ദിലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു;കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടെലില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം.

കൊച്ചി: നടൻ ദിലീപും നടി കാവ്യ മാധവനും വിവാഹിതരാകുന്നു. ലളിതമായ ചടങ്ങിലാണു വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. മലയാള സിനിമയിലെ ഭാഗ്യജോഡികളെന്ന വിളിപ്പേരാണ് ദിലീപിനും കാവ്യക്കുമുള്ളത്. ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിട നൽകിയാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. അതീവ രഹസ്യമായാണു വിവാഹം നടത്താനുള്ള തീരുമാനമുണ്ടായത്. വളരെ ചുരുക്കം പേർക്കു മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

നടി മഞ്ജുവാര്യരുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാർത്ത സ്ഥിരീകീരിച്ചിരുന്നില്ല.ദിലീപിന്റെ മകൾ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങൾ വിവാഹത്തിലെത്തിയതെന്ന തരത്തിലാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

download

ദുബായ് മലയാളിയായ നിശാൽ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേർപിരിഞ്ഞ കാവ്യാ മാധവനും, മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിനു ശേഷം ദിലീപും വിവാഹം കഴിക്കുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ റിപ്പോർട്ടുകൾ വെറും പ്രചാരണങ്ങൾ മാത്രമെന്നായിരുന്നു ഇരുവരും മുമ്പു പ്രതികരിച്ചിരുന്നത്.

സിനിമാലോകത്തു നിന്നു മേനക, ചിപ്പി, സീരിയൽ സംവിധായകൻ രഞ്ജിത്, ജോമോൾ തുടങ്ങി വളരെ ചുരുക്കം ചിലരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മാദ്ധ്യമങ്ങൾക്കും ചടങ്ങിൽ പ്രവേശനമുണ്ട്.

സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ റിസപ്ഷൻ ഉണ്ടാകും. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹർജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചു.

ഇരുവരും വിവാഹം കഴിച്ചുവെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നും പലകുറി വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ ഇരുവരും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് യഥാർത്ഥത്തിൽ വിവാഹം കഴിക്കുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളിലൊന്നായാണ് ഇരുവരേയും പ്രേക്ഷകർ സ്വീകരിച്ചത്. ഇവർ ഒരുമിച്ച് 21 സിനിമകളിലാണ് അഭിനയിച്ചത്. അതിൽ മിക്കതും വൻ ഹിറ്റുകളുായിരുന്നു.

കമൽ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ൽ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. പിന്നീട് ദിലീപ് അഭിനേതാവാകുകയായിരുന്നു.

1999 ൽ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ലാൽജോസ് ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. തുടർന്ന് തെങ്കാശിപ്പട്ടണം, ഡാർലിങ് ഡാർലിങ്, റൺവേ, മീശമാധവൻ, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തിൽ കാവ്യയുമുണ്ടായിരുന്നു.

കുവൈത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ നിശാൽ ചന്ദ്രയുമായി 2009 ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. വിവാഹശേഷം അഭിനയം നിർത്തിയ കാവ്യ കുവൈത്തിലേക്കു പോയിരുന്നു. വിവാഹമോചനം നേടിയ കാവ്യ പിന്നീട് അഭിനയലോകത്തേക്കു തിരികെ വന്നത് ‘പാപ്പീ അപ്പച്ചാ’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ്. 2010ലാണു ചിത്രം റിലീസായത്. പിന്നീടു വെള്ളരിപ്രാവിന്റെ ചങ്ങാതിയിലും ഇവർ ഒന്നിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ദിലീപ്-കാവ്യ ജോഡി അവസാനം ഒന്നിച്ച് അഭിനയിച്ചത്.

ദിലീപിന്റെ ആദ്യ വിവാഹം 1998 ഒക്ടോബർ 20 നായിരുന്നു. നടിയും നർത്തകിയുമായ മഞ്ജു വാര്യരുമായുള്ള വിവാഹജീവിതം 16 വർഷം നീണ്ടു. 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us