ദിലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു;കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടെലില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം.

കൊച്ചി: നടൻ ദിലീപും നടി കാവ്യ മാധവനും വിവാഹിതരാകുന്നു. ലളിതമായ ചടങ്ങിലാണു വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. മലയാള സിനിമയിലെ ഭാഗ്യജോഡികളെന്ന വിളിപ്പേരാണ് ദിലീപിനും കാവ്യക്കുമുള്ളത്. ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിട നൽകിയാണ് ഇരുവരും വിവാഹം കഴിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. അതീവ രഹസ്യമായാണു വിവാഹം നടത്താനുള്ള തീരുമാനമുണ്ടായത്. വളരെ ചുരുക്കം പേർക്കു മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. നടി മഞ്ജുവാര്യരുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ,…

Read More

കർണാടക ആർ ടി സി ക്രിസ്തുമസ് ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ല; ഡിസംബർ 19 ലെ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ; ചില്ലറക്ഷാമം തന്നെ കാരണം.

ബെംഗളൂരു :  രണ്ട് ദിവസം മുൻപ്  പ്രസിദ്ധീകരിച്ച വാർത്തയിൽ  ഞങ്ങൾ  പറഞ്ഞിരുന്നു കർണാടക ആർ ടി സി   ക്രിസ്തുമസ്  ബുക്കിംഗ്  ഉടൻ  തന്നെ  ആരംഭിക്കും എന്ന്.ആർ ടി സി യുമായി ബന്ധപ്പെട്ടപ്പോൾ  അവർ  നൽകിയ  വിവരമായിരുന്നു  അത്. സാധാരണ 30  ദിവസം മുൻപ്  ആണ്  കർണാടക  ആർ ടി സി യുടെ ബുക്കിംഗ്  ആരംഭിക്കുന്നത്. അത്  പ്രകാരം  ക്രിസ്തുമസുമായി ബന്ധപ്പെട്ട്  ഏറ്റവും  തിരക്കുള്ള  ഡിസംബർ  23 ന്  ഉള്ള  ടിക്കറ്റുകൾ  ഇപ്പോഴേ  കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ   ഓൺലൈനിലും  നേരിട്ട്  കൗണ്ടറുകളിലും  ഡിസംബർ…

Read More

500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു;അക്കൗണ്ടില്‍ നിക്ഷേപിക്കാം.

ഡല്‍ഹി : പ്രധാനമന്ത്രി  അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 1000, 500 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയം അവസാനിച്ചത്. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. 1000 രൂപനോട്ട് ഇന്നലെ അര്‍ധരാത്രി മുതല്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഡിസംബര്‍ 15ന് ശേഷം അസാധുവാക്കിയ അഞ്ഞൂറ് രൂപാ നോട്ടും ഇത്തരത്തില്‍ ഉപയോഗ ശൂന്യമാകും. എന്നാല്‍ ഇവ ഡിസംബര്‍ 31വരെ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കും. അവശ്യസേവനങ്ങള്‍ക്ക് 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടി…

Read More

നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍;ഒരു സ്ത്രീ അടക്കം 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു.നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പോലീസ് തിരച്ചില്‍ തുടരുകയാണ്. മൂന്നു പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ മാവോവാദി കമാന്‍ഡറായ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ സജി അറിയിച്ചു.എന്നാല്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. മാവോവാദി നേതാവ് ആന്ധ്രാ സ്വദേശി കുപ്പു ദേവരാജ്, അജിത എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.…

Read More

നോട്ടു പിന്‍വലിച്ചു കൊണ്ട് ജനങ്ങളെ കുഴപ്പത്തിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ 28 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം.

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് എല്‍.ഡി.എഫ്. ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ നടത്താനും കഴിഞ്ഞ ദിവസം  സിപിഎം…

Read More

സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം തുടങ്ങി.

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ പത്ത് മണിക്കായിരിക്കും സമാപിക്കുക. ഇടതുമുന്നണിയുടെ തിരുവനന്തപുരത്തെ രാപ്പകല്‍ സമരം ഇടതുമുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കാനായി കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നാടിനെ ഒന്നാകെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാപ്പകല്‍ സമരത്തിന് പുറമേ ഇടതുമുന്നണി സംസ്ഥാനത്ത് കരിദിനവും ആചരിക്കുകയാണ്. നോട്ട് നിരോധനത്തില്‍ മുഖ്യമന്ത്രിയുടെ…

Read More

ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം വസന്ത നഗറില്‍ കണ്ടെത്തി;1.37 കോടി രൂപയിൽ 90 ലക്ഷവും നഷ്ട്ടപ്പെട്ടു.

