ബെംഗളൂരു ∙ ഓണാവധിക്കു നാട്ടിലേക്കും തിരിച്ചുമായി കേരള ആർടിസി 10 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കും. നാട്ടിലേക്കു തിരക്കേറെയുള്ള ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും തിരുവോണത്തിനുശേഷം സെപ്റ്റംബർ അഞ്ച്, ആറ്, ഒൻപത്, 10 തീയതികളിലുമാണു സ്പെഷൽ സർവീസുകൾ. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സ്പെഷലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഏഴെണ്ണത്തിലെ റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ശേഷിച്ച ബസുകളിൽ ഇന്നുമുതൽ ടിക്കറ്റെടുക്കാം. ഈ സ്പെഷലുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കും.…
Read MoreDay: 7 August 2017
കാർഷികാവശ്യങ്ങൾക്കു കാവേരി ജലം: സർവകക്ഷിയോഗം 14ന്.
ബെംഗളൂരു ∙ മണ്ഡ്യ–മൈസൂരു മേഖലയിൽ കാർഷികാവശ്യങ്ങൾക്കായി കാവേരി ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ 14നു സർവകക്ഷിയോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവനുസരിച്ചു തമിഴ്നാടിനു ജലം വിട്ടു കൊടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കർഷകർക്കായി വെള്ളം തുറന്നുവിട്ടിട്ടില്ല. വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കുടിവെള്ള ആവശ്യങ്ങൾക്കു പ്രാധാന്യം നൽകിയാണിതെന്നു സർക്കാർ ന്യായീകരിച്ചു.എന്നാൽ വരുന്നയാഴ്ച കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം. അതിനാൽ വരുന്നയാഴ്ച കാവേരി വൃഷ്ടിപ്രദേശത്തെ നാല് അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്കു വിലയിരുത്തിയശേഷം വെള്ളംവിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കുമെന്നു ജലവിഭവമന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.
Read Moreഇലക്ട്രോണിക് സിറ്റിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ്;രാജ്യത്തെ ആദ്യത്തെ ഹെലി ടാക്സി അവതരിച്ചത് ബെന്ഗലൂരുവില്‍.
ബെംഗളൂരു ∙ ടാക്സി കാർ പോലെ യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്തു യാത്ര ചെയ്യാവുന്ന ഹെലി ടാക്സികളും വരുന്നു. രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ഹെലി–ടാക്സി സർവീസിനു മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉദ്ഘാടനം ചെയ്തു. റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ കെ.എൻ.ജി. നായർ നേതൃത്വം നൽകുന്ന കമ്പനിയാണു തുമ്പി ഏവിയേഷൻ. മൂന്നു മാസത്തിനകം ഇലക്ട്രോണിക് സിറ്റിയിലേക്കും പിന്നീട് ഘട്ടംഘട്ടമായി വൈറ്റ്‌ഫീൽഡ്, പഴയ എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. ഇലക്ട്രോണിക് സിറ്റിയിൽ പുതുതായി ഹെലിപോർട്ട് നിർമിക്കും. വിമാനത്താവളത്തിൽനിന്നു 15 മിനിറ്റ്…
Read More