500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു;അക്കൗണ്ടില്‍ നിക്ഷേപിക്കാം.

ഡല്‍ഹി : പ്രധാനമന്ത്രി  അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 1000, 500 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയം അവസാനിച്ചത്. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. 1000 രൂപനോട്ട് ഇന്നലെ അര്‍ധരാത്രി മുതല്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഡിസംബര്‍ 15ന് ശേഷം അസാധുവാക്കിയ അഞ്ഞൂറ് രൂപാ നോട്ടും ഇത്തരത്തില്‍ ഉപയോഗ ശൂന്യമാകും. എന്നാല്‍ ഇവ ഡിസംബര്‍ 31വരെ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കും.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

അവശ്യസേവനങ്ങള്‍ക്ക് 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടി നല്‍കാനും ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും പഴയ 500 രൂപനോട്ട് ഉപയോഗിക്കാം. ഈ ഇളവുകളില്‍ സഹകരണ സ്‌റ്റോറുകളിലെ ഇടപാടുകളും ഉള്‍പ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts