്റെ മീനൂട്ടി” …….

എന്നു തേങ്ങുന്നണ്ടാർന്നു…..

“”ദേ ഇവിടെ'”

ഗള്ളിവറാണ് വിളിച്ചത്,

തണുത്തു വെറുങ്ങലിച്ച മീനൂട്ടിയെ അരുണിൻ്റ കൈകളിലേൽപ്പിക്കുമ്പോൾ , അവരുടെ കൂട്ടകരച്ചിൽ ആ പുഴയുടെ ഓളങ്ങളിൽ തങ്ങി…..

കുറച്ചു കാലം മുമ്പേ നമ്മൾ നീന്തി കളിച്ച ഈ പുഴ എൻ്റെ മീനൂട്ടിയുടെ ജീവൻ കവർന്നിരിക്കുന്നു…..പുഴയുടെ ആത്മാവ് കാർന്നു മണൽ വാരി നമ്മളല്ലേ ഇതിനെ കൊല

ലേഖകന്‍

യാളി ആക്കിയത്…..

അരുൺ തൻ്റെ മണൽ കുട്ടകളും കാറ്റ് നിറച്ച ട്യൂബും പുഴയിലെറിഞ്ഞു പൊട്ടിക്കരഞ്ഞു…..

(നഗരവത്ക്കരണം പ്രകൃതി വരദാനങ്ങളെ പാതാളത്തിലേക്ക് താഴ്ത്തി കഴിഞ്ഞു ഇനി വർഷത്തിലൊരിക്കൽ ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിലെ ഓർമ്മകൾ മാത്രം നമ്മുടെ ഈ പ്രകൃതി വരദാനങ്ങൾ……)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us