പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു … വാർത്ത ചേർക്കുന്നു …
Read MoreDay: 26 July 2017
സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീംകോടതി.
ദില്ലി: സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീംകോടതി. സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനുമുള്ള അധികാരമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കുമെന്നും കോടതി ഒമ്പതംഗ ബെഞ്ച് പരാമര്‍ശം നടത്തി. ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെങ്കിലും അതിന് പരിധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആധാറിന്റെ നിയമസാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായി സ്വകാര്യത മൗലിക അവകാശമാണോ എന്ന് പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ ശക്തമായ വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര്യം കാരണം സ്വന്തം മക്കളെ വരെ വിൽക്കുന്നവരുള്ള…
Read Moreവേഗം കൂടും നിരക്ക് കൂടും യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രെസ്സ്.
ബെംഗളൂരു ∙ യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് (16561/ 16562) ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രസാക്കുന്നു. ട്രെയിനിന്റെ നമ്പറിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും എത്തുന്ന സമയത്തിൽ മാറ്റമുണ്ട്. യശ്വന്ത്പുര-കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (പുതിയ നമ്പർ -22677) വ്യാഴാഴ്ചകളിൽ വൈകിട്ട് 3.20നു യശ്വന്ത്പുരയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 6.45നു കൊച്ചുവേളിയിലെത്തും. നേരത്തേ 6.506.50നായിരുന്നു ട്രെയിൻ എത്തിയിരുന്നത്. കൊച്ചുവേളി-യശ്വന്ത്പുര എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22678)വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.15നു യശ്വന്ത്പുരയിലെത്തും. നിലവിൽ 4.30നാണ് ട്രെയിൻ…
Read Moreഐഎൻസി-സർക്കാർ ചർച്ച ഇന്ന്; അനിശ്ചിതകാല സമരം പിൻവലിച്ചു;ഇന്ന് സൂചനാ സമരം
ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളുടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു.ഐ എൻ സി പ്രസിഡന്റ് ദിലീപ് കുമാറുമായി കർണാടക റെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ചർച്ച നടത്തും. അതേ സമയം സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല ചർച്ചക്ക് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതോടെ മാറ്റിവച്ചു. പകരം ഇന്ന് രാവിലെ പത്തു മുതൽ 11 വരെ വിദ്യാർത്ഥികൾ അതത് കോളേജുകളിൽ സൂചനാ സമരം നടത്തും.സർക്കാർ നടപടിയാൽ പ്രതിഷേധിച്ച് ഉള്ളാൾ കൊളംബിയ കോളേജ്, വൈറ്റ് ഫീൽഡ് വൈദേഹി…
Read More