മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം. പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും അധികാരമുറപ്പിച്ച ബിജെപി, ബൃഹന്‍മുംബൈ കോര്‍പ്പറേഷനില്‍ 84 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് പിന്നില്‍ 82 സീറ്റുകളോടെ കരുത്തു കാട്ടി. ജില്ലാ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ പൂര്‍ണ്ണ മനസോടെ അംഗീകരിച്ചതിന്റെ തെളിവുകൂടിയാണ് ബിജെപിയുടെ തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് നേരിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേഷനായ മുംബൈയില്‍ 227 സീറ്റുകളില്‍ 82 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. 2012ല്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകള്‍. കോണ്‍ഗ്രസ് 31 സീറ്റുകളിലേക്കും എന്‍സിപി 9, എംഎന്‍എസ് 7 സീറ്റുകളിലും ഒതുങ്ങി. 13 സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരില്‍ ഭൂരിപക്ഷവും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 114 സീറ്റുകള്‍ നേടിയാല്‍ മാത്രമേ മുംബൈയില്‍ ശിവസേനയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കൂ. താനെയില്‍ മാത്രമാണ് ശിവസേനയ്ക്ക് വ്യക്തമായ വിജയം ഉറപ്പിക്കാനായത്.
പൂനെയില്‍ 74 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ബിജെപി നേടിയപ്പോള്‍ നാഗ്പൂരില്‍ 70 സീറ്റുകള്‍ നേടിയാണ് ഭരണം ഉറപ്പിച്ചത്. ഉല്ലാസ്‌നഗര്‍, പിംപ്‌രി-ചിഞ്ച്‌വാട്, നാസിക്, സോളാപ്പൂര്‍, അകോള, അമരാവതി കോര്‍പ്പറേഷനുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി.
ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 341 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ശിവസേന 213 സീറ്റുകളിലും കോണ്‍ഗ്രസ് 246 സീറ്റുകളിലും വിജയിച്ചപ്പോള്‍ എന്‍സിപിക്ക് 304 ഇടത്ത് വിജയിക്കാനായി. എംഎന്‍എസ്സിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സോളാപൂരും നാസിക്കും എല്ലാം ഇത്തവണ ബിജെപിക്കൊപ്പമെത്തി.
സുതാര്യഭരണത്തിന്റെ വിജയമാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. രാജ്യവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം പിന്തുണ ആവര്‍ത്തിച്ചിരിക്കുകയാണെന്നും.