യുവരാജിനും ഹെയ്സല്‍ കീച്ചിനും ഡിസംബറിൽ മംഗല്യം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും ജീവിതത്തിൽ ഒരുമിക്കുന്നു. വിവാഹം ഡിസംബറില്‍ നടത്തുമെന്ന് യുവരാജിന്‍െറ അമ്മ ശബ്നം സിങ് അറിയിച്ചു .യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക.സിഖ് – ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ഡൽഹി, ചണ്ഡീഗർ എന്നിവിടങ്ങളിലായി ആയിരിക്കും വിവാഹ പരിപാടികൾ നടത്തുന്നത്.ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.ബിഗ്ഗ് ബോസ് സീസൺ 7 നിലും  കീച്ച് പങ്കെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us