രാജ്യാന്തര ഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.തീവ്രവാദവും ഭീകരവാദവും വിഘടനവാദവും രാജ്യാന്തര ഭീഷണിയായി മാറിയിട്ടുണ്ട്.പല ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളുടെ സുരക്ഷിതത്ത്വം അപകടത്തിലാവുകയാണ്. സാമൂഹികഭദ്രത തകരുകയാണ്. ദേശത്തിനു മാത്രമല്ല മേഖലയുടെ സുരക്ഷിതത്വത്തിനും ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഭീഷണികള്‍ക്കെതിരായി യുഎഇ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ലക്ഷ്യവും ന്യായവും എന്തുതന്നെയായാലും കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഭീകരതക്കെതിരെ രാജ്യാന്തര സമൂഹത്തെ ശാക്തീകരിക്കാന്‍ യുഎഇ മുന്നിലുണ്ട്. ഭീകരതക്കെതിരായുള്ള പോരാട്ടം സാമൂഹിക ഉത്തരവാദിത്വമായാണ് കാണുന്നത്. ഇസ്ലാമിക സഹകരണ രാജ്യങ്ങളും ഈ നിലപാട് അനുകൂലിക്കണം എന്നും ശൈഖ് ലുബ്ന വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം
ദുബായ്: തമിഴ് നടൻ അജിത്തിന്റെ കാർ പരിശീലനത്തിനിടെ അപകടത്തില്പ്പെട്ടു. താരം പരുക്കുകളില്ലാതെ... -
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതിയെന്ന് റിപ്പോർട്ട്
യെമന് പൗരനെ കൊന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന് യെമന്... -
ദുബായ് മാളിന് സമീപം തീപിടിത്തം; ആളപായമില്ല
ദുബൈ: ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യൽ...