കേരള ആര്‍ ടി സിയുടെ 7 ക്രിസ്തുമസ് സ്പെഷ്യലുകളുടെ ടിക്കറ്റ്‌ വില്പന ആരംഭിച്ചു.

ബെന്ഗളൂരു : കേരള ആര്‍ ടി സി ബെന്ഗലൂരുവില്‍ നിന്നുള്ള ഏഴു ക്രിസ്തുമസ് സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റ്‌ വില്പന ആരംഭിച്ചു.ഈ മാസം 22 മുതല്‍ 28 വരെ കോട്ടയം,എറണാകുളം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റ്‌ വില്പനയാണ് ആരംഭിച്ചത്.കേരള ആര്‍ ടീ സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബെന്ഗലൂരുവില്‍ ഉള്ള കൌണ്ടരുകളിലൂടെയും നേരിട്ട് ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാം.

  ക്രിസ്മസ് സ്പെഷ്യല്‍ ട്രെയിന്‍ നാളെ ഉച്ചക്ക് യശ്വന്ത്പൂരില്‍ നിന്ന്;ടിക്കെറ്റുകള്‍ ലഭ്യം.ഉടന്‍ തന്നെ ബുക്ക്‌ ചെയ്തോളൂ.

മടിവാളയിലെ യും മതിക്കെരെ യിലെയും സ്വകാര്യ ഫ്രാഞ്ചിസികളിലൂടെയും ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം.പയ്യന്നൂരിലേക്ക് സൂപ്പര്‍ ഫാസ്റ്റും ബാക്കി സ്ഥലങ്ങളിലേക്ക് സൂപ്പര്‍ ഡീലക്സസും ആണ് സര്‍വിസ് നടത്തുക.കണ്ണൂര്‍ ,തലശ്ശേരി യിലേക്ക് ഉള്ള സ്പെഷ്യല്‍ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.രണ്ടിടത്തെക്കും കുറഞ്ഞത്‌ ഓരോ ബസുകള്‍ എങ്കിലും അധികമായി ഓടിചെക്കും.നാട്ടില്‍ നിന്നും കൂടുതല്‍ ബസുകള്‍ ലഭിച്ചാല്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ ഓടാന്‍ സാധ്യത ഉണ്ട്.തിരക്ക് അനുസരിച്ച് കോഴിക്കോട്ടേക്ക് കൂടുതല്‍ ബസുകള്‍ ഉണ്ടാവും.

ക്രിസ്തുമസ് കഴിഞ്ഞു നാട്ടില്‍ നിന്നും മടങ്ങുന്നവര്‍ക്കായി 25 മുതല്‍  27 വരെ യും ആവശ്യത്തിനു സ്പെഷ്യല്‍ സര്‍വിസുകള്‍ കേരള ആര്‍ ടി സി നടത്തും.ഇവയുടെ ടിക്കറ്റ്‌ വില്പന ഒന്നോ രണ്ടോ ദിവസത്തില്‍ ആരംഭിക്കും.

സ്വകാര്യബസുകള്‍ 3000നു മുകളില്‍ ടിക്കറ്റ്‌ ചാര്‍ജ് ഈടാക്കുമ്പോള്‍ 900 രൂപ മാത്രമാണ് അതേ റൂട്ടില്‍ കേരള ആര്‍ ടി സി ഈടാക്കുന്നത്.കര്‍ണാടക ആര്‍ ടി സി കേരളത്തിലേക്ക് 30 ഓളം സ്പെഷ്യല്‍ സര്‍വിസുകള്‍ നടത്തുന്നുണ്ട്.

കേരള ആര്‍ ടി സി യെ  ബന്ടപ്പെടെണ്ട നമ്പരുകള്‍

സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് :080-26756666

മജെസ്ടിക് :9483519508

ശാന്തി നഗര്‍ :080-22221755

കലാശി പാളയം : 080-26709799

പീനിയ : 8762689508

ബൂകിംഗ്  വെബ്സൈറ്റ് :http://www.ksrtconline.com/KERALAOnline

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us