ബെംഗളൂരു∙ കർണാടക ചലനച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ വസന്തനഗർ മില്ലേഴ്സ് റോഡിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കും. ഉദ്ഘാടനം 11നു ഉച്ചകഴിഞ്ഞ് 2.30നു മന്ത്രി കെ.ജെ.ജോർജ് നിർവഹിക്കും. പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, മലയാളി സംവിധായകരായ വിധു വിൻസെന്റ്, ദിലീഷ് പോത്തൻ, നടൻ വിനയ് ഫോർട്ട്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് എന്നിവർ പങ്കെടുക്കും.
തുടർന്ന് വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച ‘മാൻഹോളും’ വൈകിട്ട് അഞ്ചിനു ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാര’വും പ്രദർശിപ്പിക്കും. 12നു രാവിലെ 11നു സജി എസ്.പാലമേലിന്റെ ‘ആറടി’, 2.30നു ഷാനവാസിന്റെ ‘കിസ്മത്ത്’, അഞ്ചിനു രാജീവ് രവിയുടെ ‘കമ്മട്ടിപാടം’, 13നു രാവിലെ 11നു ഷൈജു, ഷെറി എന്നിവരുടെ ‘ഗോഡ് സെ’, 2.30നു ടി.വി.ചന്ദ്രന്റെ ‘മോഹവലയം’, ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’ എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണെന്ന് ചലനച്ചിത്ര അക്കാദമി ചെയർമാൻ രാജേന്ദ്ര സിങ് ബാബു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.