500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോക്ക് ഭീഷണി, സുരക്ഷ ശക്തമാക്കി അധികൃതർ.

ബെംഗളൂരു: അഞ്ഞൂറു കോടി രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് അറിയിച്ചു കൊണ്ട് വിപ്രോക്ക് രണ്ട് ദിവസം മുൻപ് ഭീഷണി സന്ദേശം ലഭിച്ചു.72 മണിക്കൂറിനകം ബിറ്റ് കോയിൻ രൂപത്തിൽ ഡിജിറ്റലായി പണം കൈമാറണം എന്നാണ് ആവശ്യം. ഭീഷണി സ്ഥിരീകരിച്ച കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും  ജോലികൾ സാധാരണ രീതിയിൽ നടക്കുന്നതായും അറിയിച്ചു.എല്ലാ ഓഫീസുകളിലേയും  സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിപ്രോക്ക് ഒരേ ഇ മെയിൽ ഐഡിയിൽ നിന്നു തന്നെ ഭീഷണി ലഭിക്കുന്നത്. 500 കോടി രൂപ 20…

Read More

വീണ്ടും തലകുനിച്ച് നഗരം; അഞ്ചു വയസുള്ള നാടോടി പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായി ഗുരുതരാവസ്ഥയിൽ.

ബെംഗളൂരു : ആരാമ നഗരത്തെ വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്കെറിഞ്ഞു കൊണ്ട് ഒരു വാർത്ത കൂടി.ഇപ്രാവശ്യം അഞ്ച് വയസ്സുകാരിയായ നാടോടി പെൺകുട്ടിയാണ് ഇര.കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ബോറിംഗ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കെ ജി ഹളളിക്ക് സമീപം റോഡരികിൽ ടെന്റ് കെട്ടിത്താമസിക്കുന്ന തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. രാത്രിയിൽ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയതിന് ശേഷം കാണാതാകുകയായിരുന്നു. പിന്നീട് സമീപത്ത് തലക്ക് ഗുരുതരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലാണ് പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുട്ടിയെ അന്വേഷിച്ചു നടന്ന അമ്മയെയും ഹോസ്പിറ്റലിൽ എത്തിച്ചു, കുട്ടിയുടെ ഒരു കൈ വിരൽ മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ…

Read More

നിങ്ങൾ ബിഎംടിസി യിൽ യാത്ര ചെയ്യുന്ന ആൾ ആണോ?ബസുകൾക്ക് മാത്രമായി പ്രത്യേക പാത പരിഗണനയിൽ;ഈ പദ്ധതിയെ ട്വിറ്ററിലൂടെ നിങ്ങൾക്കും പിൻതുണക്കാം.

ബെംഗളൂരു : ഗതാഗതക്കുരുക്ക്  ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും  നടപ്പിലാക്കാൻ  കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ  അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്. നാലുവരിയുള്ള പാതകളിലാണ്  ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…

Read More
Click Here to Follow Us