” നരേന്ദ്ര മോഡി സിംഗ് “

ഈ ഫോട്ടോയിൽ കാണുന്ന സിക്കുകാരൻ വേറെ ആരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. ഇന്ത്യൻ  ജനാധിപത്യത്തിന്റെ കറുത്ത പൊട്ടായി അവശേഷിക്കുന്ന 1975 മുതൽ 21 മാസം അരങ്ങേറിയ അടിയന്തിരാവസ്ഥ അക്കാലത്ത് ജീവിച്ചിരുന്ന ആർക്കും മറക്കാൻ കഴിയില്ല. അഭിനവ  ദുർഗയുടെ നിർദ്ദേശത്തെ തുടർന്ന്  റബർ സ്റ്റാംമ്പ് ആയിരുന്ന ഫക്രുദ്ദീൻ അലി അടിയന്തരാവസ്ഥയുടെ കലാസിൽ ഒപ്പുവച്ചതു മുതൽ ജനാധിപത്യ സ്നേഹികളെല്ലാം ഒന്നുകിൽ ജയിലിലോ അല്ലെങ്കിൽ ഒളിവിലോ ആയിരുന്നു. ഒളിവിലുള്ളവർ തങ്ങളുടെ ആശയ പ്രചരണം തുടർന്നു, ആ കാലത്ത് സിഖുകാരന്റെ വേഷത്തിൽ നടക്കുന്ന നരേന്ദ്ര മോഡിയുടെ  ചിത്രമാണ്…

Read More

കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ

കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്‍റെ ഫയൽ പിടിച്ചെടുത്തു. ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളില്‍ വ്യക്തമാണ്. തോംസണിന്‍റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ ഉത്തരവ്.

Read More

അഞ്ഞൂറാമത്തെ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് വിജയം

ന്യസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂഡീലന്‍ഡിനെ 197 റണ്‍സിന് തോല്‍പ്പിച്ചു. 434 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റണ്‍സിന് എല്ലാവരും പുറത്തായി. 4ന് 93 റണ്‍സ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.37-ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി.

Read More

വടക്കൻ കർണാടകയിൽ കനത്ത മഴയിൽ വെള്ളപൊക്കം

ബെംഗളൂരു: കഴിഞ്ഞ നാലു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ വടക്കൻ കർണാടകത്തിൽ വെള്ളപൊക്കം.മഴയിൽ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു.വ്യാപകമായി കൃഷി നാശം ഉണ്ടാവുകയും ചെയ്തു.കലബുറഗി ,ബിദർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത് .വടക്കൻ കർണാടകയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളായ ബിദറിലും കലബുറഗിയിലും ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. കൃഷ്ണ നദിയുടെ കരയിലുള്ള ഗ്രാമങ്ങൾ ചിലത് ഒറ്റപ്പെട്ട നിലയിലാണ്.ബിദർ ജില്ലയിൽ രണ്ടായിരത്തിലേറെ വീടുകൾ തകർന്നു.കലബുർഗിയിലെ അണക്കെട്ടുകൾ എല്ലാം നിറഞ്ഞതിനെ തുടർന്ന് തുറന്നുവിട്ടു.ഇതുമൂലം നദികൾ കരകവിഞ്ഞൊഴുകുകയാണ്.നിരവധി പേരെ ബോട്ടുകളിൽ…

Read More

യുവരാജിനും ഹെയ്സല്‍ കീച്ചിനും ഡിസംബറിൽ മംഗല്യം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും ജീവിതത്തിൽ ഒരുമിക്കുന്നു. വിവാഹം ഡിസംബറില്‍ നടത്തുമെന്ന് യുവരാജിന്‍െറ അമ്മ ശബ്നം സിങ് അറിയിച്ചു .യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക.സിഖ് – ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ഡൽഹി, ചണ്ഡീഗർ എന്നിവിടങ്ങളിലായി ആയിരിക്കും വിവാഹ പരിപാടികൾ നടത്തുന്നത്.ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.ബിഗ്ഗ് ബോസ് സീസൺ 7 നിലും  കീച്ച് പങ്കെടുത്തിട്ടുണ്ട്.

Read More

കാവേരി വിഷയം : ഇടക്കാല ഉത്തരവിൽ പരിഷ്കരണം ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ.

ബെംഗളൂരു : തമിഴ്നാടിന് കൂടുതൽ ജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല വിധിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ. 21 മുതൽ 27 വരെ 6000 ക്യൂസെക്സ് വീതം വെള്ളം വിട്ടുകൊടുക്കണ മെന്നായിരുന്നു ജസ്റ്റിസുമാരായ ദീപക് കുമാർ മിശിയുടേയും യു.യു.ലളിത്തിന്റെയും ഇടക്കാല  ഉത്തരവ് ,ഇതിൽ ഇളവു വരുത്തണമെന്നാണ് കർണാടക ആവശ്യപ്പെടുന്നത്. ഇത്രയും വെള്ളം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നു വിടാൻ ജനുവരി  വരെ സമയം വേണ മെന്നാണ് കർണാടക ആവശ്യപ്പെടാൻ പോകുന്നത്. കർണാടക ചീഫ് സെക്രട്ടറി അരവിന്ദ് ജാതവും ജലവിഭവ മന്ത്രി എം ബി പാട്ടീലും…

Read More
Click Here to Follow Us