ഹിജ്‌റ പുതുവര്‍ഷദിനത്തോട് അനുബന്ധിച്ച് യുഎയിൽ ഒക്ടോബര്‍ രണ്ടിന് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയ്‌ക്കും സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ലഭിക്കും.
Read MoreYear: 2016
” നരേന്ദ്ര മോഡി സിംഗ് “
ഈ ഫോട്ടോയിൽ കാണുന്ന സിക്കുകാരൻ വേറെ ആരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത പൊട്ടായി അവശേഷിക്കുന്ന 1975 മുതൽ 21 മാസം അരങ്ങേറിയ അടിയന്തിരാവസ്ഥ അക്കാലത്ത് ജീവിച്ചിരുന്ന ആർക്കും മറക്കാൻ കഴിയില്ല. അഭിനവ ദുർഗയുടെ നിർദ്ദേശത്തെ തുടർന്ന് റബർ സ്റ്റാംമ്പ് ആയിരുന്ന ഫക്രുദ്ദീൻ അലി അടിയന്തരാവസ്ഥയുടെ കലാസിൽ ഒപ്പുവച്ചതു മുതൽ ജനാധിപത്യ സ്നേഹികളെല്ലാം ഒന്നുകിൽ ജയിലിലോ അല്ലെങ്കിൽ ഒളിവിലോ ആയിരുന്നു. ഒളിവിലുള്ളവർ തങ്ങളുടെ ആശയ പ്രചരണം തുടർന്നു, ആ കാലത്ത് സിഖുകാരന്റെ വേഷത്തിൽ നടക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രമാണ്…
Read Moreകോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്‍റെ ഫയൽ പിടിച്ചെടുത്തു. ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളില്‍ വ്യക്തമാണ്. തോംസണിന്‍റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ ഉത്തരവ്.
Read Moreഅഞ്ഞൂറാമത്തെ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് വിജയം
ന്യസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂഡീലന്‍ഡിനെ 197 റണ്‍സിന് തോല്‍പ്പിച്ചു. 434 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റണ്‍സിന് എല്ലാവരും പുറത്തായി. 4ന് 93 റണ്‍സ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.37-ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി.
Read Moreവടക്കൻ കർണാടകയിൽ കനത്ത മഴയിൽ വെള്ളപൊക്കം
ബെംഗളൂരു: കഴിഞ്ഞ നാലു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ വടക്കൻ കർണാടകത്തിൽ വെള്ളപൊക്കം.മഴയിൽ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു.വ്യാപകമായി കൃഷി നാശം ഉണ്ടാവുകയും ചെയ്തു.കലബുറഗി ,ബിദർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത് .വടക്കൻ കർണാടകയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളായ ബിദറിലും കലബുറഗിയിലും ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. കൃഷ്ണ നദിയുടെ കരയിലുള്ള ഗ്രാമങ്ങൾ ചിലത് ഒറ്റപ്പെട്ട നിലയിലാണ്.ബിദർ ജില്ലയിൽ രണ്ടായിരത്തിലേറെ വീടുകൾ തകർന്നു.കലബുർഗിയിലെ അണക്കെട്ടുകൾ എല്ലാം നിറഞ്ഞതിനെ തുടർന്ന് തുറന്നുവിട്ടു.ഇതുമൂലം നദികൾ കരകവിഞ്ഞൊഴുകുകയാണ്.നിരവധി പേരെ ബോട്ടുകളിൽ…
Read Moreയുവരാജിനും ഹെയ്സല്‍ കീച്ചിനും ഡിസംബറിൽ മംഗല്യം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും ജീവിതത്തിൽ ഒരുമിക്കുന്നു. വിവാഹം ഡിസംബറില്‍ നടത്തുമെന്ന് യുവരാജിന്‍െറ അമ്മ ശബ്നം സിങ് അറിയിച്ചു .യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക.സിഖ് – ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ഡൽഹി, ചണ്ഡീഗർ എന്നിവിടങ്ങളിലായി ആയിരിക്കും വിവാഹ പരിപാടികൾ നടത്തുന്നത്.ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.ബിഗ്ഗ് ബോസ് സീസൺ 7 നിലും കീച്ച് പങ്കെടുത്തിട്ടുണ്ട്.
Read Moreകാവേരി വിഷയം : ഇടക്കാല ഉത്തരവിൽ പരിഷ്കരണം ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ.
ബെംഗളൂരു : തമിഴ്നാടിന് കൂടുതൽ ജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല വിധിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ. 21 മുതൽ 27 വരെ 6000 ക്യൂസെക്സ് വീതം വെള്ളം വിട്ടുകൊടുക്കണ മെന്നായിരുന്നു ജസ്റ്റിസുമാരായ ദീപക് കുമാർ മിശിയുടേയും യു.യു.ലളിത്തിന്റെയും ഇടക്കാല ഉത്തരവ് ,ഇതിൽ ഇളവു വരുത്തണമെന്നാണ് കർണാടക ആവശ്യപ്പെടുന്നത്. ഇത്രയും വെള്ളം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നു വിടാൻ ജനുവരി വരെ സമയം വേണ മെന്നാണ് കർണാടക ആവശ്യപ്പെടാൻ പോകുന്നത്. കർണാടക ചീഫ് സെക്രട്ടറി അരവിന്ദ് ജാതവും ജലവിഭവ മന്ത്രി എം ബി പാട്ടീലും…
Read Moreആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് അഞ്ചിന് 377 എന്ന സ്കോറിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ 68 ഉം, രവീന്ദ്ര ജഡേജ 50 ഉം റണ്‍െസടുത്ത് പുറത്താകാതെ നിന്നു. ചേതേശ്വര്‍ പൂജാര (78), മുരളി വിജയ് (76), അജിങ്ക്യ രഹാനെ (40) റണ്‍സും നേടി. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്ത്നറും ഇഷ് സോധിയും രണ്ടു വിക്കറ്റ് വീതം നേടി.
Read Moreബാലേട്ടന്‍ ഇനി മമ്മൂട്ടിയ്ക്കൊപ്പം
കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ മണികണ്ഠന്‍ ഇനി മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം. അനീഫ് അദീനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിക്കൊപ്പം മണികണ്ഠന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രമാണ് മണികണ്ഠനെ ശ്രദ്ധേയനാക്കിയത്
Read Moreഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ
രാജ്യാന്തര ഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.തീവ്രവാദവും ഭീകരവാദവും വിഘടനവാദവും രാജ്യാന്തര ഭീഷണിയായി മാറിയിട്ടുണ്ട്.പല ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളുടെ സുരക്ഷിതത്ത്വം അപകടത്തിലാവുകയാണ്. സാമൂഹികഭദ്രത തകരുകയാണ്. ദേശത്തിനു മാത്രമല്ല മേഖലയുടെ സുരക്ഷിതത്വത്തിനും ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഭീഷണികള്‍ക്കെതിരായി യുഎഇ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ലക്ഷ്യവും ന്യായവും എന്തുതന്നെയായാലും കര്‍ശനമായ നടപടികളാണ്…
Read More