ബംഗളൂരു: ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി. വസന്ത് നഗറിലാണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാൽ വാനിലുണ്ടായിരുന്ന 1.37 കോടി രൂപയിൽ 90 ലക്ഷവും മോഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെ വാനിൽ നിന്നും 45 ലക്ഷം രൂപയും തോക്കും ലഭിച്ചു കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപ ഡ്രൈവർ തട്ടിയെടുത്തത്. ബാങ്കില്‍നിന്നു പണവുമായി പോയെങ്കിലും നിശ്ചിത സമയത്തിനുശേഷവും എടിഎമ്മില്‍ എത്താതിരുന്നതിതെ തുര്‍ന്നാണ് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍…

Read More

എ ടിഎമ്മിൽ നിറക്കാനുള്ള 1.37 കോടി പുതിയ നോട്ടുമായി വാൻ ഡ്രൈവർ മുങ്ങി;വാഹനത്തിന് ജി പി എസ് സംവിധാനമില്ല.

ബെംഗളൂരു :  എടിഎമ്മുകളിൽ  നിറക്കാൻ  കൊണ്ടുപോയ 1.37  കോടി  രൂപയുമായി  സ്വകാര്യ  ഏജൻസിയുടെ  ഡ്രൈവർ  മുങ്ങി. ഉപ്പാർപേട്ട്  കെ ജി റോഡിൽ  ബാങ്ക് ഓഫ്  ഇന്ത്യശാഖക്കു മുൻപിൽ  ഇന്നലെ  ഉച്ചക്ക്  ഒന്നരക്കാണ്  സംഭവം. വാനിലുണ്ടായിരുന്ന  ഏജൻസി ജീവനക്കാരും  സുരക്ഷാ ഉദ്യോഗസ്ഥരും  ബാങ്കിലേക്ക്  പോയപ്പോഴാണ്  ഡ്രൈവർ  വാഹനവുമായി  കടന്നത്. 1.36  കോടിയുടെ  പുതിയ  2000 ന്റെ  നോട്ടുകളും  ഒരു ലക്ഷം  രൂപയുടെ   നൂറിന്റെ  നോട്ടുകളുമാണ്  ഉണ്ടായിരുന്നത്. ലിംഗരാജപുരം  സ്വദേശി   ഡൊമനിക്ക്  ആണ്  വാഹനം  ഓടിച്ചിരുന്നത് ,ഇതേ  തുടർന്ന്  പോലീസ്  അയാളുടെ  ഭാര്യയെ  കസ്റ്റഡിയിലെടുത്തു.…

Read More

മന്ത്രിയായെങ്കിലും മണിയശാന്‍ ഫോമില്‍ തന്നെ;രാജഗോപാലിന് തലയ്ക്കു സുഖമില്ല;മോഹന്‍ ലാലിന്‍റെ കയ്യില്‍ മുഴുവന്‍ കള്ളപ്പണം.

തൊടുപുഴ : ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘‘മോദിയുടെ നോട്ട് അസാധുവാക്കലിനെ ആരെല്ലാമാണ് ന്യായീകരിക്കുന്നത്. മോഹൻലാലും ന്യായീകരിച്ചിരിക്കുകയാണ് എനിക്ക് ആരാധനയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ, അങ്ങേരീ വട്ടുകേസിനു കൂട്ടുനിന്നല്ലോയെന്നു വിചാരിച്ചിട്ട് എനിക്ക് വലിയ സങ്കടം വന്നു. പുള്ളിക്ക് കള്ളപ്പണമുണ്ട് ഇഷ്ടം പോലെ. രാജ്യത്തു മുഴുവനും തീയറ്ററുകളും വച്ച് നല്ല സുഖസൗകര്യം. എന്തു മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയിൽ വരെ പണിതുവച്ചിരിക്കുകയാണ്. അയാൾക്കെന്നാണ് മുടക്ക്?.…

Read More

ജമ്മുകശ്മീരിലെ മച്ചിലില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാരെ വധിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി.

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ മച്ചിലില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാരെ വധിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. അതേസമയം ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയെന്ന റിപ്പോര്‍ട്ട് പാകിസ്ഥാന്‍ തള്ളി. ഇന്നലെയാണ് ജമ്മുകശ്മീരിലെ മച്ചില്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം മൂന്ന് ബിഎസ്എഫ് ജവാന്മാരെ വധിക്കും ജോധ്പൂര്‍ സ്വദേശിയായ ജവാന്‍ പ്രഭുസിംഗിന്റെ മൃതദേഹം തലയറുത്ത് വികൃതമാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇന്നും പൂഞ്ച്, ബിംബര്‍ഗാലി, കൃഷ്ണഗാട്ടി, നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിന് ശേഷമാണ്…

Read More
Click Here to Follow Us