നോട്ടു പിന്‍വലിച്ചു കൊണ്ട് ജനങ്ങളെ കുഴപ്പത്തിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ 28 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം.

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് എല്‍.ഡി.എഫ്. ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ നടത്താനും കഴിഞ്ഞ ദിവസം  സിപിഎം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും പ്രക്ഷോഭം ഏതുതരത്തില്‍ വേണമെന്നത് അതത് സംസ്ഥാനകമ്മിറ്റികള്‍ക്ക്  തീരുമാനിക്കാമെന്നുമായിരുന്നു പൊളിറ്റ് ബ്യൂറോ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.എം. ബഹുജനപ്രക്ഷോഭം ശക്തമാക്കുകയാണ്. ഡിസംബര്‍ 30 വരെ പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അവകാശം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. വ്യാഴാഴ്ച മുതല്‍ 30 വരെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആറു ഇടതുപാര്‍ട്ടികള്‍ യോഗംചേര്‍ന്ന് തീരുമാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us