കെ എസ് ആര്‍ ടി സിയുടെ മിനിമം ചാര്‍ജ് “ശരിയാക്കി”.ആറു രൂപയില്‍ നിന്നും ഏഴു രൂപയാക്കി ആണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം: കെ‌എസ്‌ആര്‍‌ടി‌സി മിനിമം നിരക്ക് കൂട്ടി. ആറ് രൂപയില്‍ നിന്നും ഏഴ് രൂപയാക്കിയാണ്കൂട്ടിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാർജാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആറേകാല്‍ കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ഡീസൽ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിരുന്നത്. എൽഡിഎഫ് സർക്കാർ ഭരണത്തിലെത്തിയതോടെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ഡീസൽ വില വർധിച്ചതിന്റെ പേര് പറഞ്ഞ് നിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു.

  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

തൊഴിലാളികള്‍ക്ക് മിനിമം 750 രൂപ വരെ അട്ടിക്കൂലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ എഫ്‌സി‌ഐയില്‍ മുടങ്ങിക്കിടക്കുന്ന കയറ്റിറക്ക് ജോലികള്‍ പുനരരംഭിക്കും. പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ദിവസം രാത്രി വൈകിയും മന്ത്രിതല ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിലാണ് അട്ടിക്കൂലി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായത്. തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ 1200 രൂപ വരെ അട്ടിക്കൂലി നല്‍കണമെന്നായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെയാണ് റേഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതേത്തുടര്‍ന്ന് അട്ടിക്കൂലി നല്‍കാന്‍ കഴിയാത്ത അവസ്ഥയും സര്‍ക്കാരിന് വന്നു. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ഒരു ചാക്ക് അരി പോലും എഫ്‌സി‌ഐയുടെ ഗോഡൌണില്‍ നിന്നും റേഷന്‍ ഡിപ്പോയിലേക്ക് പോയിരുന്നില്ല.

  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി

മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി കോഴ്സുകളുടെ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us