ടിപ്പു ജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യം എന്ത് ? ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയല്ല: ഹൈക്കോടതി.കാവേരിക്ക് ശേഷം കർണാടകയുടെ അന്തരീക്ഷം കലുഷിതമാക്കാൻ ടിപ്പു ജയന്തി.

ബെംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി  ആഘോഷിക്കേണ്ടതിന്റെ  ആവശ്യകതയെന്തെന്ന് കർണാടക സർക്കാറിനോട് ഹൈക്കോടതി.ബ്രിട്ടീഷ്  ഭരണകൂടത്തിനെതിരെ പടപൊരുതിയ  ധീരനായിരുന്നു മൈസൂർ കടുവയെന്ന ടിപ്പു സുൽത്താനെന്ന് സർക്കാർ അഭിഭാഷകന്റെ മറുപടി.തന്റെ പരിമിതമായ  അറിവിൽ ടിപ്പു  മൈസൂർ  നാട്ടുരാജ്യത്തെ  രാജാവായിരുന്നു, സ്വാതന്ത്ര സമരസേനാനിയൊന്നും  ആയിരുന്നില്ല.ബ്രിട്ടീഷുകാർക്ക് പകരം  ഹൈദരാബാദ്  നൈസാം ആണ്  ടിപ്പുവിനെ ആക്രമിച്ചിരുന്നതെങ്കിലും  അദ്ദേഹം തിരിച്ചടിക്കുമായിരുന്നു. ഈ മാസം പത്താം തീയതി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തടയണം എന്നാവശ്യപ്പെട്ട് കുടക് സ്വദേശി കെ പി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈ കോടതി…

Read More

തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. ജയന്തന്റെ സഹോദരങ്ങളായ ജിനീഷ്, ബിനീഷ്, പിന്നെ ഷിബു എന്നയാളുമാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ഭർത്താവ് മഹേഷിനും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കുമൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവം നടന്ന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. 2016 ഓഗസ്റ്റ് 14ന് തൃശൂര്‍ വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍…

Read More

ആരോപണം കെട്ടിച്ചമച്ചത് :ജയന്തന്‍.

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ സംഘം ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം തള്ളി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാവുന്ന അവസ്ഥയാണുള്ളത്. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ജയന്തന്‍ പറഞ്ഞു. ഈ സ്ത്രീയുടെ ഭര്‍ത്താവ് തനിക്ക് മൂന്നു ലക്ഷം രൂപ തരാനുണ്ട്. ഇവര്‍ തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതു കൊടുത്തിരുന്നില്ല. പണം കൊടുക്കാത്തതിലുള്ള പ്രതികാരമായിരിക്കാം ഇത്തരമൊരു ആരോപണത്തിനു പിന്നില്‍. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കില്‍ കേസ് കൊടുക്കും എന്നു…

Read More

പെട്രോള്‍ ബങ്ക് സമരം;ഇന്നും നാളെയും ബങ്കുകള്‍ എണ്ണ എടുക്കുന്നില്ല,5 നു അനിശ്ചിതകാലത്തേക്ക് 9 മണിമുതല്‍ 6 മണിവരെ മാത്രം പ്രവര്‍ത്തിക്കും.

ബെന്ഗളൂരു : ബാംഗ്ലൂര്‍ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ സമരത്തിലേക്ക്,3,4 തീയതികളില്‍ ഗവണ്മെന്റ്  ഉടമസ്ഥതയില്‍ ഉള്ള പെട്രോളിയം കമ്പനികളില്‍ നിന്ന് എണ്ണ എടുക്കുന്നതല്ല,5 നു രാവിലെ 9 മുതല്‍ 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.മാത്രമല്ല ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റു അവധി ദിസവങ്ങളിലും പ്രവര്‍ത്തിക്കുകയില്ല,ഇതാണ് സമരത്തിന്റെ രൂപം.ആവശ്യങ്ങള്‍ അന്ഗീകരിക്കുന്നത് വരെ സമര രീതി തുടരും. ഡീലേര്‍സ്ന്റെ മാര്‍ജിന്‍ ഉയര്‍ത്തുക,ട്രാന്‍സ്പോര്‍ട്ട് നിരക്ക് ഉയര്‍ത്തുക തുടങ്ങിയവയാണ്  ചില ആവശ്യങ്ങള്‍.നഗരത്തില്‍ 400 ഓളം പമ്പ് കളെയും സംസ്ഥാനത്ത് 4000 പമ്പ് കളെയും ഇത് ബാധിക്കും.എന്നാല്‍ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പ്കള്‍…

