ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് അഞ്ചിന് 377 എന്ന സ്കോറിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ 68 ഉം, രവീന്ദ്ര ജഡേജ 50 ഉം റണ്‍െസടുത്ത് പുറത്താകാതെ നിന്നു. ചേതേശ്വര്‍ പൂജാര (78), മുരളി വിജയ് (76), അജിങ്ക്യ രഹാനെ (40) റണ്‍സും നേടി. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്ത്നറും ഇഷ് സോധിയും രണ്ടു വിക്കറ്റ് വീതം നേടി.

Read More

ബാലേട്ടന്‍ ഇനി മമ്മൂട്ടിയ്ക്കൊപ്പം

കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ മണികണ്ഠന്‍ ഇനി മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം. അനീഫ് അദീനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിക്കൊപ്പം മണികണ്ഠന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രമാണ് മണികണ്ഠനെ ശ്രദ്ധേയനാക്കിയത്

Read More

ഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ

രാജ്യാന്തര ഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.തീവ്രവാദവും ഭീകരവാദവും വിഘടനവാദവും രാജ്യാന്തര ഭീഷണിയായി മാറിയിട്ടുണ്ട്.പല ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളുടെ സുരക്ഷിതത്ത്വം അപകടത്തിലാവുകയാണ്. സാമൂഹികഭദ്രത തകരുകയാണ്. ദേശത്തിനു മാത്രമല്ല മേഖലയുടെ സുരക്ഷിതത്വത്തിനും ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഭീഷണികള്‍ക്കെതിരായി യുഎഇ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ലക്ഷ്യവും ന്യായവും എന്തുതന്നെയായാലും കര്‍ശനമായ നടപടികളാണ്…

Read More

ഓണം ബംപര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്താനാകാതെ തൃശൂരുകാര്‍.

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്. .ടി.സി 788368 എന്ന നന്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷ് കുതിരാന്‍ മേഖലയിലാണ് ടിക്കറ്റ് വിറ്റത്.ഇവിടെ ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ ദീര്‍ഘദൂര ചരക്ക് വണ്ടികള്‍ നിര്‍ത്താറുണ്ട്. അവരാരെങ്കിലുമാണ് ടിക്കറ്റ് വാങ്ങിയതെങ്കില്‍ ഓണം ബംപര്‍ അതിര്‍ത്തി കടന്നിരിക്കാനാണ് സാധ്യത.

Read More