Read More

ഇന്നു മുതൽ മൂന്ന് ദിവസം ഹംപി ഉൽസവം;തെനാലി രാമന്റെ നാട്ടിലേക്ക് ഇന്ന് സഞ്ചാരികൾ ഒഴുകും.

ഹംപി :  നൂറുകണക്കിനു  വർഷം  പഴക്കമുള്ള ഉത്തര കർണാടകയിലെ  വിജയനഗര സാമ്രാജ്യം എന്നു പറഞ്ഞാൽ  ചിലപ്പോൾ  നിങ്ങൾക്ക്  അറിയില്ലായിരിക്കും, തലസ്ഥാനമായ ഹംപിയെ  കുറിച്ചും  അത്ര പിടിപാടുണ്ടാവാൻ  സാദ്ധ്യത കുറവാണ്  പക്ഷേ, ബുദ്ധിമാനായ തെനാലിരാമൻ, രാജാവായ  കൃഷ്ണദേവരായർ  എന്നെല്ലാം കേട്ടാലോ? അതേ  കൃഷ്ണദേവരായർ  അടക്കമുള്ള  വിജയനഗര  രാജാക്കൻമാർ  ഭരിച്ചിരുന്നത് ഹംപി എന്ന  നഗരത്തെ  തലസ്ഥാനമാക്കിയായിരുന്നു. ആ  തലസ്ഥാനത്തിന്റെ  അവശേഷിപ്പുകൾ  വലിയ  മാറ്റമൊന്നും  കൂടാതെ  ഇന്നും  നിങ്ങൾക്കവിടെ കാണാൻ കഴിയും, കൊട്ടാരങ്ങൾ ക്ഷേത്രങ്ങൾ മാർക്കറ്റുകൾ അങ്ങനെ അങ്ങനെ  നിരവധി, ആ കാലഘട്ടത്തെ വാസ്തു  ശിൽപ വിദ്യയുടെ വിസ്മയും…

Read More

ഉലകനായകൻ കമൽഹാസനും നടി ഗൗതമിയും വേർപിരിഞ്ഞു.

ഉലകനായകൻ കമൽഹാസനും നടി ഗൗതമിയും വേർപിരിഞ്ഞു. ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. അതോടെ മാദ്ധ്യമങ്ങളിൽ വാർത്തയായി. പതിമൂന്നു വർഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1989-ലാണ് അപൂർവ സഹോദരങ്ങൾ എന്ന സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് 2003-ൽ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്. ഞാനും കമൽഹാസനും വേർപിരിയുകയാണ്. എന്നാണ് ഗൗതമി ബ്ലോഗിൽ കുറിക്കുന്നത്. ആരുടെയെങ്കിലും തലയിൽ കുറ്റം ചുമത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും…

Read More

ഗവർണറെ ഒഴിവാക്കിയത് പ്രോട്ടോകോൾ പ്രശ്നമെന്ന് വിശദീകരണം;മുൻ മുഖ്യമന്ത്രിമാരെ വിളിക്കാത്തതെന്തുകൊണ്ട്. വിവാദം കൊഴുക്കുന്നു.

തിരുവനന്തപുരം : കേരളപ്പിറവിയുടെ  വജ്രജൂബിലി ആഘോഷച്ചടങ്ങിലേക്ക് ഗവർണറെ പങ്കെടുപ്പിക്കാത്തതിന്റെ കാരണം പ്രോട്ടോ കോളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ വിവരിച്ചു.ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് വേദിയിൽ  ഉൾപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തിന് പരിധി ഉണ്ട്.ഒരു വർഷത്തോളം നടക്കുന്ന പരിപാടിയിൽ മറ്റൊരു ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കും. അതേ സമയം മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്ചുതാനന്ദൻ, ഉമ്മൻചാണ്ടി, എ.കെ.ആന്റണി എന്നിവരും പരിപാടികളിൽ  പങ്കെക്കുന്നില്ല.അച്ചുതാനന്ദനും ഉമ്മൻചാണ്ടി യും നിലവിൽ ഉള്ള നിയമസഭയിലെ അംഗങ്ങൾ കൂടിയാണ്.

Read More

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല.

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല . ഇതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയെന്ന് സൂചന. അതേസമയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സമാപന ചടങ്ങുകളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രിയെ ആയിരുന്നു . അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ക്കും ക്ഷണമുണ്ടായേനെ ഇതുമായി ബന്ധപ്പെട്ട് രാജ് ഭവനുമായി ആശയവിനിമയവും നടത്തിയിരുന്നു . എന്നാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ തന്നെ മറന്നു. നിയമസഭയില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിലേക്ക് മാത്രമല്ല…

Read More

ഭോപ്പാൽ ജയിലിൽ നിന്നും രക്ഷപ്പെട്ട 8 സിമി പ്രവർ‍ത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രെസും ആം ആത്മി പാര്‍ട്ടിയും.

ഭോപ്പാല്‍: ഭോപ്പാൽ ജയിലിൽ നിന്നും രക്ഷപ്പെട്ട 8 സിമി പ്രവർ‍ത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുലർച്ചെ ഒരു സുരക്ഷാഗാർഡിനെ കൊലപ്പെടുത്തിയ ശേഷം  ജയിൽ ചാടിയവരെയാണ് പൊലീസ് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഉന്നതതലഅന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭോപ്പാലിന്റെ അതിർത്തിഗ്രാമമായ ഈത്ക്കടിയിൽ വച്ചാണ് സംസ്ഥാന പൊലീസും ഭീകരവിരുദ്ധ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിൽ 8 പേരെയും കൊല്ലപ്പെട്ടതെന്ന് സർക്കാർ അറിയിച്ചു. 40 മിനിട്ട് നീണ്ട് വെടിവയ്പിനൊടുവിലാണ് കാടിനുള്ളിൽ ഒളിച്ചിരുന്ന 8 പേരെയും വധിക്കാൻ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുല‍ർച്ചെ രണ്ട് മണിക്കാണ് ഭോപ്പാൽ ജയിലിൽ കഴിഞ്ഞരിരുന്ന വിചാരണതടവുകാരായ 8…

Read More

നാളെ നടക്കേണ്ട നിർമ്മാണ ഉൽഘാടനം മാറ്റിവച്ചു;ഉരുക്ക് മേൽപ്പാല പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ.

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാറിന്റെ  സ്വപ്ന പദ്ധതിയായ ബസവേശ്വര സർക്കിൾ – ഹെബ്ലാൾ ഉരുക്കു മേൽപ്പാല നിർമ്മാണത്തിന് ചെന്നൈ ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ. 812 മരങ്ങൾ മുറിച്ച് 6.7 കിലോ മീറ്റർ ദൂരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിനെതിരെ സിറ്റിസൺ ആക്ഷൻ ഫോറം പ്രതിനിധികൾ സമർപ്പിച്ച  ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ബെഞ്ചിന്റെ ഈ നടപടി. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയെ സമീപിച്ച് വ്യക്തമായ ഒരു പഠന വിവരം ആവശ്യപ്പെടാൻ  ബെംഗളൂരു  വികസന അതോറിറ്റിയോടും സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡിനോടും ബെഞ്ച് ആവശ്യപ്പെട്ടു. നവംബർ…

Read More
Click Here to Follow Us